മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് താരം ഫില്‍ ഫോഡന്റെ മകന്‍ റൂണി ഫോഡന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് ശേഷമുള്ള മഞ്ചസ്റ്റര്‍ സിറ്റിയുടെ ആഹ്ലാദ പ്രകടനത്തില്‍ മറ്റ് കളിക്കാര്‍ക്കൊപ്പം താരമായി റൂണിയും ഉണ്ടായിരുന്നു.
ഇതില്‍ സൂപ്പര്‍ താരം ഹാളണ്ട് അടക്കമുള്ള കളിക്കാര്‍ക്കൊപ്പം പോസ് ചെയ്യുന്നതും ആരാധകരോട് സൗഹൃദം പങ്കിടുന്നതുമായ റൂണിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പിതാവ് ഫോഡന്റെ തോളില്‍ ഇരുന്നുകൊണ്ട് സിറ്റി ആരാധകരെ റൂണി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടയൊന്നാണ്.
View this post on Instagram
ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് ആരംഭിച്ച് താരമാകാന്‍ ഒരുങ്ങുകയാണ് റൂണി. അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് മില്യണ്‍ ഫോളോവേഴ്‌സാണ് കുഞ്ഞു റൂണിക്ക് ലഭിച്ചത്. ഒഫീഷ്യല്‍ റൂണി ഫോഡന്‍(officialronniefoden_) എന്നാണ് അക്കൗണ്ടിന്റെ പേര്.
Hi Messi, Hi Harry Kane, Hi everyone
Hello El Weys Ronnie Foden, the Next GOAT talent is here 😂😂😂😂😂😂 pic.twitter.com/Z6RJ6Utw8N— abdun dk random (@abdundk01) June 27, 2023
രണ്ട് ചിത്രങ്ങള്‍ ഇതിനോടകം റൂണി അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒന്ന് തന്റെ പിതാവിന്റെ തോളില്‍ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ്. മറ്റൊന്ന് സിറ്റിയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്വേറോക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്.
Ronnie Foden has touched more UCLs than
______. pic.twitter.com/owMMRTsRRU— mcfc lads (@mcfc_lads) June 24, 2023
ആദ്യ ചിത്രത്തിന് 1.8 മില്യണും രണ്ടാമത്തെ ചിത്രത്തിന് 1.2 മില്യണ്‍ ലൈക്ക് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ തന്റെ കുടുംബങ്ങള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമഷങ്ങള്‍ സ്റ്റോറിയായിട്ടും റൂണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ജനുവരിയിലായണ് റൂണി ജൂനിയര്‍ ജനിക്കുന്നത്. ഫില്‍ ഫോഡന്റെ ബാല്യകാല പ്രണയിനിയായ റെബേക്ക കുക്കിനാണ് റൂണിയുടെ മാതാവ്. ഇപ്പോള്‍ 23കാരനായ
ഫോഡന് 18 വയസാകുമ്പോഴാണ് റൂണിയുടെ ജനനം. 2021ല്‍ റൂണിക്ക് ഒരു ഇളയ സഹോദരി കൂടി ജനിച്ചു.
Content Highlight: Ronnie Foden has gained over 2 million followers on Instagram