| Thursday, 8th November 2018, 9:40 am

വണ്ടര്‍ ഗോളുമായി റൊണാള്‍ഡോ; വണ്ടറടിച്ച് കളിപ്രേമികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നലെ ചാംപ്യന്‍സ് ലീഗില്‍ തന്റെ മുന്‍ ക്ലബ് മാഞ്ചസ്റ്ററിനെതിരെ ആയിരുന്നു ക്രിസ്റ്റ്യാനോയുടെ വണ്ടര്‍ ഗോള്‍. മത്സരത്തില്‍ യുവന്റസ് തോറ്റെങ്കിലും റോണോയുടെ ഗോള്‍ സൂപ്പറായിരുന്നു.

ALSO READ: സ്വദേശിവല്‍ക്കരണം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് സൗദി അറേബ്യ

യുവെയ്ക്കായുള്ള യു.സി.എല്ലിലെ ആദ്യ ഗോള്‍ വണ്ടര്‍ ടച്ചിലൂടെ ക്രിസ്റ്റി മനോഹരമാക്കി. മൈതാനമധ്യത്തില്‍ നിന്ന് ബെനൂച്ചി നല്‍കിയ ലോങ് പാസ് പന്ത് നിലം തൊടും മുമ്പെ മനോഹരമായ വോളിയിലൂടെ റോണോ വലയിലെത്തിച്ചു.

പന്തിന്റെ ഗതിയും വേഗതയും മനസ്സിലാക്കിയുള്ള സി.ആര്‍. സെവന്റെ റണ്ണാണ് സുന്ദരമായ ഗോളില്‍ കലാശിച്ചത്. ഗോള്‍ വീണതോടെ യുവെ ആരാധകര്‍ മാത്രമല്ല എതിര്‍ ടീം പരിശീലന്‍ മൗറീഞ്ഞോ പോലും വണ്ടറടിച്ചു. താരത്തെ പ്രംശസിച്ച് ഗാരി ലിനേകെര്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി.

Latest Stories

We use cookies to give you the best possible experience. Learn more