[]ന്യൂദല്‍ഹി: ഇന്ത്യയുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടര്‍ രഞ്ജന്‍ സോധിക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം. പുരസ്കാരം ലഭിക്കുന്ന ഏഴാമത്തെ ഷൂട്ടറാണ് രഞ്ജന്‍ സോധി.[]
2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സോധി രണ്ട് വെള്ളി മെഡലുകള്‍ രാജ്യത്തിന് സമ്മാനിച്ചിരുന്നു. 2010 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും സോധി സ്വന്തമാക്കി.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബാഡ്മിന്ണ് താരം പി.വി സിന്ധു എന്നിവര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. മലയാളി താരം രഞ്ജിത് മഹേശ്വരിയും അര്‍ജുന അവാര്‍ഡിന് അര്‍ഹനായി.