കുറച്ച് നാളായി മലയാള സിനിമയിൽ മുഴങ്ങി കേൾക്കുന്ന പേരാണ് റോണക്സ് സേവ്യർ. ഈയിടെ ഇറങ്ങിയ പല സിനിമകളിലും അഭിനേതാക്കളുടെ വ്യത്യസ്ത ഗേറ്റപ്പിന് പിന്നിൽ കൈ ചലിപ്പിച്ചത് റോണക്സ് ആയിരുന്നു.
കുറച്ച് നാളായി മലയാള സിനിമയിൽ മുഴങ്ങി കേൾക്കുന്ന പേരാണ് റോണക്സ് സേവ്യർ. ഈയിടെ ഇറങ്ങിയ പല സിനിമകളിലും അഭിനേതാക്കളുടെ വ്യത്യസ്ത ഗേറ്റപ്പിന് പിന്നിൽ കൈ ചലിപ്പിച്ചത് റോണക്സ് ആയിരുന്നു.
ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡും റോണക്സ് സ്വന്തമാക്കിയിരുന്നു.
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനാണ് റോണക്സിന്റെതായി ഉടനെ പുറത്തിറങ്ങാൻ ഉള്ളത്.
ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ലുക്കിൽ മാത്രമേ ലിജോയ്ക്ക് നിർബന്ധമുണ്ടായിരുന്നുള്ളൂവെന്നും മറ്റ് കഥാപാത്രങ്ങൾക്ക് തനിക്ക് പൂർണ സ്വാതന്ത്രം തന്നിരുന്നുവെന്നും റോണക്സ് പറഞ്ഞു. വാലിബൻ എന്ന കഥാപാത്രം നടത്തുന്ന ഒരു യാത്രയാണ് സിനിമയെന്നും 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.
‘ലാലേട്ടന്റെ കഥാപാത്രത്തിന്റെ ലുക്കിൽ മാത്രമേ ലിജോ ചേട്ടൻ എനിക്ക് നിർദ്ദേശം തന്നിട്ടുള്ളൂ. അദ്ദേഹം ഒരു സ്കെച്ച് എനിക്ക് തന്നിരുന്നു. ആ ലുക്ക് വേണമെന്ന് ലിജോ ചേട്ടന് നിർബന്ധമായിരുന്നു. താടിയും മീശയുമൊക്കെ ഉണ്ടെങ്കിലും ഒരു വ്യത്യസ്ത ഗെറ്റപ്പാണ്. ബാക്കിയെല്ലാം കഥാപാത്രങ്ങളിലും അദ്ദേഹം എനിക്ക് ഫ്രീഡം തന്നിരുന്നു.
ഞാൻ ഇത് വരെ ചെയ്യാത്ത ഐഡിയയിൽ വേറിട്ട് നിൽക്കുന്ന നല്ലൊരു സാധനം ചെയ്ത് തരണമെന്നായിരുന്നു ലിജോ ചേട്ടൻ പറഞ്ഞത്. മാക്സിമം എല്ലാവർക്കും നല്ലതുപോലെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
വാലിബന്റെ ജീവിതത്തിൽ നടക്കുന്ന ഒരു യാത്രയാണ് സിനിമ മുഴുവൻ. പല വ്യത്യസ്ത സ്ഥലങ്ങളിൽ പോവുമ്പോൾ കണ്ട് മുട്ടുന്ന പല രീതിയിലുള്ള കഥാപാത്രങ്ങളാണ് എല്ലാം.
അതെല്ലാം നന്നായിട്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട്,’റോണക്സ് സേവ്യർ പറയുന്നു.
Content Highlight: Ronex Xavier Talk About Malikottai Valiban Movie