മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദി ക്ലബ്ബ് അൽ നസറിൽ എത്തിച്ചേർന്ന ശേഷം മികച്ച പ്രകടനം കാഴ്ച വെക്കാൻ റൊണാൾഡോക്ക് ഇതുവരേക്കും സാധിച്ചിട്ടില്ല.
ജനുവരി ആദ്യം പ്രതിവർഷം 225 മില്യൺ യൂറോക്ക് താരത്തെ അൽ നസർ സൈൻ ചെയ്തെങ്കിലും ജനുവരി 22ന് ഇത്തിഫാക്കിനെതിരെയാണ് താരം ആദ്യമായി അൽ നസർ ജേഴ്സിയണിയുന്നത്.
പിന്നീട് സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ ഇത്തിഹാദിനെതിരെയും റോണോ അൽ നസർ ജേഴ്സിയണിഞ്ഞു. രണ്ട് മത്സരങ്ങൾ അൽ നസറിനായി കളത്തിലിറങ്ങാൻ സാധിച്ചെങ്കിലും ക്ലബ്ബിനായി ഇത് വരെ ഗോളുകളോ അസിസ്റ്റുകളോ നേടാൻ റൊണാൾഡോക്കായില്ല.
എന്നാൽ പി.എസ്.ജിക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ റോണോക്ക് സാധിച്ചിരുന്നു.
മത്സരത്തിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ മാൻ ഓഫ് ദി മ്യാച്ച് പുരസ്കാരവും റൊണാൾഡോക്ക് ലഭിച്ചിരുന്നു.
Ronaldo will score today, insha Allah
— El Rey Dorado (@The_MF_tech_guy) February 3, 2023
അതേസമയം വെള്ളിയാഴ്ച രാത്രി അൽ ഫത്തേഹിനെതിരെ നടന്ന മത്സരത്തിൽ റൊണാൾഡോ മിന്നും ഫോമിൽ കളിക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അൽ നസർ ആരാധകർ.
Cristiano os scoring today
— Isaac (@IsaacUTD) February 3, 2023
താരം ഫത്തേഹിനെതിരെ മിന്നും ഫോമിൽ കളിക്കുമെന്നും ഹാട്രിക്ക് ഉൾപ്പെടെ നേടുമെന്നുമൊക്കെ നിരവധി ആരാധകർ ട്വിറ്ററിൽ അഭിപ്രായപ്പെടുന്നുണ്ട്.
കൂടാതെ ഇന്നത്തെ മത്സരത്തിൽ റൊണാൾഡോ ക്ലബ്ബിനായി ഗോൾ നേടുമെന്നത് തങ്ങൾക്ക് ഫീൽ ചെയ്യാൻ സാധിക്കുന്നുണ്ടെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Ronaldo hatrick incoming
— PhenoUTD (@owenphenom) February 3, 2023
എന്നാൽ ക്യാപ്റ്റനായി അൽ നസറിനെ മുന്നിൽ നിന്നും നയിക്കുന്ന റൊണാൾഡോക്ക് ശക്തരായ അൽ ഫത്തേഹിനെതിരെ സ്കോർ ചെയ്യാനാകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.
ഇന്ന് ജയിച്ചാൽ അൽ നസറിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും.
Content Highlights:Ronaldo will score this game; Fans on Twitter in support Ronaldo