| Sunday, 15th January 2023, 4:09 pm

റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിനെ ക്വാളിറ്റിയുള്ളതാക്കും; പ്രതികരിച്ച് അൽ നസർ നോട്ടമിട്ട ബാഴ്സ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രതിവർഷം 225 മില്യൺ യൂറോ എന്ന വമ്പൻ  തുകയ്ക്ക് സ്വന്തമാക്കിയ അൽ നസർ ഇനി യൂറോപ്പിലെ മറ്റു വലിയ ക്ലബ്ബുകളിൽ നിന്നും ആളെപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്.

പി.എസ്.ജിയിൽ നിന്നും സെർജിയോ റാമോസിനെയും ബാഴ്സലോണയിൽ നിന്നും സെർജിയോ ബുസ്ക്കറ്റ്സിനെയും ടീമിലെത്തിക്കാനായി വലിയ ശ്രമങ്ങൾ അൽ നസർ നടത്തുന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.

കൂടാതെ മറ്റു യൂറോപ്യൻ ലീഗുകളിലേക്കും ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് താരങ്ങളെയെത്തിക്കാൻ അൽ നസർ ശ്രമിക്കുന്നുവെന്ന് പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ അൽ നസറിന്റെ റഡാറിലുള്ള താരമായ സെർജിയോ ബുസ്ക്കറ്റ്സ് റൊണാൾഡോയുടെ അൽ നസർ പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. ബാഴ്സ ടി .വി പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം റൊണാൾഡോയുടെ സൗദിയിലേക്കുള്ള ചേക്കേറലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ സൈൻ ചെയ്തെന്നോ? അദ്ദേഹം സൗദി ഫുട്ബോളിലേക്ക് ക്വാളിറ്റി കൊണ്ട് വരട്ടെ. റൊണാൾഡോക്കും അദ്ദേഹത്തിന്റെ പുതിയ ടീമിനും എല്ലാ വിധ ആശംസകളും,’ സെർജിയോ ബുസ്ക്കറ്റ്സ് പറഞ്ഞു.

ബാഴ്സലോണയിൽ ഇനി ആറ് മാസം കൂടിയാണ് ബുസ്ക്കറ്റ്സിന് കരാറുള്ളത്. സീസൺ അവസാനിക്കും വരെ താരം ബാഴ്സയിൽ തന്നെ തുടരുമെന്ന് കോച്ച് സാവി ഉറപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും അതിന് ശേഷമുള്ള താരത്തിന്റെ ബാഴ്സയിലെ ഭാവി അനശ്ചിതത്വത്തിലാണ്. എന്നാൽ താരം അമേരിക്കൻ ലീഗിലെ ക്ലബ്ബുകളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

എന്നാൽ ശനിയാഴ്ച നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ, അൽ ശബാബുമായി ഏറ്റുമുട്ടിയ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നില്ല.

Content Highlights:Ronaldo will make Saudi Arabian football quality; said Sergio Busquets

We use cookies to give you the best possible experience. Learn more