| Monday, 27th March 2023, 10:23 am

മെസിയുടെ ലോകകപ്പിനേക്കാൾ വലുതാണ് റൊണാൾഡോയുടെ ഇൻഫ്ലുവൻസ്; ബാഴ്സയിൽ നടന്ന സംഭവത്തെക്കുറിച്ച് ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

കിങ്‌സ് കപ്പ്‌ മത്സരത്തിൽ പ്രമുഖ യൂട്യൂബർ ഡി.ജെ മരിയോ നടത്തിയ സെലിബ്രേഷൻ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് ന്യൂവിൽ വെച്ച് പെനാൽട്ടി ഗോളാക്കി മാറ്റിയ മരിയോ റൊണാൾഡോയുടെ പ്രസിദ്ധമായ ‘സ്യൂ’ സെലിബ്രേഷൻ പുറത്തെടുത്തിരുന്നു. ഇതിനെ അനുകരിച്ച് ബാഴ്സയുടെ മൈതാനത്ത് തടിച്ചുകൂടിയ ആരാധകരും ‘സ്യൂ, സെലിബ്രേഷനിൽ മരിയോക്കൊപ്പം പങ്കെടുത്തിരുന്നു.

ഇതാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നത്.

ബാഴ്സയുടെ എതിരാളികളായ റയലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്ന റോണോയുടെ സെലിബ്രേഷൻ ബാഴ്സ ആരാധകർ അനുകരിച്ചതോടെ റൊണാൾഡോയെ പുകഴ്ത്തി ധാരാളം അഭിനന്ദന സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

“മെസിയുടെ ലോകകപ്പ് നേടിയ പാരമ്പര്യത്തെക്കാൾ റൊണാൾഡോ ഫുട്ബോളിൽ ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്, “റൊണാൾഡോയുടെ സെലിബ്രേഷൻ പോലും ബാഴ്സ ആരാധകരുടെ മനസിൽ തങ്ങി നിൽക്കുന്നു, “ഇപ്പോഴും റൊണാൾഡോ ക്യാമ്പ് ന്യൂ വിനെ വേട്ടയാടുന്നു, മുതലായ തരത്തിലുള്ള ആശംസ സന്ദേശങ്ങളാണ് റൊണാൾഡോയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതേസമയം 2024 യൂറോകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ ലക്സംബർഗിനെതിരേയും ഇരട്ട ഗോളുകൾ സ്കോർ ചെയ്തതോടെ അവസാനം കളിച്ച 13 മത്സരങ്ങളിൽ നിന്നും റൊണാൾഡോയുടെ ഗോൾ എണ്ണം 12 ആയി.

നിലവിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിൽ കളിക്കുന്ന റൊണാൾഡോ ലീഗിലും മിന്നും പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.

റൊണാൾഡോയുടെ മികവിൽ മുന്നേറുന്ന അൽ നസർ, പ്രോ ലീഗിൽ 21 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 49 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

ലീഗിലെ ഒന്നാം സ്ഥാനക്കാരായ അൽ ഇത്തിഹാദിന് 50 പോയിന്റുകളാണുള്ളത്.

Content Highlights:Ronaldo’s influence is bigger than Messi’s world cup legacy; fans trolls messi

We use cookies to give you the best possible experience. Learn more