| Monday, 24th September 2018, 7:30 pm

റൊണാള്‍ഡോ, മോഡ്രിച്ച്,സലാ; മികച്ച ലോകതാരം ആര് ? പ്രഖ്യാപനം ഉടന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: മികച്ച ലോകതാരത്തെ അറിയാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം. ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടിന് തുടങ്ങുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

പോര്‍ച്ചുഗലുകാരനായ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സല എന്നിവരാണ് ദ ബെസ്റ്റ് പ്ലയേഴ്സ്  പുരസ്‌കാരത്തിനായി രംഗത്തുള്ളത്. ഹാട്രിക് പുരസ്‌കാരമാണ് റൊണാള്‍ഡോയുടെ ലക്ഷ്യം. 12 വര്‍ഷത്തിനു ശേഷം ആദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ ഇടം കണ്ടെത്താനായിട്ടില്ലെന്ന പ്രത്യേകത കൂടിയുണ്ട് ഈ വര്‌‍ഷത്തിന്.


Read Also : മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ ഡിജിറ്റല്‍ ഇന്ത്യ പൊള്ളയെന്ന് റിപ്പോര്‍ട്ട് : 90% ഇടപാടും കറന്‍സി മാര്‍ഗ്ഗം തന്നെ


റയലിന്റെ ബെല്‍ജിയന്‍ താരം തിബോ കുര്‍ട്ട്വോ, ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഹ്യൂഗോ ലോറിസ്, ലെസ്റ്റര്‍ സിറ്റിയുടെ ഡാനിഷ് താരം കാസ്പര്‍ ഷ്മീഷെല്‍ എന്നിവര്‍ മികച്ച ഗോള്‍കീപ്പറാകാന്‍ രംഗത്തുണ്ട്.

സ്ലാട്ട്‌കോ ഡാലിച്ച്, ദിദിയര്‍ ദെഷാംപ്‌സ്, സിനദിന്‍ സിദാന്‍ എന്നിവരാണ് മികച്ച പരിശീലകനുള്ള പരിഗണനയില്‍. മികച്ച വനിതാ താരം, പരിശീലക, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്, ഫെയര്‍പ്ലേ അവാര്‍ഡ്, ഫാന്‍ അവാര്‍ഡ് എന്നിവയും തിങ്കളാഴ്ച പ്രഖ്യാപിക്കും. ഫിഫ്‌പ്രോ ഇലവനെയും തിരഞ്ഞെടുക്കും.

ആരാധകരുടെയും ജേര്‍ണലിസ്റ്റുകളുടെയും ദേശീയ ടീം ക്യാപ്റ്റന്‍മാരുടെയും പരിശീലകരുടെയും വോട്ട് പരിഗണിച്ച ശേഷം ഫിഫയുടെ വിദഗ്ധ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.


We use cookies to give you the best possible experience. Learn more