FIFA
ഇത് ചരിത്രം; മെസിയില്ലാതെ മികച്ച താരങ്ങളുടെ പട്ടിക പുറത്തിറക്കി ഫിഫ
സ്പോര്‍ട്സ് ഡെസ്‌ക്
2018 Sep 03, 04:10 pm
Monday, 3rd September 2018, 9:40 pm

സൂറിക്: “ഫിഫ ദ ബെസ്റ്റ്” ഫൈനല്‍ പട്ടികയില്‍നിന്ന് ലയണല്‍ മെസ്സി പുറത്ത്. ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് സല. റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രോയേഷ്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച ലുക്കാ മോഡ്രിച്ച് എന്നിവരാണ് ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചത്.


Read Also : മിസ്റ്റര്‍ ഇന്ത്യ ആയതുകൊണ്ട് സ്‌പെഷ്യല്‍ ഇറച്ചിയും മുട്ടയുമില്ല; പീഡനക്കേസില്‍ മുരളി കുമാറിന്റെ ജയില്‍ ജീവിതം


 

സെപ്റ്റംബര്‍ 24ന് ലണ്ടനിലാണ് പ്രഖ്യാപനം. ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമില്‍നിന്ന് ചുരുക്കപ്പട്ടികയില്‍ ആരുമില്ല. 11 വര്‍ഷത്തിനുശേഷം ആദ്യമായാണ് അന്തിമപ്പട്ടികയില്‍നിന്ന് മെസ്സി പുറത്താവുന്നത്. 2007 മുതല്‍ 2017 വരെ ഫൈനല്‍ ലിസ്റ്റിലെ സ്ഥിര സാന്നിധ്യമായ മെസ്സി, അഞ്ചു തവണ പുരസ്‌കാരവും നേടിയിരുന്നു.

കഴിഞ്ഞ തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു ഫിഫയുടെ മികച്ച താരം.