| Friday, 27th January 2023, 9:43 am

ഇറ്റലി വിട്ടെങ്കിലും റൊണാൾഡോക്ക് വിലക്കിന് സാധ്യത; പുറത്ത് വരുന്നത് വൻ സാമ്പത്തിക ക്രമക്കേട്; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സാമ്പത്തിക ക്രമക്കേടിനെ സംബന്ധിച്ചുള്ള ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണ നടപടികളുടെ ഭാഗമായി വലിയ തിരിച്ചടിയാണ് ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന് നേരിടേണ്ടി വന്നത്.

സാമ്പത്തിക തിരിമറികളിൽ നടത്തിയത് സംബന്ധിച്ച് ക്ലബ്ബിന്റെ പതിനഞ്ച് പോയിന്റുകൾ വെട്ടിക്കുറക്കുകയും ക്ലബ്ബ്‌ പ്രസിഡന്റ്‌ ആൻഡ്രേ ആഗ് നെല്ലിക്കും വൈസ് പ്രസിഡന്റ്‌ പാവൽ നെഡ്വേനുമുൾപ്പെടെ രാജി വെ ക്കേണ്ടിയും വന്നിരുന്നു.

എന്നാൽ ഇപ്പോൾ യുവന്റസിന്റെ സാമ്പത്തിക ക്രമക്കേടുകൾക്ക് റൊണാൾഡോ, ഡിബാല മുതലായ സൂപ്പർ താരങ്ങളും കൂട്ട് നിന്നിട്ടുണ്ടെന്നും അതിനാൽ താരങ്ങൾക്ക് നേരെ അന്വേഷണം നടന്ന് സംഭവത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ വിലക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ നീങ്ങും എന്നാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീ പോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നത്.

ക്ലബ്ബിന്റെ സൈനിങ്‌, താരങ്ങളുടെ പ്രതിഫലം തുടങ്ങിയ സാമ്പത്തിക കാര്യങ്ങളിൽ ഇറ്റാലിയൻ ഫുട്ബോൾ അധികൃതരുടെ നിയമങ്ങൾ ലംഘിച്ച് ക്ലബ്ബ് സാമ്പത്തിക വിനിമയം നടത്തിയെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ താരങ്ങളുടെ അറിവോടെയാണ് യുവന്റസ് ഇത്തരത്തിലുള്ള നിയമ വിധേയമല്ലാത്ത പ്രവർത്തികളിൽ ഏർപ്പെട്ടത് എന്നാണ് മുണ്ടോ ഡീ പോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ അൽ നസറിൽ കളിക്കുന്ന റോണോക്കും റോമയിൽ കളിക്കുന്ന ഡിബാലക്കും അടക്കം ഒരു മാസം വിലക്ക് ആയിരിക്കും സംഭവത്തിൽ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയാൽ ലഭിക്കുക എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ സാമ്പത്തിക ക്രമക്കേടിൽ പങ്കില്ലെന്നും മൂന്ന് മാസത്തെ പ്രതിഫലം ക്ലബ്ബ് ഇത് വരെ നൽകിയിട്ടില്ലെന്നും ഡി ബാല മാർക്കക്ക് നൽകിയഅഭിമുഖത്തിൽ വെളിപ്പെടുത്തി.

അതേസമയം സീരി എ പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് റോമ. 19 മത്സരങ്ങളിൽ നിന്നും 37 പോയിന്റുകളാണ് ക്ലബ്ബിന്റെ സമ്പാദ്യം.

പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ട യുവന്റസ് സാമ്പത്തിക അച്ചടക്കം കൃത്യമായി പാലിക്കണമെന്ന് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ക്ലബ്ബിന് ഈ സീസണിൽ ചെലവഴിക്കാവുന്ന പണത്തിന്റെ അളവിന് പരിമിതിയുണ്ട്. ഇത് ക്ലബ്ബിന്റെ ട്രാൻസ്ഫർ ഉൾപ്പെടെയുള്ള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും.

Content Highlights:Ronaldo may be banned even if he leaves Italy; Report

We use cookies to give you the best possible experience. Learn more