ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീലിന്റെ ഇതിഹാസ താരം കക്ക. റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ഇതിഹാസ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന കക്ക ബ്രസീൽ ആരാധകർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ബ്രസീലിലെ ജനങ്ങൾ ബ്രസീൽ ഫുട്ബോൾ താരങ്ങളെ വേണ്ട വിധത്തിൽ ബഹുമാനിക്കുന്നില്ല എന്നാണ് കക്കയുടെ വിമർശനം.
“റൊണാൾഡോ(നസാരിയോ)ഇവിടെ കൂടി (ഖത്തർ) നടക്കുന്നത് കണ്ടാൽ നിങ്ങൾ ആകാംക്ഷാഭരിതർ ആകും. എന്നാൽ ബ്രസീലിൽ അദ്ദേഹം തെരുവിൽ കൂടി നടന്നുപോയാൽ കാണുന്നവർക്ക് ഒരു തടിച്ച മനുഷ്യൻ തെരിവിലൂടെ നടന്നു പോകുന്നത് പോലെയേ ഉള്ളൂ,’ കക്ക പറഞ്ഞു.
ബെയിൻ സ്പോർട്സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് കക്ക വിമർശനമുന്നയിച്ചത്.
നെയ്മർ മുതലായ യുവതാരങ്ങൾക്കും അവർക്ക് അർഹിക്കുന്ന പരിഗണന ബ്രസീലിൽ നിന്നും ലഭിക്കുന്നില്ലെന്നും കക്ക കൂട്ടിച്ചേർത്തു.
“ഇപ്പോൾ ബ്രസീലിൽ നിരവധി പേർ നെയ്മറിനെ പറ്റി മോശം പറയുന്നുണ്ട്. അതൊക്കെ വെറും രാഷ്ട്രീയം മൂലമായിരിക്കാം. പക്ഷെ ഞങ്ങൾ ബ്രസീലുകാർക്ക് പ്രതിഭകളെ വേണ്ട വിധത്തിൽ ബഹുമാനിക്കാനറിയില്ല എന്നത് സത്യമാണ്,’ കക്ക തുടർന്നു.
എന്നാൽ റൊണാൾഡൊയെ ബ്രസീൽ ബഹുമാനിക്കുന്നില്ല എന്നത് വിശ്വസിക്കാൻ സാധിക്കാതിരുന്ന മാധ്യമപ്രവർത്തകനോട്
“അതേ തീർച്ചയായും നിരവധി ബ്രസീലുകാർ റൊണാൾഡൊയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട് എന്നത് സത്യമാണ് എന്നാൽ വിദേശത്ത് ലഭിക്കുന്ന സ്നേഹവും പരിഗണനയും അദ്ദേഹത്തിന് രാജ്യത്തിനകത്ത് ലഭിക്കുന്നില്ല,’ എന്നാണ് കക്ക മറുപടി പറഞ്ഞത്.
അതേസമയം വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ക്രൊയേഷ്യ യാണ്. മത്സരത്തിൽ വിജയിക്കാനായാൽ അർജന്റീന-നെതർലാൻഡ്സ് മത്സര വിജയികളോടാകും ബ്രസീൽ സെമി ഫൈനലിൽ ഏറ്റുമുട്ടുക.
Content Highlights:Ronaldo is just a fat man for the Brazilians said kakka