കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയക്കെതിരെ നടന്ന മത്സരത്തിനിടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ഗ്രൗണ്ട് വിട്ട് പോകുന്ന റൊണാൾഡോ അനിഷ്‍ടം പ്രകടിപ്പിക്കുന്നതും ദേഷ്യപ്പെടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നുണ്ട്. കളിയുടെ 65ാം മിനിട്ടിലാണ് സംഭവം.
കളത്തിൽ നിന്ന് പുറത്ത് പോകുമ്പോൾ കൊറിയൻ താരം ചോ ഗു സംഗിനോട് റൊണാൾഡോ ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതായും വീഡിയോയിലുണ്ട്. അതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ സംഭവത്തിൽ റൊണാൾഡോ തന്നെ വിശദീകരണം നൽകിയിരിക്കുയാണ് ഇപ്പോൾ.
Klarifikasi Cristiano Ronaldo ttg gesture-nya ke Cho Gue-sung
“Saat itu pemain Korea Selatan menyuruh saya cepat meninggalkan lapangan. Saya suruh dia diam, krn dia gk pnya hak & gk perlu memberi opininya. Tpi itu bkn kontroversi. Yg terjadi di lapangan, biarlah di dlm lapangan” pic.twitter.com/16Ao8n94Et
”എന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോഴാണ് സംഭവം. കൊറിയൻ കളിക്കാരൻ എന്നോട് വേഗത്തിൽ പോകാൻ പറഞ്ഞു. അപ്പോൾ ഞാനവനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. എന്നോട് ആജ്ഞാപിക്കാൻ അവനെന്താണ് അധികാരം?
ഞാൻ പതുക്കെയാണ് നടന്നുപോകുന്നതെങ്കിൽ അത് റഫറി പറയട്ടെ. അതുകൊണ്ടാണ് എനിക്ക് ദേഷ്യപ്പെടേണ്ടി വന്നതും വായടക്കാൻ ആവശ്യപ്പെട്ടതും. അല്ലാതെ മറ്റ് വിവാദങ്ങളൊന്നും അവിടെ നടന്നിട്ടില്ല,’ റൊണാൾഡോ വ്യക്തമാക്കി.
അതേസമയം റൊണാൾഡോയെ പിൻവലിച്ച ശേഷം താരം പതിയെ മൈതാനം വിട്ടതാണ് ദക്ഷിണ കൊറിയൻ താരത്തെ പ്രകോപിപ്പിച്ചത്. ജയം അനിവാര്യമായിരുന്ന കൊറിയക്ക് സമയം നഷ്ടമാകുന്നത് തിരിച്ചടിയാകുമായിരുന്നു. ഇതോടെയാണ് വേഗം സ്ഥലം വിടാൻ റോണോയോട് ആവശ്യപ്പെട്ടത്.
പോർച്ചുഗൽ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് റൗണ്ട് ഓഫ് 16ൽ എത്തിയത്. നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച പോർച്ചുഗൽ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. അഞ്ചാം മിനിട്ടിൽ ഡിയോഗോ ദലോട്ടിന്റെ പാസിൽ നിന്നും റിക്കാർഡോ ഹോർട്ടയാണ് പോർചുഗലിനായി ഗോൾ നേടിയത്.