യൂറോ 2024ലേക്കുള്ള ക്വാളിഫയർ മത്സരത്തിൽ മിന്നും ഫോമിലാണ് പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോ മത്സരിക്കുന്നത്.
തിങ്കളാഴ്ച ലക്സംബർഗിനെതിരെ നടന്ന മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ സ്കോർ ചെയ്തത്. ഇതിന് മുമ്പ് ലിച്ചൻസ്റ്റീനെതിരെയുള്ള മത്സരത്തിലും റൊണാൾഡോ ഇരട്ട ഗോളുകൾ സ്വന്തമാക്കിയിരുന്നു.
ഇതോടെ യൂറോ ക്വാളിഫയർ മത്സരങ്ങളിൽ റോണോയുടെ ഗോൾ നേട്ടം നാലായി വർധിച്ചു.
റൊണാൾഡോക്കൊപ്പം ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയോ എന്നിവർ ഗോളുകൾ സ്കോർ ചെയ്ത മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ലക്സംബർഗിനെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്.
BREAKING: CRISTIANO RONALDO NOW HAS THE MOST GOALS IN 2023.
മത്സരത്തിൽ ലക്സംബർഗിന്റെ ഗോൾ പോസ്റ്റിലേക്ക് ഉതിർത്ത എട്ട് ഷോട്ട് ഓൺ ടാർഗറ്റുകളിൽ ആറും ഗോളുകളാക്കാൻ പോർച്ചുഗലിന് സാധിച്ചു.
എന്നാൽ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ റൊണാൾഡോയെ പുകഴ്ത്തിയും മെസിയെ ഇകഴ്ത്തിയും രംഗത്തെത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ.
“കഴിഞ്ഞ 13 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ സ്വന്തമാക്കിയ അദ്ദേഹം മാന്ത്രികനാണ്, “റൊണാൾഡോ അദ്ദേഹത്തിന്റെ വീക്ക് ഫൂട്ടിൽ നിന്നും 155 ഗോൾ നേടി ഇത് ചിലരുടെ കരിയർ ഗോളിലും കൂടുതലാണ്, “മെസി ഈ വർഷം നേടിയതിലും ഗോൾ റൊണാൾഡോ ഈ മാസം നേടി, എന്നിങ്ങനെയാണ് റൊണാൾഡോയെ പ്രശംസിച്ച് വന്ന ചില പോസ്റ്റുകൾ.
അതേസമയം ഗ്രൂപ്പ് ജെയിൽ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.
ജൂൺ 18ന് ബോസ്നിയക്കെതിരെയാണ് പോർച്ചുഗീസ് ടീമിന്റെ അടുത്ത മത്സരം.
Content Highlights:Ronaldo has more goals in March than Messi has in 2023 fans trolls messi