മെസ്സിയെ പിന്തള്ളി റോണോ സുവര്‍ണ്ണതാരം
DSport
മെസ്സിയെ പിന്തള്ളി റോണോ സുവര്‍ണ്ണതാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2014, 1:16 am

[]സൂറിച്ച്: ഫിഫയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്‌റ്റ്യേനോ റൊണാള്‍ഡോക്ക്. ഇത് രണ്ടാം തവണയാണ് 28 കാരനായ ക്രിസ്റ്റിയാനോ ലോകഫുട്‌ബോളറാകുന്നത്. 2008 ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇതിന് മുമ്പ് പുരസ്‌കാരം ലഭിച്ചത്.

മികച്ച വനിത ഫുട്‌ബോളറായി ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ നദീന്‍ അന്‍ജിറര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇതിഹാസതാരമായ പെലെയായിരുന്നു ക്രിസ്റ്റിയാനോയെ ലോകഫുട്‌ബോളറായി പ്രഖ്യാപിച്ചത്. മികച്ച കളി പുറത്തെടുത്ത ക്രിസ്റ്റ്യാനോ 2013 ല്‍ 60 കളികളില്‍ 69 ഗോളുകളാണ് നേടിയിരുന്നത്.

തുടര്‍ച്ചയായി നാലു തവണ ലോകഫുട്‌ബോളര്‍ ജേതാവായ ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയും ബയേണ്‍ മ്യൂണിക്കിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഫ്രാങ്ക് റിബറിയുമായിരുന്നു റൊണാള്‍ഡോക്കൊപ്പം നേര്‍ക്കുനേര്‍ ലിസ്റ്റിലുണ്ടായിരുന്നത്.  ഇരുവരെയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരത്തിന് അര്‍ഹനായത്.

ലയണല്‍ മെസ്സി 46 കളികളില്‍ 45 ഗോളുകളും റിബറി  47 കളികളില്‍ 22 ഗോളുകളും തങ്ങളുടെ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ദേശീയ ടീം കോച്ച്, ക്യാപ്റ്റന്മാര്‍, തെരഞ്ഞെടുത്ത ഫുട്ബാള്‍ ലേഖകര്‍ എന്നിവരങ്ങിയ തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് 23 പേരുടെ സാധ്യതാ പട്ടികയില്‍ നിന്ന് മൂന്നു പേരെ തിരഞ്ഞെടുത്തത്.

പെലെക്ക് ഫിഫയുടെ പ്രിക്‌സ് ഡി ഓണര്‍ പുരസ്‌കാരം ലഭിച്ചു. ലോകഫുട്‌ബോളിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് പെലെക്ക് പുരസ്‌കാരം നല്‍കിയത്. 1958, 1962, 1966, 1970 തുടങ്ങിയ വര്‍ഷങ്ങളില്‍ ബ്രസീലിന് വേണ്ടി കളിച്ച പെലെ മൂന്ന് തവണ ബ്രസീലിന് ലോക കിരീടം നേടിക്കൊടുത്ത താരമാണ്.

ലോക ഇലവനെയും ഫിഫ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി, ഫ്രാങ്ക് റിബെറി, ഇബ്രാഹിമോവിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ സ്‌െ്രെടക്കര്‍മാരായും സാവി, ആന്ദ്രെ ഇനിയസ്‌ററ, ഫ്രാങ്ക് റിബറി എന്നിവര്‍ മധ്യനിരയിലും പ്രതിരോധനിലയില്‍ ഫിലിപ് ലാം, സെര്‍ജിയോ  റാമോസ്, തിയഗോ സില്‍വ, റാനി ആല്‍വിസ് എന്നിവരുമാണുള്ളത്. ഗോള്‍ കീപ്പര്‍ ആയി മാന്വല്‍ നോയയും തിരഞ്ഞെടുക്കപ്പെട്ടു.

ഫിഫയുടെ  മികച്ച പരിശീലകനുള്ള പുരസ്‌കാരം ജര്‍മ്മന്‍ ടീം കോച്ച്  ജപ്പ് ഹെയിന്‍ക്‌സിന് ലഭിച്ചു. ലോകത്തിലെ മികച്ച പരിശീലകന്‍ എന്നറിയപ്പെടുന്ന അലക്‌സി ഫെര്‍ഗൂസനെ പിന്തള്ളിയാണ് ഹെയിന്‍ക്‌സിന്‍ പുരസ്‌കാരം നേടിയത്.

മികച്ച വനിത പരിശ്ശീലകയായി ജര്‍മ്മിനിയുടെ സില്‍വിയ നെയ്ഡ് അര്‍ഹയായി. 2013 ലെ മികച്ച ഗോളിനുള്ള പുഷ്പാസ് പുരസ്‌കാരം ഇബ്രാഹിമോവിച്ചിനും ലഭിച്ചു.

ഫിഫ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം ജാക്ക് റോഗിനാണ് ലഭിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ട് ആണ് ജാക്ക് റോഗ്. ഫെയര്‍പ്ലേ പുരസ്‌കാരം അഫ്ഗാനിസ്ഥാന്‍ ഫുട്‌ബോള്‍ഫെഡറേഷന്‍ കരസ്ഥമാക്കി.