റൊണാൾഡോയുടെ ഇരട്ടഗോൾ നേട്ടം; സോഷ്യൽ മീഡിയയിൽ വീണ്ടും മെസി-റോണോ സംവാദം സജീവമാകുന്നു
footballl
റൊണാൾഡോയുടെ ഇരട്ടഗോൾ നേട്ടം; സോഷ്യൽ മീഡിയയിൽ വീണ്ടും മെസി-റോണോ സംവാദം സജീവമാകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th October 2023, 5:21 pm

2024 യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗൽ സ്ലോവാക്യയെ തോൽപ്പിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

റൊണാൾഡോയുടെ ഈ മികച്ച പ്രകടനത്തിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ റൊണാൾഡോയും മെസിയും തമ്മിലുള്ള സംവാദങ്ങളും ചർച്ചകളും സജീവമാവുകയാണ്.

2022ലെ ഖത്തർ ലോകകപ്പിൽ മെസിയുടെ കീഴിൽ അർജന്റീന കിരീടം നേടിയിരുന്നു. എന്നാൽ ആ ലോകകപ്പിൽ റൊണാൾഡോയുടെ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കയോട് തോറ്റ് പുറത്തായിരുന്നു. എന്നാൽ റൊണാൾഡോ ഇപ്പോൾ പോർച്ചുഗലിനായി ഇരട്ടഗോൾ നേടിയതോടെയാണ് റോണോ-മെസി ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വീണ്ടും സജീവമായത്.

റൊണാൾഡോ മെസിയേക്കാൾ മുകളിൽ ആണെന്നാണ് ആരാധകർ എക്‌സിൽ കുറിച്ചു.

‘ഗോട്ട് റൊണാൾഡോ, ഓവറേറ്റഡ് മെസിയേക്കാൾ മികച്ചതാണ്’ ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.

‘ആരും റോണോയുടെ അടുത്തെത്തില്ല’ മറ്റൊരു ആരാധകൻ കുറിച്ചു.

മുപ്പത്തിയെട്ടാം വയസിലും റൊണാൾഡോയുടെ ഈ മിന്നും പ്രകടനമാണ് റൊണാൾഡോ ആരാധകരിൽ ആവേശമുയർത്തിയത്. മത്സരത്തിന്റെ 29ാം മിനിട്ടിൽ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റൊണാൾഡോ ആദ്യ ഗോൾ നേടി.

മത്സരത്തിന്റെ 72ാം മിനിട്ടിൽ പെനാൽട്ടി ബോക്സിൽ നിന്നും ഷോട്ട് നേടിയായിരുന്നു താരത്തിന്റ രണ്ടാം ഗോൾ.

യൂറോ യോഗ്യത മത്സരത്തിൽ ആറ് മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകൾ ആണ് റോണോ അടിച്ചുകൂട്ടിയത്. 202 മത്സരങ്ങളിൽ നിന്നും 125 ഗോളുകളാണ് താരം പോർച്ചുഗലിനായി നേടിയത്.

ജയത്തോടെ മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ പോർച്ചുഗൽ യൂറോ കപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. നിലവിൽ ഗ്രൂപ്പ്‌ ജെയിൽ ഏഴ് മത്സരങ്ങളിൽ നിന്നും ഏഴ് വിജയവുമായി 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റോണോയും കൂട്ടരും.

ഒക്ടോബർ 17ന് ബോസ്നിയയുമായാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

Content Highlight: Cristaino Ronaldo fans trolled in social media against Lionel Messi.