ട്യൂറിന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ യുവന്റസിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ട്യൂറിനില്‍ യുവന്റസിന്റെ തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് റയലിന്റെ ജയം. റയലിനായി റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. ഇതോടെ തുടര്‍ച്ചയായി 10 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
റയലിന്റെ ശേഷിച്ച ഗോള്‍ മാഴ്‌സലെയുടെ വകയായിരുന്നു. ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ പലപ്പോഴും പരുക്കന്‍ അടവുകളും കണ്ടു. റയല്‍ രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ യുവന്റസിന്റെ ഡിബാല ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി.
Also Read: അവരുടെ അഭാവം വലിയ വിടവ് തന്നെയാണ്; ഓസീസ് താരങ്ങളുടെ വിലക്കിനെക്കുറിച്ച് മുഖ്യ സെലക്ടര്‍
64ാം മിനിറ്റില്‍ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെയാണ് റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടിയത്. ഫുട്ബാള്‍ ചരിത്രത്തില്‍ ഏറ്റവും മനോഹരമായ ഗോള്‍ എന്നാണ് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ റോണോയുടെ ഗോളിനെ വിശേഷിപ്പിച്ചത്. ഡാനി കാര്‍വജാലിന്റെ ക്രോസിലായിരുന്നു റൊണാള്‍ഡോയുടെ അത്ഭുത ഗോള്‍.
അവസാന 9 കളിയില്‍ നിന്നായി ഈ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നേടിയത് 19 ഗോളാണ്. 2018 ല്‍ ആകെ 28 ഗോളും നേടിക്കഴിഞ്ഞു. കഴിഞ്ഞ 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നായി 16 ഗോള്‍ താരം സ്വന്തം പേരിലാക്കി. ആകെ ചാമ്പ്യന്‍സ് ലീഗില്‍ 119 ഗോള്‍.
Watch This Video: