ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് പോര്‍ച്ചുഗലിന്റെ ഇതിഹാസ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി അദ്ദേഹത്തെ കഷ്ടകാലം വിടാതെ പിന്തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ മറ്റു ക്ലബ്ബുകളൊന്നും അദ്ദേഹത്തിനെ തെരഞ്ഞെടുക്കാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്ന് അദ്ദേഹം മാഞ്ചസ്റ്ററില്‍ തന്നെ തുടരാന്‍ അദ്ദേഹം തയ്യാറാകുകയായിരുന്നു. ഇതെല്ലാം കണക്കുകൂട്ടിയാല്‍ അദ്ദേഹത്തിന് മൊത്തത്തില്‍ കഷ്ടകാലമാണ്.
ഇപ്പോള്‍ വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപങ്ങള്‍ ഏല്‍ക്കുന്ന താരം റോണോയാണ്. അദ്ദേഹത്തോടൊപ്പം മാഞ്ചസ്റ്ററിന്റെ നായകന്‍ ഹാരി മഗ്വയറും ആ ലിസ്റ്റിലുണ്ട്.
അലന്‍ ടൂറിങ് ഇന്‍സ്റ്റിറ്റിയൂറ്റിന്റെ കീഴില്‍ കമ്മ്യൂണിക്കേഷന്‍സായ ഓഫ്‌കോം നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. പ്രീമിയര്‍ ലീഗിലെ കളിക്കാരിലാണ് റോണോക്ക് ഏറ്റവും കൂടുതല്‍ അധിക്ഷേപങ്ങള്‍ കേട്ടത്. 12,520 അധിക്ഷേപ ട്വീറ്റുകളാണ് റോണോക്കെതിരെ വന്നിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള മഗ്വയറിന്‍ 8,954 അധിക്ഷേപ ട്വീറ്റുകളാണ് ലഭിച്ചത്. പ്രീമിയര്‍ ലീഗില്‍ ഈ അവസ്ഥയുള്ള പത്ത് താരങ്ങളുടെ ലിസ്റ്റായിരുന്നു ഇവര്‍ പുറത്തുവിട്ടത്. ഇതില്‍ എട്ടും യുണൈറ്റഡിന്റെ താരങ്ങളാണ്.
റാഷ്ഫോര്‍ഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് , ഫ്രെഡ് , ജെസ്സി ലിങ്ങാര്‍ഡ് , പോള്‍ പോഗ്ബ , ഡേവിഡ് ഡി ഗിയ എന്നിവരാണ് മറ്റ് യുണൈറ്റഡ് താരങ്ങള്‍. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരം ഹാരി കെയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ജാക്ക് ഗ്രീലിഷുമാണ് ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍.