| Sunday, 26th February 2023, 11:23 am

റൊണാൾഡോ കളിക്കുന്ന ടീമിനെ അദ്ദേഹം ബെസ്റ്റ് ആക്കിയിരിക്കും; ബ്രസീലിയൻ സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിൽ മിന്നും പ്രകടനം കാഴ്ച വെച്ച് മുന്നേറുകയാണ് റൊണാൾഡോ. പ്രോ ലീഗിൽ രണ്ട് ഹാട്രിക്കടക്കം ആറ് മത്സരങ്ങളിൽ ഇതുവരെ എട്ട് ഗോളുകൾ സ്കോർ ചെയ്ത റൊണോ, പി.എസ്.ജിയുമായുള്ള സന്നാഹ മത്സരത്തിൽ ഉൾപ്പെടെ സൗദിയുടെ മണ്ണിൽ തന്റെ ഗോൾ നേട്ടം പത്താക്കി മാറ്റിയിട്ടുണ്ട്.

എന്നാലിപ്പോൾ റൊണാൾഡോയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ്‌ ഇതിഹാസമായ ബ്രസീലിയൻ സൂപ്പർ താരം മാഴ്സെലോ. റോണോക്കൊപ്പം റയലിൽ ദീർഘ നാൾ കളിച്ച മാഴ്സലോ റൊണാൾഡോയുടെ സുഹൃത്ത് കൂടിയാണ്.

ഇ.എസ്.പി.എനിലെ മാർട്ടിൻ ഐൻസ്റ്റീന് നൽകിയ അഭിമുഖത്തിലാണ് മാഴ്സെലോ റൊണാൾഡോയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

“ഞങ്ങൾ ഫുട്ബോൾ കളിച്ചു തുടങ്ങിയ കാലത്ത് തന്നെ അത് എല്ലാക്കാലത്തും കളിക്കാൻ ആവില്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു.
അദ്ദേഹം യുവാവായിരുന്നപ്പോൾ ഉണ്ടായിരുന്ന വേഗതയൊന്നും റൊണാൾഡോക്ക് ഇപ്പോഴില്ല എന്നത് സത്യമാണ്. പക്ഷെ ഇപ്പോഴും ലോകത്തിലുള്ള ഏത് ടീമിലും കളിക്കാൻ തക്ക പ്രാപ്തിയുള്ള പ്ലെയറാണ് റൊണോ.

അദ്ദേഹം എപ്പോഴും അദേഹത്തിന്റെ ടീമിനെ ഏറ്റവും മികച്ചതാക്കി മാറ്റും.
പതിനേഴ് വർഷം തുടർച്ചയായി ഫിഫയുടെ ബെസ്റ്റ് ഇലവനിൽ ഇടം നേടിയ ഒരു പ്ലെയറെക്കുറിച്ചാണ് നമ്മൾ ഈ സംസാരിക്കുന്നത് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം,’ മാഴ്സെലോ പറഞ്ഞു.

റയലിനായി 332 മത്സരങ്ങളിലാണ് റൊണാൾഡോയും മാഴ്സെലോയും ഒന്നിച്ച് കളിച്ചത്. കൂടാതെ ഇരുവരും ചേർന്ന് 33 ഗോളുകളും 16 ടൈറ്റിലുകളും റയലിനായി സ്വന്തമാക്കി.

അതേസമയം ശനിയാഴ്ച ദമാക്കിനെതിരെ നടന്ന മത്സരത്തിൽ റോണോയുടെ ഹാട്രിക്കോടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസർ വിജയിച്ചത്. ഇതോടെ ലീഗിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനും ക്ലബ്ബിന് സാധിച്ചു.

കളിയുടെ സമ്പൂർണ മേഖലകളിലും ആധിപത്യം പുലർത്തിയ അൽ നസറിനായി മത്സരം 18 മിനിട്ട് പിന്നിട്ടപ്പോൾ പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നീട് മത്സരത്തിന്റെ 23,44 മിനിട്ടുകൾ തുടർച്ചയായി പന്ത് ദമാക്കിന്റെ വലയിലെത്തിച്ച് റോണോ ഹാട്രിക്ക് പൂർത്തിയാക്കി.

പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. മാർച്ച് മൂന്നിന് അൽ ബാത്തിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.

Content Highlights: ronaldo Always given his teams the best said Marcelo

We use cookies to give you the best possible experience. Learn more