Advertisement
Football
ഒടുവില്‍ ആശ്വാസം; റൊണാള്‍ഡീന്യോയ്ക്ക് ജയില്‍ മോചനം, വീട്ടുതടങ്കലിലേക്ക് മാറ്റും
സ്പോര്‍ട്സ് ഡെസ്‌ക്
2020 Apr 08, 06:14 am
Wednesday, 8th April 2020, 11:44 am

സാന്റോസ്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ ജയിലിലായ ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോക്ക് താത്കാലിക ആശ്വാസം. റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്‍കി.

16 ലക്ഷം ഡോളര്‍ കെട്ടിവെച്ച ശേഷമാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്‍കിയത്.

ഇരുവരും പുറത്തുപോകില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ക്കും കോടതി മുമ്പാകെ ഉറപ്പ് നല്‍കേണ്ടി വന്നു. റൊണാള്‍ഡീന്യോയുടെ വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസുസിയോനിലെ ഹോട്ടല്‍ മുറികളിലേക്കായിരിക്കും റൊണാള്‍ഡീന്യോയേയും സഹോദരനേയും മാറ്റുക. ഒരു മാസം മുമ്പാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചെന്ന കുറ്റത്തിന് പരാഗ്വെയില്‍ അറസ്റ്റു ചെയ്തത്.

മാര്‍ച്ച് നാലിന് പരാഗ്വെയിലെത്തിയ റൊണാള്‍ഡീന്യോ മണിക്കൂറുകള്‍ക്കകം അറസ്റ്റിലാവുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് റൊണാള്‍ഡീന്യോ പരാഗ്വെയിലെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയ റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെ കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു. വ്യാജ പാസ്പോര്‍ട്ടില്‍ രാജ്യത്തേക്ക് അതിക്രമിച്ച് കയറുകയെന്നത് പരാഗ്വെയില്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

നേരത്തെ റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന അഭിഭാഷകരുടെ അപേക്ഷ തള്ളിയിരുന്നു.

WATCH THIS VIDEO: