ദാദ്രി സന്ദര്‍ശിച്ച കേന്ദ്ര സര്‍ക്കാറിലെ അംഗം ‘അത് ഒരു അപകടമായിരുന്നു’ എന്നു പറയുമ്പോള്‍. ഒരു കൊലപാതകവും അപകടവും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ലേ? ആ വ്യത്യാസം തീര്‍ച്ചയായും അവര്‍ക്ക് അറിയാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അപകടം എന്ന വാക്ക് തെരഞ്ഞെടുത്തതില്‍ എനിക്ക് അത്ഭുതമുണ്ട്.
പൊതു സമൂഹത്തില്‍ ഒരോ മതസംഘടനകളും പുലര്‍ത്തുന്ന നിയന്ത്രണത്തെ കുറിച്ചാണ് ഭരണകൂടം ഇവിടെ അന്വേഷിക്കേണ്ടത്. പഠിപ്പിക്കുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന തരത്തിലേക്ക് ഈ നിയന്ത്രണം കുറച്ച് കൊണ്ടു വരേണ്ടതുണ്ട്. ഒരു സ്കൂളിന് മതം പഠിപ്പിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരു മതനിരപേക്ഷ സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് എല്ലാ സംവിധാനങ്ങളും തയ്യാറായിരിക്കണം.
|ഫേസ് ടു ഫേസ്: റോമിലാ ഥാപ്പര്‍ | അജാസ് അഷറഫ്|
മുമ്പെങ്ങുമില്ലാത്ത വിധം അസഹിഷ്ണുതയും വര്‍ഗീയ സംഘര്‍ഷങ്ങളും രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് അശാന്തി പടര്‍ത്തുന്ന സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ ചരിത്രകാരിയായ റോമിലാ ഥാപ്പര്‍. മോദി സര്‍ക്കാര്‍, സംഘപരിവാര്‍ വര്‍ഗീയത തുടങ്ങിയ വിഷയങ്ങളില്‍ ഥാപ്പര്‍ തന്റെ അഭിപ്രായങ്ങള്‍ പങ്ക് വെക്കുന്നു. സ്‌ക്രോളിന് വേണ്ടി മാധ്യമപ്രവര്‍ത്തകനായ അജാസ് അഷ്‌റഫാണ് റോമിലാ ഥാപ്പറുമായി അഭിമുഖം നടത്തിയിരിക്കുന്നത്.
2014 ഒക്ടോബര്‍ 26നു നടത്തിയ “ചോദ്യം ചെയ്യുമോ ചെയ്യാതിരിക്കുമോ? എന്നതാണ് ചോദ്യം” എന്ന താങ്കളുടെ പ്രഭാഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണല്ലോ “ദ പബ്ലിക് ഇന്റലക്ച്വല്‍ ഇന്‍ ഇന്ത്യ” എന്ന താങ്കളുടെ ഗ്രന്ഥം.സ്വാഭാവികമായി ഒരു ചോദ്യം, രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി ഒട്ടനവധി സാഹിത്യകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് നല്ലകാര്യമായി തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. ഈ പ്രതിഷേധത്തിനു നിദാനമായ കാരണങ്ങള്‍ ഒരിക്കലും നീതീകരിക്കാനാവാത്തതാണ്. അതുകൊണ്ട് എഴുത്തുകാര്‍ക്കിടയില്‍ നിന്നുയര്‍ന്നുവന്ന ഈ പ്രതിഷേധം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. അത് ഈ പുസ്തകത്തെ ഒരു പരിധിവരെ അപ്രസക്തമാക്കി (ചിരിക്കുന്നു). ഒരുപാടാളുകള്‍ മൗനം വെടിഞ്ഞ് തങ്ങളുടെ നിലപാടുകള്‍ ഉറക്കെ വിളിച്ച് പറയുന്നതില്‍ എനിക്ക് സന്തോഷവും ആശ്ചര്യവും ഉണ്ട്.
താങ്കളുടെ ആ പ്രഭാഷണം പ്രസിദ്ധീകരിക്കുകയും വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്തു. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ എഴുത്തുകാര്‍ക്ക് പ്രചോദനമാകുന്നതില്‍ താങ്കളുടെ പ്രഭാഷണത്തിന് എത്രത്തോളം പങ്കുവഹിക്കാനായെന്നാണ് തോന്നുന്നത്?
ഒരു പ്രഭാഷണത്തിന് ഇത്തരമൊരു പ്രതിഷേധം ആളിക്കത്തിക്കുന്ന തീപ്പൊരിയാവാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും അതുപോലെ കഴിഞ്ഞ കുറേ മാസങ്ങളില്‍ അതേ പോലത്തെ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഉളവാക്കിയ ഭീതിയാണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചത്. പ്രസ്തുത പ്രതികരണത്തിന് കാരണമായ സംഭവങ്ങളെല്ലാം തന്നെ മര്യാദലംഘനത്തിന്റെ വ്യക്തമായ പ്രകടനമായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി, പുതിയ സര്‍ക്കാര്‍ വികസനവും സാമ്പത്തിക മാറ്റവും കൊണ്ടുവരുന്നു എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നമ്മള്‍ അതിന്റെ ഒരംശം പോലും എങ്ങും കണ്ടില്ല.
കൊലപാതകം പോലുള്ള സംഭവങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധലഭിക്കുന്നുണ്ട്. പക്ഷെ ഈ കാലഘട്ടത്തില്‍ പൊതുവെ ഒരു അന്തരീക്ഷം രൂപപ്പെട്ടുവന്നിട്ടുണ്ട്. തീവ്രവാദി സംഘടനകളുടെ ഭീകരവാദത്തെ ഭയക്കുന്ന ഒരു സമൂഹമാണ് നമ്മളിപ്പോള്‍. നമ്മളവരെ കേവലം “ചെറുവിഭാഗം” എന്ന് വിളിക്കുന്നത് നിര്‍ത്തേണ്ടതുണ്ട്. അവര്‍ തീവ്രവാദികളാണ്. ആളുകളൈ കൊന്നും ഭീഷണിപ്പെടുത്തിയും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്തുകയും തീവ്രവാദം വിളിച്ചുവരുത്തുകയുമാണ് അവരുടെ പരിപാടി. മുഖ്യധാരയിലുള്ള അവരുടെ രക്ഷാധികാരികള്‍ അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. അവരെല്ലാം ഒരേ ആശയത്തിന്റെ കുടക്കീഴിലാണെന്ന ബന്ധമുണ്ട്. അതുകൊണ്ടാവാം ഈ രക്ഷാധികാരികള്‍ ഇവര്‍ക്കെതിരെ സംസാരിക്കാതിരിക്കാന്‍ കാരണം. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഇതുപോലുള്ള ഗ്രൂപ്പുകളില്‍ ഈ രീതി സര്‍വ്വസാധാരണമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി, പുതിയ സര്‍ക്കാര്‍ വികസനവും സാമ്പത്തിക മാറ്റവും കൊണ്ടുവരുന്നു എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നമ്മള്‍ അതിന്റെ ഒരംശം പോലും എങ്ങും കണ്ടില്ല. മാറ്റം ഏറ്റവും ആവശ്യമായ ആളുകളില്‍ പോലും. സര്‍ക്കാറിന്റെ ദുര്‍ബലമായ ഭാഗം എന്ന് ചിലയാളുകള്‍ പരാമര്‍ശിച്ച കാര്യങ്ങളാണ് നമ്മള്‍ ഒരുപാട് കണ്ടത്. തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം ഇതാണെന്ന് ഈ തീവ്രവാദ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഈ ദൗര്‍ബല്യങ്ങള്‍ ശക്തിപ്രാപിച്ചുവരുന്നു എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ദാദ്രി സംഭവത്തെ ദു:ഖകരമെന്നു വിളിക്കുകയും എഴുത്തുകാരുടെ പ്രതിഷേധത്തിനു കാരണം “രാഷ്ട്രീയ ധ്രുവീകരണം” എന്ന് ആരോപിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്?
ദാദ്രി സംഭവം ഉണ്ടാക്കുന്ന വികാരം “ദു:ഖ”മാണോ? അതിനേക്കാള്‍ ശക്തമായ ഒരു വികാരമല്ലേ ഉണ്ടാവുന്നത്?
എന്തുപോലെ?
രോഷം. പക്ഷെ ഇതല്ല ശരിക്കും സര്‍ക്കാറിനു തോന്നുന്നത്. പ്രത്യേകിച്ച്, ദാദ്രി സന്ദര്‍ശിച്ച കേന്ദ്ര സര്‍ക്കാറിലെ അംഗം “അത് ഒരു അപകടമായിരുന്നു” എന്നു പറയുമ്പോള്‍. ഒരു കൊലപാതകവും അപകടവും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ലേ? ആ വ്യത്യാസം തീര്‍ച്ചയായും അവര്‍ക്ക് അറിയാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അപകടം എന്ന വാക്ക് തെരഞ്ഞെടുത്തതില്‍ എനിക്ക് അത്ഭുതമുണ്ട്.
മറ്റൊരു കേന്ദ്രമന്ത്രി നിര്‍മലാ സീതാറം പറയുന്നത് നമ്മള്‍ വര്‍ഗീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നാണ്. (ചിരിക്കുന്നു). എനിക്കതു വിശ്വസിക്കാന്‍ കഴിയില്ല. വിഭജനകാലം മുതല്‍ ഇന്നു വരെ സാമൂഹ്യശാസ്ത്രങ്ങളിലും സിനിമകളിലും കലാരൂപങ്ങളിലും സാഹിത്യത്തിലും പ്രധാനപ്പെട്ട വിഷയം വര്‍ഗീയതയിന്മേലുള്ള സംവാദമായിരുന്നു. 1947 നുശേഷം രചിക്കപ്പെട്ട ചരിത്രം പരിശോധിക്കുകയാണെങ്കില്‍ വര്‍ഗീയയെക്കുറിച്ചുള്ള ആശങ്കയാണ് പ്രധാന നിലപാടുകളിലൊന്ന്.
അടിയന്തരവാസ്ഥയ്‌ക്കെതിരെ ഞങ്ങളില്‍ പലരും പ്രതിഷേധിച്ചു. ഞങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയോ കുത്തിയിരിപ്പു സമരം നടത്തുകയോ ചെയ്തില്ല. ആരെല്ലാം ശക്തമായി പ്രതിഷേധിച്ചു, ആരൊക്കെ വിനയം കാണിച്ചു, ആരൊക്കെ മിണ്ടാതിരുന്നു എന്ന് ഞങ്ങള്‍ക്കും ഓര്‍മ്മയുണ്ട്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എഴുത്തുകാരുടെ പ്രതിഷേധത്തെ “ഉണ്ടാക്കിയെടുത്ത കടലാസ് വിപ്ലവം” എന്ന് വിളിച്ചിരുന്നു…
ഈ സന്ദര്‍ഭത്തില്‍ “ഉണ്ടാക്കിയെടുത്ത” എന്ന വാക്ക് അര്‍ത്ഥശൂന്യമാണ്. എന്തും ഉണ്ടാക്കിയെടുത്തതാണെന്ന് നിങ്ങള്‍ക്ക് പറയാം. ഉണ്ടാക്കിയെടുക്കുന്ന പിന്തുണയും ഉണ്ടാക്കിയെടുക്കുന്ന പ്രതിഷേധവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഈ പ്രതിഷേധം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്നാണ് അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചതെങ്കില്‍, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കെതിരായി ഒരുപാടാളുകളില്‍ നിന്നും സ്വഭാവികമായുണ്ടായ പ്രതികരണമായിരുന്നു ഇതെന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അടുത്തിടെയുണ്ടായ സംഭവങ്ങളോടുള്ള അവരുടെ എതിര്‍പ്പ് ആളുകള്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. അതില്‍ “ഉണ്ടാക്കിയെടുത്തത്” എന്നതൊന്നുമില്ല.
ഇതേ എഴുത്തുകാര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെയും 1984ലെ സിഖ് കാലപത്തിനെയും 1989ലെ ഭഗല്‍പൂര്‍ കലാപത്തിനെതിരെയും എന്തുകൊണ്ട് പ്രതിഷേധിച്ചില്ല എന്ന് താന്‍ അത്ഭുതപ്പെടുന്നെന്നും ജെയ്റ്റ്‌ലി പറയുന്നു.
അത് വാസ്തവവിരുദ്ധമാണ്. അടിയന്തരവാസ്ഥയ്‌ക്കെതിരെ ഞങ്ങളില്‍ പലരും പ്രതിഷേധിച്ചു. ഞങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയോ കുത്തിയിരിപ്പു സമരം നടത്തുകയോ ചെയ്തില്ല. ആരെല്ലാം ശക്തമായി പ്രതിഷേധിച്ചു, ആരൊക്കെ വിനയം കാണിച്ചു, ആരൊക്കെ മിണ്ടാതിരുന്നു എന്ന് ഞങ്ങള്‍ക്കും ഓര്‍മ്മയുണ്ട്.
അന്നു നിങ്ങള്‍ പ്രതിഷേധിച്ചില്ലയെന്നു പറയുന്നത് ഒരു വാദഗതിപോലുമല്ല. നിങ്ങള്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തില്ല എന്നതുകൊണ്ട് ഇപ്പോഴത്തെ നിങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കില്ലെന്നു പറയുന്നത് ഒരു തരത്തിലും ഒരു വാദമായി കണക്കാക്കാനാവില്ല. ഏതര്‍ത്ഥത്തിലും അടിയന്തരാവസ്ഥ ഇന്നത്തെ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു.
വ്യത്യാസം വ്യക്തമാക്കാമോ?
വളരെ ലളിതമായി പറഞ്ഞാല്‍ അടിയന്തരാവസ്ഥ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുകയെന്ന ലക്ഷ്യംവെച്ചായിരുന്നില്ല. അത് എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കുംമേലാണ് കെട്ടിവെച്ചത്. അതിനെതിരെയായിരുന്നു പ്രതിഷേധം. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും സ്വാതന്ത്ര്യങ്ങള്‍ക്കുമേലാണ് പൂട്ടിടുന്നത്. പക്ഷെ അതിനൊപ്പം പൗരസമൂഹത്തിനുമേല്‍ ഹിന്ദു സംഘടനകളുടെ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമം കൂടിയുണ്ട്. ഇത് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗീയ ഉള്ളടക്കം കൊണ്ടുവന്നിട്ടുണ്ട്. സ്വാതന്ത്ര്യനിഷേധത്തിനെതിരെയായിരുന്നു പ്രതിഷേധം എന്നതിനാല്‍ അടിയന്തരാവസ്ഥയുടെ സ്ഥിതി ഇതായിരുന്നില്ല. അവിടെ വര്‍ഗീയ മുന്‍വിധികളൊന്നും തന്നെയുണ്ടായിരുന്നില്ല.
വ്യത്യസ്തരായ ആളുകള്‍ വ്യത്യസ്ത കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നു. നാലു ദശാബ്ദം മുമ്പ് എന്തു സംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രതിഷേധിക്കുന്നവരെ നിങ്ങള്‍ക്ക് വിലയിരുത്താന്‍ കഴിയില്ല.
“മതതീവ്ര ദേശീയതയെന്ന സങ്കുചിത ആശയത്തില്‍ നിന്നും വരുന്നവര്‍ ഒഴിച്ചുള്ള ഇന്നത്തെ രാഷ്ട്രീയക്കാരില്‍ ഭൂരിഭാഗത്തിനും തങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന, അത്തരം ആഗ്രഹമുണ്ടെങ്കില്‍, ഒരു സമൂഹത്തെപറ്റിയുള്ള വ്യക്തമായ ധാരണ ഇല്ല” എന്ന് ദ പബ്ലിക് ഇന്റലക്ച്വലിന്റെ ആമുഖത്തില്‍ താങ്കള്‍ പറയുന്നുണ്ട്.” എന്തുകൊണ്ടാണ് മതതീവ്ര ദേശീയതയെന്ന സങ്കുചിത ആശയത്തില്‍ നിന്നും വരുന്നവര്‍ക്ക് ധാരണയുള്ളതും മറ്റുള്ളവര്‍ക്ക് ഇല്ലാത്തതും?
അറുപതുകളില്‍ ഞാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കോഫി ഹൗസില്‍ നടത്തിയ ചര്‍ച്ച നമ്മള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമൂഹം എതുതരത്തിലുള്ളതാണെന്നതായിരുന്നു. മാതൃകാ സമൂഹമെന്നു പറയാന്‍ കഴിയില്ലെങ്കിലും അക്കാലത്ത് ഞങ്ങളില്‍ പലര്‍ക്കും എന്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയുണ്ടായിരുന്നു. ഇന്ന് യൂണിവേഴ്‌സിറ്റിയിലെ കോഫി ഹൗസുകളില്‍ ഇരിക്കുന്ന ആരും ഇതൊന്നും ചര്‍ച്ച ചെയ്തുകാണുന്നില്ല. എവിടെന്നിന്നാണ് അടുത്ത ആളെ നമുക്ക് ഉണ്ടാക്കാനാവുക, അയാളെ എങ്ങനെ പ്രൊമോട്ട് ചെയ്യാം എന്നതൊക്കെയാണ്. ഇതൊക്കെയാണ് സുപ്രധാന പരിഗണനാവിഷയം. അവര്‍ കുറേക്കൂടി മുന്നോട്ടു പോവുകയും നമുക്ക് ചുറ്റും വളര്‍ന്നുവന്നിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുമുണ്ട.
“പബ്ലിക് ഇന്റലക്ച്വലില്‍” ഞാന്‍ വ്യക്തമാക്കുന്നത് പോലെ 1991ല്‍ കമ്പോള സമ്പദ്ഘടനയിലും നവ ഉദാരീകരണത്തിലേയ്ക്കുമുള്ള ഇന്ത്യയുടെ മാറ്റമാണ് നിര്‍ണായകമായത്. കാതലായ മാറ്റങ്ങളാണ് ഇത് ഇന്ത്യയില്‍ വരുത്തിയത്. ഓരോരുത്തരും തങ്ങള്‍ അതിവസിക്കുന്ന ദേശത്തിലേയ്ക്ക് മാത്രം ഉറ്റുനോക്കുന്നത് അവസാനിപ്പിക്കുകയും ദേശത്തെ തുളച്ച് നില്‍ക്കുന്ന ആഗോളതലത്തിലേയ്ക്ക് നോക്കാന്‍ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്.
എന്തുകൊണ്ടാണ് ഹിന്ദുരാഷ്ട്രത്തെ പിന്തുണയ്ക്കുന്നവര്‍ ഉറച്ചുനില്‍ക്കുന്നതും മറ്റുള്ളവര്‍ക്ക് അതിന് കഴിയാത്തതും?
ഒരു പക്ഷെ മുമ്പ് ഇടതുപക്ഷമോ അല്ലെങ്കില്‍ ലിബറല്‍സോ നടത്തിയിരുന്നപോലെ രാഷ്ട്രീയപരമായി ജനങ്ങളെ ഉണര്‍ത്തുന്ന വിധം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് പ്രവര്‍ത്തിക്കാത്തതാകാം ഭാഗികമായ കാരണം. മതകീയ വലതുപക്ഷത്തോട് എപ്പോഴും ഒരു നിശ്ചിത അകലം സൂക്ഷിക്കാതിരിക്കുന്നതിലൊഴികെ മറ്റൊന്നിലും ലെഫ്റ്റ് ലിബറലുകള്‍ രാഷ്ട്രീയപരമായി വളരെ കുറഞ്ഞ ഇടപെടലേ നടത്തുന്നുള്ളു. അതേസമയം മതകീയ വലതുപക്ഷമാകട്ടെ ഓരോ നിമിഷവും ജനങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടുമിരിക്കുന്നു.
“പബ്ലിക് ഇന്റലക്ച്വലില്‍” ഞാന്‍ വ്യക്തമാക്കുന്നത് പോലെ 1991ല്‍ കമ്പോള സമ്പദ്ഘടനയിലും നവ ഉദാരീകരണത്തിലേയ്ക്കുമുള്ള ഇന്ത്യയുടെ മാറ്റമാണ് നിര്‍ണായകമായത്. കാതലായ മാറ്റങ്ങളാണ് ഇത് ഇന്ത്യയില്‍ വരുത്തിയത്. ഓരോരുത്തരും തങ്ങള്‍ അതിവസിക്കുന്ന ദേശത്തിലേയ്ക്ക് മാത്രം ഉറ്റുനോക്കുന്നത് അവസാനിപ്പിക്കുകയും ദേശത്തെ തുളച്ച് നില്‍ക്കുന്ന ആഗോളതലത്തിലേയ്ക്ക് നോക്കാന്‍ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്.
രണ്ടാമത്തേത് നിങ്ങളുടെ പ്രതീക്ഷകള്‍ കുതിച്ചുകയറുന്നവയാണ്. സാമൂഹ്യ സാമ്പത്തിക ഗതികള്‍ക്ക് അനുയോജ്യമായ അത്ഭുതപ്പെടുത്തുന്ന ഒരു മാറ്റം നിങ്ങള്‍ക്കണ്ടാവുമെന്ന് നിങ്ങള്‍ സ്വപ്‌നംകാണുന്നു. അത് സംഭവിക്കാത്തത് കൊണ്ട് നിങ്ങള്‍ അരക്ഷിതാവസ്ഥയിലാകുന്നു. അത് നിരാശയിലേക്കാണ് നയിക്കുന്നത്. പ്രതീക്ഷിച്ച സാമ്പത്തികമായ മാറ്റങ്ങള്‍കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല എന്ന് കാണുമ്പോള്‍ ബദലെന്ന നിലയില്‍ പറയുന്നതാണ് ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് രാജ്യത്ത് പ്രത്യേക അവകാശമുണ്ട് എന്നും അതിനാല്‍ നമ്മുടെ മുന്‍ഗണന നിശ്ചയിക്കപ്പെടണമെന്നൊക്കെ.
ഒരു ലിബറല്‍ എന്ന നിലയിലോ. ജനാധിപത്യവാദി എന്ന നിലയിലോ ഒരു മതേതര ജനാധിപത്യവാദി എന്ന നിലയിലോ ചിന്തുക്കുന്നതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രശ്‌നമാണിത്. ഒരു രീതിയില്‍ സാമ്പ്രദായിക ചിന്താഗതികള്‍ക്ക് ഇത് അയവ് വരുത്തുകയും ബദല്‍ വീക്ഷണങ്ങളെ പറ്റി ചിന്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നുണ്ട്. അവിടെ ഒരു വീക്ഷണം മാത്രമല്ല ഉള്ളത്. ഹിന്ദുരാഷ്ട്രത്തെ കുറിച്ചുള്ള സങ്കല്‍പ്പം ധൃതിപ്പെട്ട് എടുത്തുകളയുക സാധ്യമല്ല.
ഏത് തരത്തിലുള്ള സമൂഹമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് കുറേക്കൂടി തുറന്ന മനസ്സോടും മൂര്‍ത്തമായും ചര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ ഒരുമിച്ച് വരേണ്ടതുണ്ട്. എന്നെന്നേക്കും വേണ്ടിയുള്ള ഒരു ചര്‍ച്ചയല്ല അത്. സാമൂഹ്യ മാറ്റങ്ങളെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. സാമൂഹ്യമാറ്റത്തിനനുസരിച്ച് മൗലിക വീക്ഷണങ്ങളിലും മാറ്റം വന്നേ മതിയാകൂ. കഴിഞ്ഞ 30 വര്‍ഷക്കാലമായി നമുക്ക് ഒരു സങ്കല്‍പ്പം ഉണ്ടായിരുന്നു. നമുക്ക് ഒരുപരിധിവരെ മതേതരത്വവും ജനാധിപത്യ സംവിധാനവും ഉണ്ടെന്ന്. ഒരു പരിധിവരെ നമ്മുടെ രാജ്യം അത് മുന്നോട്ട് കൊണ്ടുപോകുമെന്ന്. വാസ്തവത്തില്‍ അതിനെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ സങ്കല്‍പ്പം നമ്മള്‍ പുനപപരിശോധിക്കണം.
ബുദ്ധി ജീവികളുടെ പരാജയങ്ങളിലൊന്ന് അവര്‍ മതമണ്ഡലങ്ങള്‍ ഉപേക്ഷിക്കുകയും ഹിന്ദുത്വത്തിന്റെ മുഖ്യവ്യാഖ്യാതാക്കളെന്ന നിലയില്‍ കാര്യങ്ങളെ വളച്ചൊടിക്കാന്‍ സംഘപരിവാരങ്ങളെ അനുവദിക്കുകയും ചെയ്തു എന്നതാണെന്ന് തോന്നുന്നുണ്ടോ?
അങ്ങനെ ചിന്തിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ മതത്തിന് പ്രാധാന്യമില്ലെന്നാണ് ഞങ്ങളില്‍ പലരും വാദിച്ചിരുന്നത്. അത് വ്യക്തിപരമാണെന്നായിരുന്നു. മതമെന്നത് തീര്‍ച്ചയായും വ്യക്തിപരമായ കാര്യം തന്നെ. സെക്കുലറിസത്തെ കുറിച്ച് ഞാന്‍ എഴുതുകയും പറയുകയും ചെയ്യുന്നത് മതനിരപേക്ഷത എന്നുള്ളത് മതവിരുദ്ധമല്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ്. സമൂഹത്തില്‍ മതസംഘടനകള്‍ ചെലുത്തുന്ന അധികാരത്തെയാണ് അത് ചോദ്യം ചെയ്യുന്നത്. സാമൂഹിക ശാസ്ത്രജ്ഞരെന്ന നിലയ്ക്ക് ഇക്കാര്യങ്ങളാണ് ആഴത്തില്‍ ഞങ്ങള്‍ വിലയിരുത്താത്തത്.
താങ്കള്‍ പറയുന്നതെന്താണെന്ന് കൂടുതല്‍ വ്യക്തമാക്കാമോ?
രാജ്യത്തെ സ്‌കൂളുകളിലേക്ക് നോക്കൂ. മതകേന്ദ്രീകൃതമല്ലാത്ത ചരിത്ര പുസ്തകങ്ങളെയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചത്. വ്യക്തമായി പറഞ്ഞാല്‍ ചരിത്രത്തിലെ എല്ലാം ഭരണാധികാരികളെയും മതപരമായ നയങ്ങളിലൂടെയല്ല വിശദീകരിച്ചത് എന്നായിരുന്നു. എന്നാല്‍ അതേസമയം മതസംഘടനകളും രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും നടത്തുന്ന സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് മതേതര വിരുദ്ധമായ കാര്യങ്ങളാണ്. ഈ പുസ്്തകങ്ങളിലെല്ലാം എന്താണുള്ളതെന്ന് പരിശോധിക്കാന്‍ വിദ്യഭ്യാസ മന്ത്രാലയത്തോട് ഞങ്ങള്‍ അപേക്ഷിച്ചിരുന്നു. വിവിധ വിഷയങ്ങളിലുള്ള വിദഗ്ദ്ധരുടെ സഹായം മാത്രമാണ് ഇക്കാര്യത്തില്‍ വേണ്ടിയിരുന്നത്. എന്നാലത് പരിശോധിക്കാന്‍ ആരും തന്നെ തയ്യാറായിരുന്നില്ല.
ഇന്ത്യയില്‍ മതങ്ങള്‍ ഒരിക്കല്‍ പോലും അചഞ്ചലമായ ഐക്യം കാണിച്ചിട്ടില്ല. വിവിധ ശാഖകളായിട്ടാണ് അത് പ്രവര്‍ത്തിച്ചത്. ഹിന്ദു മതമായാലും ഇസ്‌ലാമായാലും ക്രിസ്ത്യാനികളും സിഖുകാരും എല്ലാം അങ്ങനെ തന്നെ. വിവിധ അവാന്തര വിഭാഗങ്ങളായാണ് ഇവയെല്ലാം സംസാരിച്ചത്.
പൊതു സമൂഹത്തില്‍ ഒരോ മതസംഘടനകളും പുലര്‍ത്തുന്ന നിയന്ത്രണത്തെ കുറിച്ചാണ് ഭരണകൂടം ഇവിടെ അന്വേഷിക്കേണ്ടത്. പഠിപ്പിക്കുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന തരത്തിലേക്ക് ഈ നിയന്ത്രണം കുറച്ച് കൊണ്ടു വരേണ്ടതുണ്ട്. ഒരു സ്്കൂളിന് മതം പഠിപ്പിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരു മതനിരപേക്ഷ സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് എല്ലാ സംവിധാനങ്ങളും തയ്യാറായിരിക്കണം.
ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിതെന്നറിയാം. 1925ല്‍ അമേരിക്കയില്‍ മങ്കി ട്രയല്‍ സംഭവമുണ്ടായി. അവിടെ സൃഷ്ടിവാദികളും പരിണാമ വാദികളും തമ്മിലുള്ള ആശയ സംവാദം കുറച്ച് സ്റ്റേറ്റുകളില്‍ കൂടി കടന്നു പോയി. ഇപ്പോള്‍ ബൗദ്ധിക രൂപകല്പനയുടെ പ്രചാരകര്‍ കടന്നുവന്നിരിക്കുകയാണ്. തീര്‍ച്ചയായും തുടര്‍ന്ന് പോകുന്ന സംവാദമാണിത്. ഈ വംവാദത്തില്‍ ഒരു പോയിന്റുപോലും നിയന്ത്രണഘടകങ്ങളായി മാറ്റാന്‍ ആരും ആഗ്രഹിച്ചില്ല. ഇവിടെയാണ് മതേതരത്വം പ്രധാന പങ്കുവഹിക്കുന്നത്.
മറ്റൊരു പ്രശ്‌നം എന്താണെന്ന് ചോദിച്ചാല്‍ യൂറോപ്പില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ രാജ്യത്ത് മതം പൂര്‍ണമായും ജാതിയിലധിഷ്ഠിതമാണ്. സാമൂഹ്യമായതും മതാധിഷ്ഠിതമായതും പലപ്പോഴും ഒരുമിച്ചാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്.
ഇന്ത്യയില്‍ മതങ്ങള്‍ ഒരിക്കല്‍ പോലും അചഞ്ചലമായ ഐക്യം കാണിച്ചിട്ടില്ല. വിവിധ ശാഖകളായിട്ടാണ് അത് പ്രവര്‍ത്തിച്ചത്. ഹിന്ദു മതമായാലും ഇസ്‌ലാമായാലും ക്രിസ്ത്യാനികളും സിഖുകാരും എല്ലാം അങ്ങനെ തന്നെ. വിവിധ അവാന്തര വിഭാഗങ്ങളായാണ് ഇവയെല്ലാം സംസാരിച്ചത്. ഇവയെല്ലാത്തിനും പരസ്പര ബന്ധവുമുണ്ടായിരുന്നു. അവാന്തരവിഭാഗങ്ങള്‍ വലിയ ജാതിയല്ലെങ്കില്‍ പലപ്പോഴും ഒരു കൂട്ടം ജാതികള്‍ക്കു ചുറ്റും ഘടിപ്പിക്കപ്പെട്ടു. ഈ ബാന്ധവം ചരിത്രകാരന്മാരാലോ മത സോഷ്യോളജിസ്റ്റുകളാലോ വിശദമായി പഠനവിധേയമാക്കപ്പെട്ടിട്ടില്ല.
മതത്തിനും ജാതിക്കും ഇടയിലുള്ള ബന്ധം ഭൂതകാലത്തെക്കുറിച്ചുള്ള പഠനത്തെ സങ്കീര്‍ണമാക്കുന്നുണ്ട്.
മധ്യകാലഘട്ടത്തെ ചരിത്രമെടുത്ത് വായിച്ചാല്‍ അത് പറയും “” അന്‍പതിനായിരം ഹിന്ദുക്കള്‍ മതം മാറിയെന്ന്”. 50,000 ഹിന്ദുക്കള്‍ എന്ന ശൈലി കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്, ഈ കണക്കുകള്‍ സംശയാസ്പദമെന്നിരിക്കെ തന്നെ ഏത് ജാതിയിലും ഏത് തൊഴിലിലും ഉള്‍പ്പെട്ടവരായിരുന്നു അവര്‍? അവരെ മതം മാറ്റിയപ്പോള്‍ പുതുതായി നിര്‍മിക്കപ്പെട്ട സമൂഹത്തില്‍ അവരുടെ സ്ഥാനമെന്തായിരുന്നു.
നമുക്കിന്ന് ഒരു ജനാധിപത്യമുണ്ട്. എന്നാല്‍ മതത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും ജനങ്ങളെ തരം തിരിച്ചിരിക്കുന്നത്. ഇതിലൂടെ ഈ വ്യവസ്ഥയില്‍ ചിലര്‍ക്ക് വിശേഷാധികാരവും മറ്റുചിലര്‍ക്ക് സംരക്ഷണം ആവശ്യമാവുകയും ചെയ്യുന്നു. ഇവിടെ എല്ലാ ജനങ്ങളും നിയമത്തിന് മുന്നില്‍ തുല്യരല്ല. അനുസ്യൂതം തുടരുന്ന ഈ വിശേഷാധികാരവും സംരക്ഷണവും ക്രൂരം തന്നെ. ഇതൊരു ജനാധിപത്യപരമായ പ്രവര്‍ത്തന രീതിയാണോ?
ഞാന്‍ കലഹിക്കുന്നതെന്തിനാണെന്ന് വെച്ചാല്‍ വിവിധ വിഭാഗത്തില്‍ പെടുന്ന മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമുക്ക് യാഥാര്‍ത്ഥ്യത്തോടെ മനസിലാക്കേണ്ടതുണ്ട്.
പരസപര പൂരിതമായ വിധം മതനിരപേക്ഷ ചിന്തയില്ലാതെ ജനാധിപത്യം യഥാര്‍ത്ഥത്തില്‍ ജനാധിപത്യമാവില്ലെന്ന് നിങ്ങള്‍ പറയുന്നു? മതനിരപേക്ഷ ആലോചന എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ?
നമുക്കിന്ന് ഒരു ജനാധിപത്യമുണ്ട്. എന്നാല്‍ മതത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും ജനങ്ങളെ തരം തിരിച്ചിരിക്കുന്നത്. ഇതിലൂടെ ഈ വ്യവസ്ഥയില്‍ ചിലര്‍ക്ക് വിശേഷാധികാരവും മറ്റുചിലര്‍ക്ക് സംരക്ഷണം ആവശ്യമാവുകയും ചെയ്യുന്നു. ഇവിടെ എല്ലാ ജനങ്ങളും നിയമത്തിന് മുന്നില്‍ തുല്യരല്ല. അനുസ്യൂതം തുടരുന്ന ഈ വിശേഷാധികാരവും സംരക്ഷണവും ക്രൂരം തന്നെ. ഇതൊരു ജനാധിപത്യപരമായ പ്രവര്‍ത്തന രീതിയാണോ? കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും പിന്തുടര്‍ന്ന് പോരുന്നവയാണത്. ഇത്തരത്തില്‍ ഒരു മതനിരപേക്ഷ സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കണമെങ്കില്‍ നമ്മള്‍ ഉപേക്ഷിക്കേണ്ടതായ നിരവധി കൊളോണിയല്‍ നിയമങ്ങളുണ്ട്.
ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിവിധ ആശയഗതിക്കാര്‍ വ്യത്യസ്ത നിലപാടുകളായിരിക്കും സ്വീകരിക്കുക. സ്വാഭാവികമായും ഭൂരിപക്ഷാഭിപ്രായം ആധിപത്യം നേടും. ഓരോ വിഷയത്തിലും ഇതേ രീതിയാണ് ആവര്‍ത്തിക്കപ്പെടുക. ഇതിനര്‍ത്ഥം മതത്തെയോ ജാതിയെയോ അടിസ്ഥാനമാക്കി ഒരു സ്ഥിരം ഭൂരിപക്ഷം ഇല്ലെന്നല്ല. ഓരോ വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ഭൂരിപക്ഷം ഉണ്ടാവുന്നുണ്ട്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഭവിക്കുന്നില്ല. ജാതിയെയും മതത്തെയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വോട്ട് ബാങ്കുകള്‍ മാത്രമാണ് നമുക്കുള്ളത്.
ഇന്ന് ഒരു പൊതുവിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്താണ് സമൂഹം മൊത്തത്തില്‍ ഒരു കാര്യം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന നിലയിലല്ല ചര്‍ച്ചകള്‍ നടക്കുന്നത്. മാത്രവുമല്ല സമുദായ സ്വത്വങ്ങളെ മുറിച്ച് കടന്നുപോകുന്ന ഭൂരിപക്ഷ അഭിപ്രായം എന്താണെന്ന അടിസ്ഥാനത്തിലുമല്ല. ഇവിടെ മാധ്യമങ്ങള്‍ യഥാര്‍ത്ഥ ഭൂരിപക്ഷാഭിപ്രായമെന്തെന്ന് പരിശോധിക്കുന്നതിന് പകരം നിലവിലുള്ള വിഭജനാഭിപ്രായങ്ങളെ ഉയര്‍ത്തി കാണിക്കുകയാണ്.
യുക്തി ചിന്തയെയും നൈതികതയും ചോദ്യം ചെയ്യപ്പെടുന്ന സമൂഹത്തില്‍ ഇടം കണ്ടെത്താനുള്ള പോരാട്ട മനോഭാവത്തെയാണ് നിങ്ങള്‍ “ലിബറല്‍” എന്ന് വിളിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ലിബറല്ലാതെയാവുന്നുണ്ടോ
വളരെ വേഗത്തില്‍ കുതിച്ച് ചാടിക്കൊണ്ട് അത് ലിബറല്‍ വിരുദ്ധമായി (illiberal) തീരുന്നുണ്ടെന്ന് പറയാം. ഇവിടെ എല്ലാത്തിനും നിരോധനമാണ്. പുസ്തകം, ഭക്ഷണം, വസ്ത്രം, അവിഷ്‌കാര സ്വാതന്ത്ര്യം അങ്ങനെയെല്ലാം നിരോധിക്കപ്പെടുകയാണ്. മാന്യമായി വസ്ത്രം ധരിക്കാത്തതിനാലും രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നതിനാലുമാണ് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതെന്നാണ് ഇവിടെ നല്‍കപ്പെടുന്ന വിശദീകരണം. ഇത്തരം വിശദീകരണങ്ങള്‍ ഒരു ലിബറല്‍ സമൂഹത്തിന്റെ തെളിവായി ചൂണ്ടികാണിക്കാന്‍ പറ്റുമോ ? ഇതൊരു ലിബറല്‍ സമൂഹമാണോ?
ഇത്തരം ഉത്തരവുകളിലൂടെ പകുതി വരുന്ന ജനസംഖ്യയെ അടിച്ചമര്‍ത്താന്‍ നാം തയ്യാറാവുന്നു. എന്നാല്‍ നമ്മുടെ പുരുഷ മേധാവിത്വ നിലപാടുകള്‍ മാറ്റാന്‍ നാം തയ്യാറാവുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ വിമാനം പറത്തിയെന്ന് വിവേക ബുദ്ധിയുള്ള ആരെങ്കിലും പറഞ്ഞാല്‍ എയറോ ഡൈനാമിക്‌സിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ നമുക്ക് ഉണ്ടാകേണ്ടി വരും. പ്ലാസ്റ്റിക് സര്‍ജറിയുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ മെഡിക്കല്‍ പുസ്തകങ്ങളില്‍ ചെത്തി പോയ മൂക്കിന് പകരം പുതിയൊരു തൊലിയുടെ ഭാഗം ഒട്ടിച്ച് ചേര്‍ക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഒരാനയുടെ തല മനുഷ്യന്റെ കഴുത്തിന് മുകളില്‍ തുന്നി ചേര്‍ത്തു എന്ന് പറയുന്നത് പ്ലാസ്റ്റിക് സര്‍ജറിയും കഴിഞ്ഞ് പോകുന്ന കാര്യമാണ്. അത്യന്തം വിചിത്രമാണത്.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെല്ലാം പുരാതന കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നു എന്നായിരുന്നില്ലേ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചത്. യുക്തി ചിന്തയാണ് ലിബറല്‍ ചിന്തയുടെ ആണിക്കല്ലെന്ന നിലക്ക് ചിന്തിക്കുമ്പോള്‍ താങ്കള്‍ മോദിയുടെ ഈ പരാമര്‍ശത്തെ എങ്ങനെ പ്രതികരിക്കുന്നു?
ഒരാളുടെ ആദ്യ പ്രതികരണമെന്ന നിലയ്ക്കാണെങ്കില്‍; എന്ത് കൊണ്ടാണ് അദ്ദേഹം ഇത്തരം വിചിത്ര പ്രസ്താവനകള്‍ നടത്തുന്നത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാണ്. പുരാതന ഇന്ത്യന്‍ ശാസ്ത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ആരും തന്നെ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം എന്ത് കൊണ്ടാണ് മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് ? അദ്ദേഹം മാത്രമല്ല മറ്റ് നിരവധി പേരും ഇതാവര്‍ത്തിക്കുന്നു. ശാസ്ത്രത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് മനസിലാക്കാത്തവരാണ് ഇക്കൂട്ടര്‍.
ശാസ്ത്രമെന്നത് ഒരു മൂല ആശയത്തില്‍ നിന്നും രൂപപ്പെട്ട് കൂടുതല്‍ അറിവുകളിലേക്ക് വികസിക്കുന്നവയാണ്. അതാകട്ടെ നവംനവമായ ആശയങ്ങളെ വികസിപ്പിക്കുന്നുണ്ട്. കാലങ്ങള്‍ കൊണ്ടാണ് നിങ്ങള്‍ ഒരാശയത്തെ, ഒരു കാര്യത്തെ കുറിച്ചൊക്കെ സംസാരിക്കാനാവുന്നത്. ചിലപ്പോള്‍ അത് ഒരു പുതിയ സാങ്കേതിക വിദ്യയായിരിക്കാം. എന്നാല്‍ ഇതിനൊക്കെ നിങ്ങള്‍ക്ക് നീണ്ട ഒരു കാലം തന്നെ വേണ്ടി വരും. അതും ഘട്ടംഘട്ടമായി. യുക്തിയിലും ബുദ്ധിയിലും അടിസ്ഥാനമാക്കിയുള്ള ഒരു ചര്‍ച്ച തന്നെയായിരിക്കും അത്.
ഉദാഹരണത്തിന് വിമാനത്തിന്റെ കാര്യമെടുക്കുക. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ വിമാനം പറത്തിയെന്ന് വിവേക ബുദ്ധിയുള്ള ആരെങ്കിലും പറഞ്ഞാല്‍ എയറോ ഡൈനാമിക്‌സിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ നമുക്ക് ഉണ്ടാകേണ്ടി വരും. പ്ലാസ്റ്റിക് സര്‍ജറിയുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ മെഡിക്കല്‍ പുസ്തകങ്ങളില്‍ ചെത്തി പോയ മൂക്കിന് പകരം പുതിയൊരു തൊലിയുടെ ഭാഗം ഒട്ടിച്ച് ചേര്‍ക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഒരാനയുടെ തല മനുഷ്യന്റെ കഴുത്തിന് മുകളില്‍ തുന്നി ചേര്‍ത്തു എന്ന് പറയുന്നത് പ്ലാസ്റ്റിക് സര്‍ജറിയും കഴിഞ്ഞ് പോകുന്ന കാര്യമാണ്. അത്യന്തം വിചിത്രമാണത്.
ഇത്തരം ഭാവനാശക്തികള്‍ കെട്ടുകഥകള്‍ക്ക് യോജിക്കുന്നവയാണ്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് ചോദിച്ചാല്‍ ഇത്തരം കെട്ടുകഥകള്‍ ആളുകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്തിനാണെന്നാണ്. ഒന്നാമത്തെ കാര്യം അവര്‍ ശാസ്ത്രത്തെ മനസിലാക്കിയിട്ടില്ലെന്നാണ്. കാരണം ഇത്തരം കാര്യത്തിലൂടെ വളരെ എളുപ്പത്തില്‍ ഒരാള്‍ക്ക് അവസാനത്തെ ഉല്‍പ്പന്നത്തിലെത്താന്‍ സാധിക്കില്ല. അവസാനത്തെ ഉല്‍പ്പന്നത്തിലെത്തിച്ചേരണമെങ്കില്‍ ഒരാള്‍ക്ക് ഓരോ ഘട്ടത്തെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
മറ്റൊരു കാര്യമെന്താണെന്ന് ചോദിച്ചാല്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിലൂടെ നമ്മള്‍ ആത്മവിശ്വാസമില്ലാത്ത സമൂഹമാണെന്നതാണ് തെളിയിക്കുന്നത്.
അപകര്‍ഷതാ ബോധത്തില്‍ നിന്നാണോ ഇത്തരം പ്രസ്താവനകള്‍ക്ക് കടന്നുവരുന്നത്?
പടിഞ്ഞാറുമായി അഥവാ ശാസ്ത്രത്തെ അറിഞ്ഞ ഒരു സമൂഹത്തിലെ അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ കടന്നു വരുന്നത് അങ്ങേയറ്റം അപഹര്‍ഷതാബോധത്തില്‍ നിന്നും തന്നെയാണ് എന്ന് പറയാനാവും.
ഇതിന്റെ വേരുകള്‍ എവിടെയാണ് ? കൊളോണിയല്‍ അനുഭവമാണോ ഇതിന് കാരണം
ഇതാരംഭിക്കുന്നത് കൊളോണിയല്‍ അനുഭവത്തില്‍ നിന്നു തന്നെയാണ്. നമ്മുടേത് ഒരു താഴ്ന്ന സംസ്‌കാരമായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഭൗതികമായി നമ്മള്‍ പിന്തള്ളപ്പെട്ടവരാണെങ്കിലും ആത്മീയമായി നമ്മള്‍ ഉന്നതിയിലാണെന്നാണ് ദേശീയവാദികള്‍ ഇതിനോട് പ്രതികരിച്ചിരുന്നത്. അത് കൊണ്ട് ഈ ആത്മീയ ആധിപത്യമാണ് ഭൗതികതയ്ക്ക് മേല്‍ മേലധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതാണ് മൂലകാരണം. സൂപ്പര്‍ പവര്‍ ആവാന്‍ കഴിയാത്തിടത്തോളം നമ്മളിതിനെ കുറിച്ച് സംസാരിച്ച് കൊണ്ടേയിരിക്കും. അതിനാലാണ് പടിഞ്ഞാറ് നിന്നുള്ള കണ്ടുപിടുത്തങ്ങള്‍ നമുക്ക് പുതിയതല്ലാതാവുന്നതും അവയെല്ലാം പുരാതന കാലഘട്ടത്തില്‍ നമ്മള്‍ കണ്ടു പിടിച്ചതാകുന്നതും.
സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാന പ്രമാണം ഹിന്ദുക്കള്‍ക്ക് പ്രാമുഖ്യം നല്‍കുകയെന്നതാണ്. ഇത് നേടിയെടുക്കുന്നതിനായി ന്യൂനപക്ഷ വിഭാഗങ്ങളെ തരം താഴ്ത്തുകയാണ് ചെയ്യുന്നത്.
ഇന്ത്യയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ ദേശീയതകള്‍ക്കും പൊതുവായുള്ളതാണിത്. ഇത് തന്നെയാണ് എറിക് ഹോബ്‌സ്ബാം വ്യക്തമാക്കിയത് ” ദേശീയ വാദികള്‍ക്ക് ചരിത്രമെന്നത് കറുപ്പിന് അടിമയായ വ്യക്തിക്ക് ഉമ്മത്ത് പ്രിയങ്കരമാണെന്നത് പോലെയാണ് ”
എല്ലാ ദേശീയതകള്‍ക്കും നിരന്തരം എടുത്ത് പറയാന്‍ ഒരു ദേശീയത ഉണ്ടാകും. അതവരുടെ തിരിച്ച് പിടിക്കാന്‍ ആഗ്രഹിക്കുന്ന ഉട്ടോപ്യയാണ്. ഇതാണ് ദേശീയതയെ ശക്തിപ്പെടുത്തുന്നത്. അത് കൊണ്ട് ഇന്നത്തെ പടിഞ്ഞാറിനേക്കാള്‍ ശാസ്ത്ര പുരോഗതി നമുക്കുണ്ടായിരുന്നു എന്നുള്ള പ്രസ്താവനകള്‍ ഈ കടുത്ത ദേശീയവാദവുമായി ബന്ധപ്പെടുത്താവുന്നവയാണ്. നമ്മളെല്ലാവരും അംഗീകരിക്കുന്ന നോര്‍മല്‍ ദേശീയ വാദമല്ല ഇത്.
എന്നാല്‍ സംഘപരിവാരങ്ങള്‍ ചെയ്യുന്നതുപോലെ വര്‍ത്തമാനകാലത്ത് പ്രതികാരം ചെയ്യുന്നതിന് ന്യായീകരണമായി ചരിത്രത്തെ ഉപയോഗിക്കുന്ന ഏതെങ്കിലും ദേശീയത വേറെ ഉണ്ടോ?
സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാന പ്രമാണം ഹിന്ദുക്കള്‍ക്ക് പ്രാമുഖ്യം നല്‍കുകയെന്നതാണ്. ഇത് നേടിയെടുക്കുന്നതിനായി ന്യൂനപക്ഷ വിഭാഗങ്ങളെ തരം താഴ്ത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു സങ്കീര്‍ണമായ കാര്യമാണ്. കാരണം ഹിന്ദുക്കള്‍ ഇരയായിരുന്നു എന്നതിന് ഊന്നല്‍ നല്‍കുകയാണ് ഇവിടെ നടക്കുന്നത്. അതിലൂടെ ഹിന്ദുക്കളെ ഭീകരമായി അവഹേളിച്ച ജനതയെ ഭൂതകാലത്തില്‍ വെച്ച് ഭീകരവല്‍ക്കരിച്ചവതരിപ്പിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഹിന്ദുക്കളെ മുസ്‌ലീം ഭരണാധികാരികള്‍ അടിമയാക്കിയതിനെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് കാണുമ്പോള്‍ ആശ്ചര്യമാണ് എനിക്കുണ്ടാകുന്നത്. ഒരിക്കല്‍ കൂടി ആ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു; അഭിപ്രായ രൂപീകരണം നടത്തുന്നവര്‍ കൂടുതല്‍ വായിക്കുന്നില്ലെന്നാണോ?
ഈ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ കണക്കിലെടുത്ത് ചരിത്രകാരന്‍മാര്‍ എക്കാലത്തും ചര്‍ച്ച ചെയ്യുന്ന, ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന, ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഐക്യത്തോടെ കഴിഞ്ഞിരുന്നോ എന്ന വിഷയം മാറ്റി നിര്‍ത്തുക. രണ്ടായിരം മില്ലേനിയത്തില്‍ സംസ്‌കൃതത്തിനും ഹിന്ദുയിസത്തിനും എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കാം. അവിടെ ഹിന്ദുക്കള്‍ മുസ്‌ലിംങ്ങളുടെ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ അതിനെ ഹിന്ദുത്വത്തിന്റെ വസന്തകാലഘട്ടമെന്ന് പറയാന്‍ സാധിക്കുമോ?
ഒത്തിരി ദാര്‍ശനിക ധാരകളും പണ്ഡിതന്‍മാരും മുന്‍പ് ഉണ്ടായിരുന്നു. ചാര്‍വാക ഭൗതികവാദികള്‍ മുതല്‍ വേദാന്ത രീതിയിലുള്ള ആശയവാദികള്‍ വരെ. ചില്‍ മാധവാചാര്യരുടെ സര്‍വ്വദര്‍ശനസംഗ്രഹത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്നു. വേദഗ്രന്ധങ്ങളുടെ വ്യാഖ്യാനകര്‍ത്താക്കളും അന്നുണ്ടായിരുന്നു; ഋഗ്വേദത്തെ കുറിച്ചുള്ള ശയനന്റെ വ്യാഖ്യാനങ്ങള്‍ പോലെ. പുതിയ സാമൂഹ്യ ക്രമങ്ങളെ ഉള്‍ക്കൊള്ളുന്ന സാമൂഹ്യ നിയമപരമായ സംഹിതകളെ കുറിച്ച് വ്യാഖ്യാനിക്കുകയും വിവരിക്കുകയും ചെയ്യുന്നവരുമുണ്ടായിരുന്നു. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി നിരീക്ഷണങ്ങള്‍ വെയ്ക്കുന്നവരുമുണ്ടായിരുന്നു. കുല്ലുകയുടെ കൃതികള്‍ ഉദാഹരണം. മനോഹരമായ സാഹിത്യ കൃതികളും ഉണ്ടായിരുന്നു. അതുപോലെ സംസ്‌കൃതത്തിലും പ്രാകൃതിലും പ്രാദേശിക ഭാഷയിലും ക്രോഡീകരിക്കപ്പെട്ട മതഗ്രന്ഥങ്ങളും കാണാന്‍ കഴിയും.
മതത്തിന്റെ സാഹിത്യത്തിന്റെയും ഹൃദയഹാരിയായ പുഷ്പിക്കലായിരുന്നു അത്. വിവിധ ഹിന്ദു സംസ്‌കാരങ്ങള്‍ വിവിധ ദിശകളിലേക്ക് നീങ്ങി. ഉദാഹരണത്തിന് രാമനന്ദ വര്‍ഗവും രാമനെ ആരാധിക്കുന്നതും, വൃന്ദാവനത്തില്‍ ശ്രദ്ധയൂന്നിയ കൃഷ്ണ ഭക്തി പ്രസ്ഥാനം, ഹിന്ദിയില്‍ രാമകഥ ആവിഷ്‌കരിക്കല്‍, തുളസിയുടെ രാമചരിതം, മറ്റ് പല പ്രാദേശിക ഭാഷകളിലും. മ്യൂസിക്കല്‍ ട്രന്റുകളുടെ സംയോജമായ ധ്രുപതിലും ഹിന്ദുസ്ഥാനി ക്ലാസിക്കിലും മതം തളിച്ചു. കര്‍ണാടക ക്ലാസിക്കല്‍ സംഗീത പാരമ്പര്യമായ ധ്രുപത് – മതവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സംഗീത പ്രവണത – അക്കാലത്ത് രൂപപ്പെടുകയുണ്ടായി. അതുപോലെ തന്നെ മൂന്ന് മഹാന്‍മാരായ ഗുരുക്കന്‍മാരുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീതവും രൂപപ്പെട്ടു. എല്ലായിടത്തും പ്രചാരകരും അനുയായികളുമുള്ള ഭക്തിപ്രസ്ഥാനം പൂര്‍ണമായും എ.ഡി രണ്ടാം സഹസ്രാബ്ദത്തിലാണ്. സംസ്‌കൃതത്തിലെ ചില പ്രധാന രചനകള്‍ മുഗളന്മാര്‍ പേര്‍ഷ്യയിലേക്കു പരിഭാഷപ്പെടുത്തുകയും പടിഞ്ഞാറിലേക്ക് കൊണ്ടുപോവുകയും ചെയ്തു. യൂറേഷ്യയിലെ പുതിയ സംസ്‌കാരിക വികസനങ്ങളുമായി വലിയ തോതിലുള്ള പരസ്പര കൂട്ടി യോജിപ്പിക്കലുകളും സമ്മേളനങ്ങളും അവിടെയുണ്ടായിരുന്നു.
സംഘപരിവാരങ്ങള്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്? അവര്‍ ചരിത്രം വായിച്ചിട്ടില്ലേ? അല്ലെങ്കില്‍ പ്രചാരണം ലക്ഷ്യമിട്ട് അവര്‍ ചരിത്രത്തിര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട എഴുത്തുകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ? മറ്റ് ചരിത്രങ്ങളെ വായിക്കുമ്പോള്‍ അവര്‍ക്ക് അബദ്ധം പിണയില്ലേ? പൂര്‍വ്വകാലത്ത് മുസ്‌ലീങ്ങളാല്‍ ഭീകരമായി ഹിന്ദുക്കള്‍ വേട്ടയാടപ്പെടുകയും അവരെ ഇരയാക്കുകയും ചെയ്തുവെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് ഹിന്ദുസംസ്‌കാരത്തിന്റെയും മതവിഭാഗങ്ങളുടെയും കഴിഞ്ഞ ആയിരക്കണക്കിനു വര്‍ഷങ്ങളിലെ ശാസസ്ത്രങ്ങളുടെയും ഈ പ്രതാപകാലത്തെ വിശദീകരിക്കാനാവുന്നത്?
ഇത്തരത്തിലാണോ ജനങ്ങളുടെ സംസ്‌കാരം ദാസ്യപ്പെട്ടിരിക്കുന്നത്? സംഘപരിവാരങ്ങള്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്? അവര്‍ ചരിത്രം വായിച്ചിട്ടില്ലേ? അല്ലെങ്കില്‍ പ്രചാരണം ലക്ഷ്യമിട്ട് അവര്‍ ചരിത്രത്തിര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട എഴുത്തുകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ? മറ്റ് ചരിത്രങ്ങളെ വായിക്കുമ്പോള്‍ അവര്‍ക്ക് അബദ്ധം പിണയില്ലേ? പൂര്‍വ്വകാലത്ത് മുസ്‌ലീങ്ങളാല്‍ ഭീകരമായി ഹിന്ദുക്കള്‍ വേട്ടയാടപ്പെടുകയും അവരെ ഇരയാക്കുകയും ചെയ്തുവെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് ഹിന്ദുസംസ്‌കാരത്തിന്റെയും മതവിഭാഗങ്ങളുടെയും കഴിഞ്ഞ ആയിരക്കണക്കിനു വര്‍ഷങ്ങളിലെ ശാസസ്ത്രങ്ങളുടെയും ഈ പ്രതാപകാലത്തെ വിശദീകരിക്കാനാവുന്നത്?
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററിക്കല്‍ റിസര്‍ച്ചിലെ വൈ.എസ് റാവുവിനെപ്പോലുള്ള ആളുകള്‍ ഒരേയൊരു ചരിത്രം മാത്രമായിക്കൂടെന്ന് ശഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.
തീര്‍ച്ചയായും. ഒരിക്കലും ഒരേയൊരു ചരിത്രം മാത്രമല്ല ഉണ്ടാവുക. എന്തുകൊണ്ടാണ് നമ്മള്‍ കൊളോണിയന്‍ ചരിത്രത്തെ അല്ലെങ്കില്‍ ദേശീയവാദി ചരിത്രത്തിന്റെ കാഴ്ചപ്പാടുകളെ എതിര്‍ക്കുന്നത്? ഇന്തോളജിയില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തിലേക്ക് നമ്മള്‍ ചരിത്രത്തെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നതായിരുന്നു ഇതിനു കാരണം. 1960 കളില്‍ ഇന്തോളജിയുടെ ഏറെ അടുത്തിരുന്ന പൗരാണിക ചരിത്രം സാമൂഹ്യ ശാസ്ത്രത്തിന്റെ രീതികളുമായി സഹവാസപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ചരിത്രം കാലക്രമേണ അതിനെ ഒന്നായി അംഗീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഉറവിടങ്ങള്‍ തെളിയുകയും പുതിയ ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. അതേസമയം ഹിന്ദുത്വ ചരിത്രത്തിന് 19ാം നൂറ്റാണ്ടില്‍ വേരുറച്ചുതന്നെ നില്‍ക്കുന്നു. എല്ലാകാര്യത്തിനും ഒരേ വിശദീകരണവുമായി അവരുടെ ചരിത്രവായനങ്ങള്‍ 19ാം നൂറ്റാണ്ടിലേതാണ്.
എന്നാല്‍ ഇന്ന്, ചരിത്രത്തിന്റെ വിഭിന്ന വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന ചരിത്ര സാഹചര്യങ്ങളുടെ വ്യത്യസ്തമായ വിശദീകരണങ്ങള്‍ ഉണ്ടാവുന്നു എന്നത് നമ്മള്‍ നിഷേധിക്കുന്നില്ല. ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക് വിശ്വസനീയമായ അടിത്തറയുണ്ടാവണമെന്നും യുക്തിക്കും ബുദ്ധിപൂര്‍വ്വമായ ചിന്തക്കും നിരക്കുന്നതാവണമെന്നും നമ്മള്‍ തീര്‍ച്ചയായും ശഠിക്കേണ്ടതുണ്ട്. ഓരോ വ്യഖ്യാനങ്ങളും അംഗീകരിക്കുന്നതിനു മുമ്പ് അത് വിലയിരുത്തേണ്ടതുണ്ട്. ഈ വിശദീകരണങ്ങള്‍ മറ്റൊരു പ്രഥമികത്വത്തിലൂടെ വീണ്ടും പരിശോധിക്കപ്പെേേടണ്ടതുണ്ട് എന്ന് നമ്മളില്‍ ചിലര്‍ വീണ്ടും ശഠിക്കണം.
ഈ വ്യാഖ്യാനങ്ങളില്‍ സംവാദം നടക്കേണ്ടതുണ്ടെന്നതാണ് പ്രധാന കാര്യം. കഴിഞ്ഞ 50 വര്‍ഷങ്ങളായി പ്രഫഷണല്‍ ചരിത്രകാരന്മാര്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ സംവാദങ്ങളെ മറുഭാഗം “ഓ അവരെല്ലാം മാര്‍ക്‌സിസ്റ്റുകാരല്ലേ” എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഒരു മാര്‍ക്‌സിസ്റ്റ് ആവുകയെന്നത് ഇപ്പോള്‍ അശ്ലീലപമായി ഉപയോഗിക്കപ്പെടുന്നു. അതേരീതിയില്‍ 1950കളില്‍ യു.എസ്.എയില്‍ മെക്കാര്‍ത്തീസ്റ്റുകള്‍ ഉപയോഗിച്ചിരുന്നു. മാര്‍ക്‌സിസം എന്ന വാക്ക് അശ്ലീലപദം പോലെ ഉപയോഗിക്കുന്ന ആര്‍ക്കും മാര്‍ക്‌സിസം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന ധാരണയില്ലെന്ന് പറയേണ്ടതില്ലല്ലോ. എന്താണെഴുതിയിരിക്കുന്നത് എന്ന് വായിച്ചാല്‍ മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തിനുള്ളില്‍ നിന്നും രചിക്കപ്പെട്ടവയുടെ വൈരുദ്ധ്യങ്ങളെ കുറിച്ച് പറയാനേ അവര്‍ക്കാവുന്നില്ല, എന്നാല്‍ മാര്‍ക്‌സിസ്റ്റ് ഇതര കൃതികളെ കുറിച്ച് അവര്‍ മിണ്ടുന്നേയില്ല.
ഇന്ന് ഫ്യൂഡലിസത്തിന്റെ വിഭിന്നരൂപങ്ങളെയും ഈ ആശയത്തിന്റെ അര്‍ത്ഥം സംബന്ധിച്ചും ആഗോളതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മധ്യകാല യൂറോപ്പിനെ വിശദീകരിക്കുന്ന ഒരു ലേബല്‍ എന്ന രീതിയില്‍ ഫ്യൂഡലിസത്തിന്റെ സാധുതയെ നിര്‍ണയിക്കുന്നതിനെ ചില യൂറോപ്യന്‍ ചരിത്രകാരന്മാര്‍ നിഷേധിക്കുന്നുണ്ട്.
മാര്‍ക്‌സിന്റെ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍ മിക്ക മാര്‍ക്‌സിസ്റ്റുകളും തള്ളിക്കളഞ്ഞത് ഒരു ഉദാഹരണമാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ ഫ്യൂഡലിസം ഉണ്ടായിരുന്നോ അല്ലയോ എന്നതിലൂന്നിയുള്ള സംവാദമാണ് കൂടുതല്‍ ശ്രദ്ധേയം.
അറുപതുകളില്‍ ആദ്യമായി ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തത് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരാണ്. നിരവധിയാളുകള്‍ ഇത് ഏറ്റെടുക്കുകയും കൂടുതല്‍ ആശയങ്ങള്‍ ചികഞ്ഞെടുക്കുകയും ചെയ്തു. മാര്‍ക്‌സിന്റെ തിയറിയായ ഫ്യൂഡല്‍ മോഡ് ഓഫ് പ്രൊഡന്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന്റെ പ്രധാന വിമര്‍ശഗ്രന്ഥം വന്നത് മറ്റൊരു മാര്‍ക്‌സിസ്റ്റില്‍ നിന്നാണ്. മാര്‍ക്‌സിസ്റ്റ് അല്ലാത്ത ആളില്‍ നിന്നല്ല.
മാര്‍ക്സ്റ്റുകള്‍ക്കിടയിലെ ഊര്‍ജ്ജസ്വലവും ആരോഗ്യകരമായ സംവാദങ്ങളായിരുന്നു ഇതിന്റെ പരിണിതഫലം. ഫ്യൂഡലിസം എന്ന ആശയം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, ഇന്ത്യന്‍ സമൂഹത്തില്‍ അക്കാലത്ത് ഒരു പ്രത്യേകതരം ഫ്യൂഡലിസം നിലവിലുണ്ടായിരുന്നോ എന്നീ കാര്യങ്ങളില്‍ നടന്ന സംവാദത്തില്‍ പിന്നീട് മാര്‍ക്‌സിസ്റ്റുകളല്ലാത്തവരും പങ്കുചേര്‍ന്നു. ഈ സൂക്ഷ്മപരിശോധന മറ്റ് പല വശകളിലേക്കും പോയി. ഒരിക്കല്‍ കൊളോണിയന്‍ ഹിസ്‌റ്റോറിയോഗ്രാഫിയില്‍ ഇരുണ്ടകാലഘട്ടമായി വിവരിച്ച കാര്യങ്ങള്‍ ഇപ്പോള്‍ തിളങ്ങുന്നതായി മാറി.
ഇന്ന് ഫ്യൂഡലിസത്തിന്റെ വിഭിന്നരൂപങ്ങളെയും ഈ ആശയത്തിന്റെ അര്‍ത്ഥം സംബന്ധിച്ചും ആഗോളതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മധ്യകാല യൂറോപ്പിനെ വിശദീകരിക്കുന്ന ഒരു ലേബല്‍ എന്ന രീതിയില്‍ ഫ്യൂഡലിസത്തിന്റെ സാധുതയെ നിര്‍ണയിക്കുന്നതിനെ ചില യൂറോപ്യന്‍ ചരിത്രകാരന്മാര്‍ നിഷേധിക്കുന്നുണ്ട്.
ഇത്തരം സംവാദങ്ങളാണ് ഭൂതകാലത്തെക്കുറിച്ചുള്ള അറിവുകള്‍ വികസിപ്പിക്കാന്‍ നമ്മളെ സഹായിച്ചത്. വിവിധ രീതിയില്‍ അവരെ മനസിലാക്കാന്‍ സഹായിക്കുന്നു. യാതൊരു ചര്‍ച്ചയും നടത്താതെ ഫ്യൂഡലിസം എന്ന ഒന്നില്ലെന്നു പറയുന്നത്, ഭൂതകാലത്തിന്റെ മതേതരമായി വിശദീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും മാര്‍ക്‌സിസ്റ്റായി ചിത്രീകരിക്കുന്നത,് ആ വ്യവസ്ഥിതികളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് തെളിയിക്കുന്നത്.
ചരിത്രത്തെ വിശദീകരിക്കുന്ന സിദ്ധാന്തങ്ങളെ സ്വീകരിക്കുകയോ പിന്തള്ളുകയോ ചെയ്യുന്നത് ബൗദ്ധിക വ്യവഹാരമാണ്. ഇതിന് ഉറവിടങ്ങളും വ്യാഖ്യാന തിയറി രൂപപ്പെടുത്തിയവരെയും വിശദമായി വായിക്കേണ്ടത് അത്യാവശ്യമാണ്. ചിലര്‍ക്ക് ഈ സംവാദങ്ങള്‍ നിശ്ചിത ബൗദ്ധിക നിലവാരത്തിലുള്ളതാവേണം.ഞാനിങ്ങനെ പറയുമ്പോള്‍ എന്റെ വാക്കുകളില്‍ ധാര്‍ഷ്ട്യം പ്രകടമാകുന്നുവെങ്കില്‍ ക്ഷമിക്കണം, നിങ്ങളെന്താണ് പറയുന്നതെന്ന് മനസിലാക്കത്തവരുമായി സംവാദം സാധ്യമല്ല. നിങ്ങളെ മാര്‍ക്‌സിസ്റ്റ് എന്ന് വിളിക്കുന്നവരുമായോ മോശം ചരിത്രകാരനെന്ന് വിളിക്കുന്നവരുമായോ സംവാദം സാധ്യമല്ല. ഇക്കാര്യം നേരത്തെ ഞാന്‍ പറഞ്ഞതാണ്.
കുട്ടിയെ സ്വതന്ത്രമായി ചിന്തിക്കാന്‍ നിങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അറിവിന്റെ കൂമ്പാരം നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നില്ലെങ്കില്‍ ചിന്തിക്കാന്‍ അവരെ പഠിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ചിന്താശേഷിയില്ലാത്ത വ്യക്തികളെയാണ്. പ്രത്യയശാസ്ത്രപരമായി കണ്ണടക്കുന്ന തരത്തിലുള്ള ആളുകള്‍ക്ക് ചേര്‍ന്നതാണ് ഇത്. അവരെ സംബന്ധിച്ച് ചിന്താശേഷിയില്ലാത്ത ആളുകളാണ് നല്ലത്.
ആരാണ് ഈ ആരോപണമുന്നയിച്ചത്?
ഒരേ വിഭാഗം ആളുകളില്‍ നിന്നും അധിക്ഷേപിക്കുന്ന മെയിലുകള്‍ എനിക്ക് സ്ഥിരമായി ലഭിക്കാറുണ്ട് ചില എന്‍.ആര്‍.ഐകളോ നാട്ടിലുള്ളവരോ ആണ് ഇതിന് പിന്നില്‍. തീര്‍ച്ചയായും ഞാനത് ട്രാഷ് ചെയ്യാറുണ്ട്. പക്ഷെ എനിക്ക് സ്ഥിരമായി കിട്ടാറുള്ളതിലും ശക്തി കുറഞ്ഞതാണ് ഈ അസഭ്യങ്ങള്‍. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് എന്നെ ലക്ഷ്യമിടുന്നത്. വാക്കാല്‍ പറഞ്ഞത് എടുക്കുന്നതിനു പകരം വിവരങ്ങള്‍ക്ക് ഉപയോഗിക്കുന്ന പൗരാണിക പുസ്തകങ്ങള്‍ വിശകലം ചെയ്യാന്‍ ശ്രമിക്കുന്ന ചരിത്രകാരി മാത്രമല്ല ഞാന്‍. എന്റെ കണ്ടെത്തലുകള്‍ നമ്മള്‍ പൗരാണിക കാലത്തെ പവിത്ര ഗ്രന്ഥങ്ങള്‍ എന്നു പരിഗണിക്കുവയില്‍ ഞാനിത് പ്രയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്ന ഏക വ്യക്തിയൊന്നുമല്ല ഞാന്‍. പക്ഷെ ഞങ്ങളെല്ലാവരും മാര്‍ക്‌സിസ്റ്റുകളാണെന്ന് പറഞ്ഞ് തഴഞ്ഞിരിക്കുകയാണ്. ഇതിനു പുറമേ ഞാനൊരു സ്ത്രീയാണ്. അതുകൊണ്ട് ഇത്തരം വിശകലനങ്ങള്‍ നടത്താന്‍ എനിക്ക് അനുവാദമില്ല. ഗാര്‍ഗിയും മൈത്രേയിയും പിടിച്ചു നില്‍ക്കപ്പെടുന്നില്ല. അതുകൊണ്ട് ഇതെല്ലാം ഈ സംവാദത്തെ ഏറ്റവും താഴേക്കിടയിലാക്കുന്നു.
പബ്ലിക് ഇന്റലക്ച്വലില്‍ നിങ്ങള്‍ എഴുതിയിട്ടുണ്ട്. ” ഇന്ത്യന്‍ ചരിത്രത്തിലും സമൂഹത്തിലും കൊളോണിയല്‍ കാഴ്ചപ്പാട് മതദേശീയതയുടെ ആവിര്‍ഭാവത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.” എന്ന്. കൊളോണിയല്‍ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് മതദേശീയത വളര്‍ന്ന് ശക്തിപ്രാപിച്ചത്?
19ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ കൊളോണിയല്‍ പാണ്ഡിത്യം നിര്‍ദേശിച്ച ചരിത്ര വ്യാഖ്യാനങ്ങളാണ് നമ്മള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് ഒരു പ്രധാന കാരണം. 20ാം നൂറ്റാണ്ടിന്റെ അവസാനകാലത്തു വന്ന ഈ കാഴ്ചപ്പാടുകളെ എതിര്‍ക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ ആളുകള്‍ വായിക്കുന്നില്ല.
അവര്‍ അത് വായിക്കുകയാണെങ്കില്‍ അവരുടെ ആശയങ്ങള്‍ തീര്‍ച്ചയായും മാറും. എല്ലാ കാര്യങ്ങളെയും വിശദീകരിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന ശക്തമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ചരിത്രത്തില്‍ നിന്നോ രാഷ്ട്രീയ തിയറിയില്‍ നിന്നോ ഉരുത്തിരിഞ്ഞുവന്ന ഒരു പ്രത്യയശാസ്ത്രം അല്ല. മറ്റ് ദൃഢവിശ്വാസങ്ങളില്‍ നിന്നും വന്നവയാണ്. അപ്പോള്‍ നിങ്ങളുടെ വ്യാഖ്യാനത്തിന്റെ കുറവുപരിഹരിക്കുന്ന ആശയങ്ങളെ സംശയിക്കാന്‍ നിങ്ങള്‍ സ്വയം അനുവദിക്കില്ല. നിങ്ങള്‍ക്ക് സംശയം ഉണ്ടാവുമ്പോള്‍ നിങ്ങള്‍ അതിനെ മാറ്റിവെക്കും. അല്ലെങ്കില്‍ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിന്മേലുള്ള വിശ്വാസം അതിനെ അപ്രത്യക്ഷമാക്കും.
നിങ്ങളുടെ കാലത്തേതില്‍ നിന്നും ഇപ്പോഴുള്ള വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കുണ്ടായ അപചയത്തിന് ഇതില്‍ പങ്കുണ്ടോ? എവിടെയാണ് നിങ്ങള്‍ പഠിച്ചത്?
എല്ലാ സ്ഥലത്തും ഞാന്‍ പഠിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ ആര്‍മിയില്‍ ഡോക്ടറായിരുന്നു. ഓരോ മൂന്നുവര്‍ഷം കഴിയുമ്പോഴും അദ്ദേഹത്തിനു സ്ഥലം മാറ്റമുണ്ടാവും. അതുകൊണ്ട് എന്റെ കുട്ടിക്കാലം വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യകളിലായിരുന്നു. താല്‍, കോഹട്ട്, റസ്മാക് പോലുള്ള സ്ഥലങ്ങളില്‍
അതൊക്കെ വ്യക്തമായി ഓര്‍ക്കുന്നുണ്ടോ?
ഒരുപാട്. അതെല്ലാം നല്ലകാലമായിരുന്നു. അതിര്‍ത്തികളോടു ചേര്‍ന്നുള്ള കോട്ടകളിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നു. രണ്ട് മൂന്നുവര്‍ഷം പെഷവാറിലുണ്ടായിരുന്നു. പിന്നീട് രണ്ടുവര്‍ഷം റാവല്‍പിണ്ഡിയിലുണ്ടായിരുന്നു. പിന്നീട് അച്ഛന് പൂനെയില്‍ പോസ്റ്റിങ് കിട്ടി. അവിടെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കാലം പഠിച്ചത്. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ വാഡിയ കോളജില്‍ ചേര്‍ന്നു. അച്ഛന് ദല്‍ഹിയിലേക്കു സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തൊപ്പം ഇവിടെ വന്നു. (ദല്‍ഹിയില്‍). ഞാന്‍ മിരാന്‍ഡ ഹൗസില്‍ ചേര്‍ന്നു. ഫിലോസഫി പഠനത്തിന് എന്റോള്‍ ചെയ്തു. വളരെ മോശമായ ഒരു കോഴ്‌സായിരുന്നു അത്. സാഹിത്യത്തിലോ ചരിത്രത്തിലോ ശ്രദ്ധയൂന്നാനായിരുന്നു എനിക്കു താല്‍പര്യം. അതിനു ഞാന്‍ വീണ്ടും ഒന്നാം വര്‍ഷം മുതല്‍ തുടങ്ങണമെന്ന് പറഞ്ഞു. എം.എ ചെയ്യുന്നതിനായി അഞ്ചുവര്‍ഷം കളയാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് അവസാനം പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഞാനത് എടുത്തു. പിന്നീട് ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ എനിക്ക് പ്രവേശനം കിട്ടി.
ശരി, നിങ്ങളുടെ കാലത്തെ സ്‌കൂളും കോളജുകളും ഇപ്പോഴത്തേതും തമ്മില്‍ വലിയ വ്യത്യാസമില്ലേ?
അതിബൃഹത്തായ വ്യത്യാസം.
അത് മറ്റൊരു പ്രശ്‌നമല്ലേ?
അതെ, അടിസ്ഥാന പ്രശ്‌നം അവിടെയാണ്. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ജ്ജിക്കാനുദ്ദേശിച്ചുള്ളതാണ്. അതിനപ്പുറം വിദ്യാര്‍ത്ഥിയെ സ്വതന്ത്രമായി ചിന്തിക്കാനും അവനോ അവള്‍ക്കോ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ചോദിക്കാനും പ്രാപ്തരാക്കണം. ഞങ്ങള്‍ക്കിതു രണ്ടും ഉണ്ടായിരുന്നു. ഇതിപ്പോള്‍ കാലഹരണപ്പെട്ടുപോയിരിക്കുന്നു. ടീച്ചര്‍മാര്‍ക്ക് പരിശീലനം ലഭിക്കാത്ത വേളയില്‍ ടീച്ചര്‍ക്ക് എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിച്ചുകൊടുക്കപ്പെടില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥിയെ പഠിപ്പിക്കാന്‍ കഴിയില്ല. പൗര സമൂത്തിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന മിക്ക മതസംഘടനകളിലും ഇതാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ സ്വതന്ത്രമായി പഠിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല അവരുടെ സ്‌കൂളുകള്‍. കുട്ടിയ്ക്ക് സത്യം എന്താണെന്ന് പറഞ്ഞ് കൊടുക്കും, അത് അംഗീകരിക്കണം, ചോദ്യം ചെയ്യാന്‍ പാടില്ല.
കുട്ടിയെ സ്വതന്ത്രമായി ചിന്തിക്കാന്‍ നിങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അറിവിന്റെ കൂമ്പാരം നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നില്ലെങ്കില്‍ ചിന്തിക്കാന്‍ അവരെ പഠിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ചിന്താശേഷിയില്ലാത്ത വ്യക്തികളെയാണ്. പ്രത്യയശാസ്ത്രപരമായി കണ്ണടക്കുന്ന തരത്തിലുള്ള ആളുകള്‍ക്ക് ചേര്‍ന്നതാണ് ഇത്. അവരെ സംബന്ധിച്ച് ചിന്താശേഷിയില്ലാത്ത ആളുകളാണ് നല്ലത്.
ഇന്ത്യ ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും വളരെ വലിയതാണ്.
ഇന്നത്തെ പ്രതിസന്ധിയിലെ പണ്ട് നിങ്ങള്‍ അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധികളുമായി എന്നെ താരതമ്യം ചെയ്യാം?
എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി ഗാന്ധി കൊലപാതകമായിരുന്നു. സമൂഹത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ ആശ്രയിച്ച വ്യക്തിയെന്ന നിലക്ക് പെട്ടെന്ന് ഒരു ദിവസം അദ്ദേഹം കൊലചെയ്യപ്പെടുന്നു. ഞാന്‍ ഞെട്ടിപ്പോയി. സ്വയം എന്നോട് ചോദിച്ചു, “ഇനി ആരിലാണ് പ്രതീക്ഷവെയ്‌ക്കേണ്ടത്, എന്താണ് നമ്മള്‍ ചെയ്യുക?”
അതിന് ശേഷമുണ്ടായ രാഷ്ട്രീയപരവും സാമ്പത്തികപരവുമായ മാറ്റങ്ങളാണ് പ്രതിസന്ധി തീര്‍ത്തത്. ഞാന്‍ കരുതിയത് പോലെ തന്നെ പ്രതിസന്ധികള്‍ പരിഹരിക്കുകയെന്നത് എളുപ്പമല്ല.
ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനത്വങ്ങളില്‍ പരിവര്‍ത്തനം വേണമെന്നുളള ആവശ്യം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനം ഹിന്ദുരാഷ്ട്രം ആയിരിക്കണമെന്നുള്ള അനുമാനത്തില്‍ നിന്നാണ് ഈ പ്രതിസന്ധി ഉയരുന്നത്. സാര്‍വ്വ ലൗകികമായി എതിര്‍ക്കപ്പെടുന്ന ആശയമാണിത്. അത് കൊണ്ട് ബഹുസ്വരതയെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ തുറന്ന് ചര്‍ച്ച ചെയപ്പെടേണ്ടതാണ്. ബഹുസ്വരത കേവലം മുദ്രാവാക്യമാവരുത്. ഇന്ത്യന്‍ ബഹുസ്വരതയെ കുറിച്ച് ആളുകളെ കൂടുതല്‍ ബോധവത്കരിക്കേണ്ടതുണ്ട്.
കടപ്പാട്: സ്‌ക്രോള്‍