മറ്റേതൊരു സര്‍വ്വകലാശാലയിലും ഒരു മാര്‍ക്‌സിസ്റ്റ് ആയിരിക്കുക എന്ന് പറയുന്നതിനര്‍ത്ഥം നിങ്ങള്‍ ഏതെങ്കിലുമൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരിക്കുക എന്നാണ്. എന്നാല്‍ ജെ.എന്‍.യുവില്‍, ഞങ്ങള്‍ വായനയ്ക്ക്, പുസ്തകങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കല്‍പ്പിക്കുന്നതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമാകാതെ തന്നെ ഒരു മാര്‍ക്‌സിസ്റ്റ് ദാര്‍ശനികന്‍, അല്ലെങ്കില്‍ ദാര്‍ശനികമായി മാര്‍ക്‌സിസ്റ്റ് ആകാവുന്നതാണ്.
| ഫേസ് ടു ഫേസ് : റൊമിലാ ഥാപ്പര്‍ |
ജെ.എന്‍.യുവിലെ വിഷയം ഭയപ്പെടുത്തുന്നതാണെന്നും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് അവിടെ നടത്തുന്ന പ്രതിഷേധങ്ങള്‍ നിര്‍ണായകമാണെന്നും അഭിപ്രായപ്പെടുകയാണ് ചരിത്രകാരിയും ജെ.എന്‍.യു പ്രഫസര്‍ എമറേറ്റുമായ റൊമിലാ ഥാപ്പര്‍.
ഇന്ത്യന്‍ കള്‍ച്ചറള്‍ ഫോറം പ്രസിദ്ധീകരിച്ച അഭിമുഖസംഭാഷണത്തിലാണ് റോമില്ലാ ഥാപ്പര്‍ ജെ.എന്‍.യു സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കുന്നത്. തങ്ങളുടെ സ്വന്തം സ്ഥാപനം പോലെയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജെ.എന്‍.യുവിനെ കാണുന്നതെന്നും അതുകൊണ്ട് അവര്‍ അത് സംരക്ഷിക്കാന്‍ പോരാടുകയാണെന്നും ഥാപ്പര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത്തരം സമരങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഥാപ്പര്‍ കൂട്ടിച്ചേര്‍ത്തു.
താനുള്‍പ്പെടെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ജെ.എന്‍.യുവിന് ഒരു പാരമ്പര്യയമുണ്ടെന്നും സ്വതന്ത്രമായി ആശയാവിഷ്‌കാരങ്ങള്‍ വ്യക്തമാക്കാന്‍ അവിടെ സാധിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമെടുക്കാതെ തന്നെ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികത വെച്ചുപുലര്‍ത്തുന്നവരാണ് അവിടുള്ള മാര്‍ക്‌സിസ്റ്റുകളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ജെ.എന്‍.യുവില്‍ ആരംഭിച്ചിരിക്കുന്നത് ഒരു പ്രൊപ്പഗണ്ടയാണ്. അവര്‍ പറയുന്നത് അംബേദ്ക്കറിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും എന്തൊക്കെയൊ ചെയ്യുന്നുവെന്നാണ്. വാസ്തവത്തില്‍ അത് തീര്‍ത്തും അസംബന്ധമാണ്.
അടിന്തരാവസ്ഥക്കാലത്താണ് പോലീസ് ആദ്യമായി ജെ.എന്‍.യുവില്‍ കയറിയിട്ടുള്ളതെന്നും അന്നും ഇന്നും ജെ.എന്‍.യുവിനെ സംരക്ഷിക്കുന്ന, അവിടുത്തെ സ്വതന്ത്ര രാഷ്ട്രീയ ഇടപെടലുകളെ സംരക്ഷിക്കുന്ന പാരമ്പര്യം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംരക്ഷിച്ചുപോരുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സമരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നുമാണ് ഥാപ്പറുടെ അഭിപ്രായം.
ഇന്ത്യന്‍ കള്‍ച്ചറള്‍ ഫോറത്തിനുവേണ്ടി ഥാപ്പറുമായി എഴുത്തുകാരിയും നോവലിസ്റ്റും കോമണ്‍വെത്ത് പുരസ്‌കാര ജേതാവുമായ ഗീതാ ഹരിഹരന്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പൂര്‍ണരൂപം:
ഇപ്പോള്‍ ജെ.എന്‍.യു വിഷയം വളരെയധികം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ. ആശയാഭിപ്രായ പ്രകടനങ്ങളുടെ പ്രശ്‌നമാണ് മുന്‍പന്തിയിലേയ്ക്ക് വന്നിരിക്കുന്നത്. ജെ.എന്‍.യു ദേശവിരുദ്ധമെന്ന് ചിത്രീകരിക്കപ്പെടുന്നു. “രാജ്യദ്രോഹികളുടെ താവള”മെന്നൊക്കെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. അത്തരമൊരു ചര്‍ച്ചയുടെ ഏറ്റവും ഉച്ചസ്ഥായിയിലാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കാമ്പസില്‍ പോലീസ് കയറിയിരിക്കുന്നു. എങ്ങനെ കാണുന്നു?
ജെ.എന്‍.യുവില്‍ ആരംഭിച്ചിരിക്കുന്നത് ഒരു പ്രൊപ്പഗണ്ടയാണ്. അവര്‍ പറയുന്നത് അംബേദ്ക്കറിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും എന്തൊക്കെയൊ ചെയ്യുന്നുവെന്നാണ്. വാസ്തവത്തില്‍ അത് തീര്‍ത്തും അസംബന്ധമാണ്. അവിടെ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഒരു ഫ്രാക്ഷന്‍ മാത്രമാണ്. ഒരു ചെറിയ ഫ്രാക്ഷന്‍. അക്കാലത്ത് ജെ.എന്‍.യു വിന് പുറത്തുള്ള സര്‍വ്വകലാശാലയില്‍ – ഞാന്‍ പറയുന്നത് 70കളെ കുറിച്ചാണ് – മാര്‍ക്‌സിസ്റ്റുകള്‍ക്ക്് സ്വാധീനമുണ്ടായിരുന്നു. ജെ.എന്‍.യുവില്‍ അതൊന്നും ഒരു കാര്യമായിരുന്നില്ല. നിങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ അവിടെയുണ്ടോ ഇല്ലെ എന്നത് വിഷയമല്ല. നിങ്ങളവിടെ പരിഗണിക്കപ്പെടുക ഒരു ദാര്‍ശനിക എക്‌സ്പ്രഷനായി മാത്രമാണ്.
അഭിമുഖത്തിന്റെ വീഡിയോ
മറ്റേതൊരു സര്‍വ്വകലാശാലയിലും ഒരു മാര്‍ക്‌സിസ്റ്റ് ആയിരിക്കുക എന്ന് പറയുന്നതിനര്‍ത്ഥം നിങ്ങള്‍ ഏതെങ്കിലുമൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരിക്കുക എന്നാണ്. എന്നാല്‍ ജെ.എന്‍.യുവില്‍, ഞങ്ങള്‍ വായനയ്ക്ക്, പുസ്തകങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കല്‍പ്പിക്കുന്നതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമാകാതെ തന്നെ ഒരു മാര്‍ക്‌സിസ്റ്റ് ദാര്‍ശനികന്‍, അല്ലെങ്കില്‍ ദാര്‍ശനികമായി മാര്‍ക്‌സിസ്റ്റ് ആകാവുന്നതാണ്.
അതൊരു സന്ദേശമാണ്. അതായത് നിലനില്‍ക്കുന്ന വിഷയങ്ങളെ ചോദ്യം ചെയ്യുന്നുവെന്നാണ്. മാത്രവുമല്ല എന്താണോ നമ്മള്‍ കണ്ടെത്തേണ്ടത് അത് വീണ്ടും കണ്ടെത്തുന്നുവെന്നാണ്.
സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തന്നെ നടക്കുന്നത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ച് ഉള്ള ഈ മൂന്ന് കമ്മിറ്റികളിലൂടെയുമാണ്. അവരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഈ കമ്മിറ്റികള്‍ ജെ.എന്‍.യുവില്‍ വളരെ ശക്തമാണ്.
വിയോജിക്കുക എന്നതാണ് വിഷയം. വിയോജിക്കുക പ്രവര്‍ത്തിക്കുക എന്നത് രണ്ടും രണ്ടാണ്. ചിലപ്പോള്‍ വിയോജിക്കുക എന്നത് പ്രവര്‍ത്തിയായി കടന്നുവരില്ലേ? ഇത് മുമ്പും നടന്നതാണ്. ജ്യോതി സിങ് റേപ്പ് ചെയ്യപ്പെട്ടപ്പോള്‍ ജെ.എന്‍.യു പുറത്തിറങ്ങുകയുണ്ടായി…
ഇത് മുമ്പും ഉണ്ടായിട്ടുണ്ട് ജെ.എന്‍.യുവില്‍. പ്രത്യേകിച്ച് എന്താണ് ഒരു ജനാധിപത്യ സമൂഹം എന്ന ചോദ്യം നോക്കാം. നമുക്ക് സ്റ്റുഡന്റ് ഫാക്കല്‍ടി ഉണ്ട്. സ്റ്റുഡന്റ്‌സ് കൗണ്‍സിലിലും അക്കാദമിക് കമ്മിറ്റികളിലുമൊക്കെ വിദ്യാര്‍ത്ഥികളുണ്ട്. അത്തരത്തിലുള്ള ആദ്യ സര്‍വ്വകലാശാലയായിരിക്കും നമ്മുടേത്.
സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തന്നെ നടക്കുന്നത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ച് ഉള്ള ഈ മൂന്ന് കമ്മിറ്റികളിലൂടെയുമാണ്. അവരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഈ കമ്മിറ്റികള്‍ ജെ.എന്‍.യുവില്‍ വളരെ ശക്തമാണ്. മുന്‍ കാലങ്ങളില്‍ ഞാനും അതില്‍ അംഗമായിരിുന്നു. ഞാന്‍, ബിബിന്‍ ചന്ദ്ര മുതലായവര്‍ സ്ഥിരം രാഷ്ട്രീയ വിഷയങ്ങളില്‍ സമരം ചെയ്യാറുണ്ട് വിവിധ വിഷയങ്ങളില്‍. വൈസ്ചാന്‍സലര്‍വരെയും. എന്നാല്‍ ഇതൊക്കെ തന്നെയും സര്‍വ്വകലാശാലയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടുകയാണ് ചെയ്യാറ്.
ഇതാണ് ജെ.എന്‍യുവിന്റെ ഒരു പാരമ്പര്യം. സ്വയം പരിഹരിക്കപ്പെടുന്ന, സ്വയം പരിപാലിക്കുന്ന ഒരു പാരമ്പര്യം.
അടുത്ത പേജില്‍ തുടരുന്നു
പോലീസ് കടന്നുവന്നിട്ടുള്ളത് അടിയന്തിരാവസ്ഥരകാലത്ത് മാത്രമാണ് അല്ലേ?
അതെ. അടിയന്തരാവസ്ഥക്കാലത്താണ് പോലീസ് കടന്നുവന്നിട്ടുള്ളത്. ആദ്യമായാണ് അവര്‍ പ്രവേശിക്കുന്നത്. ഞങ്ങളെ അറസ്റ്റ് ചെയ്യാനായി പോലീസ് കടന്നുവന്നപ്പോള്‍, ശ്രദ്ധിക്കേണ്ട കാര്യം ജെ.എന്‍.യുവിനെ സംരക്ഷിക്കാനായി ജനങ്ങള്‍ ഒരുമിച്ചുവരികയാണ് ചെയ്തത്.
എനിക്കോര്‍മ്മയുണ്ട്, അന്ന് വൈസ്ചാന്‍സലര്‍ നേരിട്ട് വന്ന് പറയുകയാണ് ഈ രിതിയില്‍ വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ട് പോകാന്‍ പറ്റില്ല എന്ന്. നിങ്ങള്‍ രാഷ്ട്രീയക്കാരുമായി മല്‍പ്പിടിത്തം നടത്തിക്കൊള്ളു. എന്നാല്‍ വിദ്യാര്‍ത്ഥികളുമായി നടത്താന്‍ അനുവദിക്കില്ല എന്ന്.
ഇപ്പോള്‍ അവിടെ നടക്കുന്ന ചെറുത്തു നില്‍പ്പുകള്‍ രണ്ട് തരത്തിലുള്ളവരുടെയും – അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും – പ്രതികരണങ്ങള്‍ വളരെ സന്തോഷം നല്‍കുന്നവയാണ്. അവിടെ വിദ്യാത്ഥികളും അദ്ധ്യാപകരും നടത്തുന്ന പ്രതിഷേധങ്ങള്‍ വളരെ നിര്‍ണായകമാണ്. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയെ പ്രതിരോധിക്കുന്നു, സര്‍വ്വകലാശാലയെ പ്രതിരോധിക്കുന്നു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ സ്ഥാപനമാണതെന്ന് ബോധ്യമുണ്ട്. അതാണ് അങ്ങേയറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യം.
ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളുടെ, അദ്ധ്യാപകരുടെയൊക്കെ രാഷ്ട്രീയവുമായി പുറത്തുള്ള രാഷ്ട്രീയത്തിന് ബന്ധമില്ലാത്തതല്ലേ.. ആ രാഷ്ട്രീയത്തിന് പുറത്തുള്ള രാഷ്ട്രീയവുമായി എന്തിന് ചുറ്റുവട്ടത്തുള്ള നഗരപ്രദേശങ്ങളിലെ രാഷ്ട്രീയവുമായി പോലും ബന്ധമില്ല. അവയുടെയൊക്കെ തന്നെ വാതില്‍ ജെ.എന്‍.യു അടച്ചിട്ടുണ്ട്. അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും രാഷട്രീയവിഷയങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും.
ഏതൊരു സ്ഥാപനത്തിന്റെയും ഹൃദയത്തിലുള്ള ഒരു പ്രധാനകാര്യം എപ്പോഴും സമുഹത്തിലെ ഏറ്റവും വയബിള്‍ ആയ ഒരു സ്ഥാപനമായിത്തീരുകയെന്നതാണ്. അവ വെറുതെ ഇരിക്കുന്നില്ല. അവ സോഷ്യല്‍ കോണ്ടെക്സ്റ്റുകളിലാണ്. സോഷ്യല്‍ കോണ്ടെക്സ്റ്റ് സ്ഥാപനത്തെ ആക്രമിക്കുന്നേ വിധം സോഷ്യല്‍ കോണ്ടെക്‌സ്‌റ്റോ സാഹചര്യമോ അവര്‍ ഉണ്ടാക്കുകയാണെങ്കില്‍ അവര്‍ സോഷ്യല്‍ കോണ്ടെക്സ്റ്റിലെയും സര്‍വ്വകലാശാലയെയും ഇല്ലായ്മചെയ്യുകയാണ് ചെയ്യുക.
വാസ്തവത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഭയാനകമാണ്. മറ്റൊരു വാക്ക് കിട്ടുന്നില്ല.
ഒരു അദ്ധ്യാപികയെന്ന നിലയില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളോടും അവിടെത്തെ സഹപ്രവര്‍ത്തകരോടും എന്താണ് പറയാനുള്ളത്?
ഇപ്പോള്‍ അവിടെ നടക്കുന്ന ചെറുത്തു നില്‍പ്പുകള്‍ രണ്ട് തരത്തിലുള്ളവരുടെയും – അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും – പ്രതികരണങ്ങള്‍ വളരെ സന്തോഷം നല്‍കുന്നവയാണ്. അവിടെ വിദ്യാത്ഥികളും അദ്ധ്യാപകരും നടത്തുന്ന പ്രതിഷേധങ്ങള്‍ വളരെ നിര്‍ണായകമാണ്. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയെ പ്രതിരോധിക്കുന്നു, സര്‍വ്വകലാശാലയെ പ്രതിരോധിക്കുന്നു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ സ്ഥാപനമാണതെന്ന് ബോധ്യമുണ്ട്. അതാണ് അങ്ങേയറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യം. അതൊരു സന്തോഷകരമായ കാര്യമാണ്. നിങ്ങള്‍ക്ക് അറിയാമല്ലോ ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചത് അവിടെയാണ്. അക്കാദമികവും അല്ലാതത്തുമായ നല്ലൊരന്തരീക്ഷം സൃഷ്ടിക്കാനാണ് പരിശ്രമിക്കേണ്ടത്. പരസ്പരം കംഫര്‍ട്ടബിള്‍ ആകുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കണം.