നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതിന് പിന്നാലെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായിരുന്നു.
2014ന് ശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയെന്ന റെക്കോര്‍ഡുള്ള ബെല്‍ജയമാണ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരിക്കുന്നത്.
മത്സരത്തില്‍ സൂപ്പര്‍ താരം റോമേലു ലുക്കാക്കു അടക്കമുള്ള താരങ്ങള്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയിരുന്നു. ആദ്യ ഇലവനിറങ്ങാതെ പകരക്കാരനായി രണ്ടാം പകുതിയില്‍ ലുക്കാക്കു ഇറങ്ങിയത്. നായകന്‍ ഈഡന്‍ ഹസാര്‍ഡിനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഗോളെന്നുറപ്പിച്ച ലുക്കാക്കു തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും, കൃത്യമായ സമയത്ത് റിയാക്ട് ചെയ്യാത്തതുമടക്കം നിരവധി അവസരങ്ങളാണ് താരം പാഴാക്കിയത്.
Romelu Lukaku broke the dugout window after Belgium crashed out of the World Cup. pic.twitter.com/LT2RfLG22T
— ESPN FC (@ESPNFC) December 1, 2022
കളിക്ക് ശേഷം ഗ്രൗണ്ടിലെ ഡഗൗട്ടിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് ലുക്കാക്കു തന്റെ നിരാശ പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ടി.വി ടെലിക്കാസ്റ്റിങ്ങിനിടെ കാണിച്ചിരുന്നു. സംഭവത്തില്‍ താരത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.