കഞ്ഞിയിൽ വെള്ളമൊഴിച്ച് മാത്രം കുടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. വീട്ടിലാകെ ഓടി നടക്കുന്ന എലികൾ, – അവറ്റയുടെ ശല്യമാണെന്ന് തോന്നുന്നു എന്നെ ഒരു ചൂടനാക്കിയത് ” “ഈ ചുറ്റുപാടിൽ നിന്നാണ് ഞാനും ജോർഡനും (അനുജൻ ജോർഡൻ ലുക്കാക്കുവും ദേശീയ ടീമിൽ കളിക്കുന്നുണ്ട് ) ഇന്നത്തെ നിലയിൽ എത്തിയത് “. “ഞാൻ പരാജയപ്പെടെണമെന്നാഗ്രഹിക്കുന്നവർ ബൽജിയത്തിൽ തന്നെയുണ്ട്. ആവട്ടെ, എനിക്കതൊന്നും ഒരു പ്രശ്നമല്ല. ജീവിക്കാൻ ബുദ്ധിമുട്ടിയ ഞങ്ങളുടെ ചെറുപ്പകാലം കണ്ടിട്ടില്ലാത്തവരെ ഇതൊന്നും ബോധ്യപ്പെടുത്താനാവില്ല.” “ഇംഗ്ലണ്ടിൽ പോയപ്പോഴും ഞാൻ പരിഹാസപാത്രമായിരുന്നു, എന്തിനെന്ന് എനിക്കറിയില്ല. കുട്ടിക്കാലം മുതലേ കേൾക്കന്നതാണിത്. നിങ്ങൾ ആവോളം ശ്രമിക്കൂ ഞാൻ ഇവിടെത്തന്നെ കാണും. ഞാൻ ഇവിടെ ജനിച്ചവനാണ്, ആൻറ് വെർപിലും ലിഗെയിലും ബ്രസ്സൽസിലും വളർന്നവനാണ്. ബൽജിയം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോളർ എന്ന് നിങ്ങളെക്കൊണ്ട് പറയിപ്പിക്കും വരെ ഞാൻ കളി തുടരും. അതാണെന്റെ ലക്ഷ്യം. തിയറി ഒൻറി ഒന്നും കളിക്കുന്നത് നേരിട്ട് പോയി കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പണം വേണ്ടേ? ഇപ്പോൾ ഒൻറി എനിക്ക് കളി പറഞ്ഞു തരുമ്പോൾ ഞാൻ അത്ഭുതപ്പെടേണ്ടേ ?
പാനമയെക്ക്തിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലുക്കാക്കു