കളിക്കളത്തിലെ സ്പീഡിനും, ഏതൊരു ഡിഫന്‍ഡ് കോട്ടയും തകര്‍ത്ത് ഗോള്‍ നേടുന്നതിനും പേര് കേട്ട താരമാണ് റൊമേലു ലുക്കാകു. ബെല്‍ജിയന്‍ താരമായ ലുക്കാകു ക്ലബ്ബ് ഫുട്ബോളില്‍ ചെല്‍സിയുടെ താരമാണ്.
2021 ലാണ് താരം ചെല്‍സിയിലേക്കെത്തിയത്. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനില്‍ നിന്നുമാണ് താരം ചെല്‍സിലേക്ക് മടങ്ങി വന്നത്. എന്നാല്‍ ചെല്‍സിയില്‍ താന്‍ തൃപതനല്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.
സ്‌കൈ സ്പോര്‍ട്സ് ഇറ്റലിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
പരിക്കിന്റെ പിടിയില്‍ നിന്നു തിരിച്ചു വന്നിട്ടും ചെല്‍സി കോച്ചായ ടുഷേല്‍ ഒരുപാട് കളികളില്‍ ലുക്കാകുവിനെ പുറത്തിയരിത്തിയിരുന്നു.
‘ഞാന്‍ ഈ സാഹര്യത്തില്‍ ഞാന്‍ ഒട്ടും തൃപത്നല്ല, പരിക്ക് വരുന്നത് സ്വഭാവികമാണ്. എനിക്ക് തോന്നുന്നു കോച്ചിന്റെ പ്ലാനില്‍ എനിക്ക് വലിയ റോള്‍ ഇല്ലെന്നാണ്, എന്നാല്‍ എനിക്ക് വിട്ടു കൊടുക്കാന്‍ സാധിക്കില്ല, പ്രൊഫഷണലായി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. ലുക്കാകു പറഞ്ഞു.
രണ്ട് കൊല്ലം ഇറ്റാലിയന്‍ ക്ലബ്ബില്‍ കളിച്ചപ്പോള്‍ തന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ ഇന്റര്‍ മിലാന്‍ ട്രൈനര്‍മാരും, ന്യൂട്രീഷന്‍സുമായും ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും താന്‍ ഫിസിക്കലി ഫിറ്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
2019ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഇന്റര്‍ മിലാനിലേക്ക് പോയ ലുക്കാകു മികച്ച പ്രകടമാണ് രണ്ട് സീസണിലും കാഴ്ച വെച്ചത്. എന്നാല്‍ കരാര്‍ നീട്ടാന്‍ സാധിക്കാത്താതിനാലാണ് താരം ഇന്ററില്‍ നിന്നും ചെല്‍സിയിലേക്ക് കൂടുമാറിയത്.
‘എനിക്ക് മിലാന്‍ വിടാന്‍ ഒരുപാട് വിഷമമുണ്ടായിരുന്നു, അത് തുറന്നു പറയാന്‍ പറ്റിയ സാഹചര്യമാണ് ഇതെന്നെന്നാണ് എനിക്ക് തോന്നുന്നത്. സമീപഭാവിയില്‍ തന്നെ തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മിലാനു വേണ്ടി ഒരുപാട് മത്സരങ്ങള്‍ ജയികാനാകുമെന്നും പ്രതീക്ഷിക്കുന്നു ‘ ലുക്കാകു പറഞ്ഞു.
ഇതോടൊപ്പം മിലാന്‍ വിട്ടത് ശരിയായ സമയത്തല്ലയെന്നും ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു.
ഇന്ററില്‍ നിന്നും ബാഴ്സയിലേക്കൊ റയല്‍ മാഡ്രിഡിലേക്കോ ബയേണ്‍ മ്യൂണിക്കിലേക്കോ ചേക്കേറാന്‍ ആഗ്രഹമുണ്ടായിരുന്നതെന്നും എന്നാല്‍ അതിന് സാധിക്കാത്തതുകൊണ്ട് പഴയ ക്ലബ്ബായ ചെല്‍സിയിലേക്ക് വരികയായിരുന്നുവെന്നും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഓഫര്‍ വന്നിരുനന്നതായും ലുക്കാകു പറയുന്നു.
ട്രാന്‍സ്ഫര്‍ വിന്‍ഡോകളെ ചൂടുപിടിപ്പിക്കുന്നതാവും ലുക്കാകുവിന്റെ ഈ തീരുമാനമെന്നാണ് ആരാധകര്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Romelu Lucacu says he wants to leave Chelsea