ബാഴ്സലോണയില്‍ ലയണല്‍ മെസിക്ക് പുറമെ ചരിത്രം സൃഷ്ടിച്ച താരങ്ങളിലൊരാണ് ബ്രസീല്‍ ഇതിഹാസം റൊമാരിയോ. കരിയറില്‍ തന്റെ മികച്ച പ്രകടനം കൊണ്ട് ആരാധകരാല്‍ വാഴ്ത്തപ്പെട്ട താരം കൂടിയാണ് റൊമാരിയോ.
അതേസമയം, ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍ വളര്‍ന്നു വന്ന് പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന പദവിയിലേക്ക് മെസി ചുവടുവെപ്പ് നടത്തിയത് ബാഴ്സയിലൂടെയാണ്. ദീര്‍ഘകാലത്തെ ഫുട്‌ബോള്‍ ജിവിതത്തിന് ശേഷം മെസി ബാഴ്‌സയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഒട്ടനവധി റെക്കോഡുകളാണ് താരം പേരിലാക്കിയത്.
എന്നാല്‍ മെസിയാണ് ബാഴ്‌സലോണയുടെ മികച്ച താരമെന്നത് പൂര്‍ണമായി അംഗീകരിച്ച് തരാനാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ റൊമാരിയോ. തങ്ങള്‍ വ്യതസ്തമായ പൊസിഷനിലാണ് കളിച്ചിട്ടുള്ളതെന്നും താനായിരുന്നു മികച്ച താരമെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്നിനോട് സംസാരിക്കുകയായിരുന്നു റൊമാരിയോ.
‘ഞങ്ങള്‍ വ്യത്യസ്തമായ പൊസിഷനിലാണ് കളിച്ചിട്ടുള്ളത്. മെസിയുടെ പൊസിഷനില്‍ താരം തന്നെയാണ് മികച്ചത്, എന്നാല്‍ എന്റെ പൊസിഷനില്‍ ഞാനാണ് മെസിയെക്കാള്‍ മികച്ചത്.” റൊമാരിയോ പറഞ്ഞു.
ക്രൈഫിന്റെ കാലത്തെ ബാഴ്സലോണ ടീമില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ക്ക് മാത്രമെ ഇടം ലഭിക്കുവെന്നും റൊമാരിയോ പറഞ്ഞു. 1993 മുതല്‍ 1995 വരെയുള്ള കാലയളവിലാണ് റൊമാരിയോ ബാഴ്സലോണയില്‍ കളിച്ചിട്ടുള്ളത്.
അതിനുശേഷം ക്രൈഫുമായുള്ള പ്രശ്നം കാരണം താരം ബ്രസീലിലേക്ക് തിരിച്ചു പോയി. 1994 ലാ ലിഗ വിജയിക്കുകയും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്തിട്ടുള്ള റൊമാരിയോ 33 മത്സരങ്ങളില്‍ നിന്നും 30 ഗോളുകള്‍ നേടിയിട്ടുണ്ട്.
Content Highlights: Romario says he is the best player than Lionel Messi