ഡബ്ല്യൂ.ഡബ്ല്യൂ. ഇ ചാമ്പ്യന്‍ റോമന്‍ റെയ്ങ്‌സിന്റെ നീണ്ട മൂന്നര വര്‍ഷക്കാലത്തെ സ്ട്രീക്ക് അവസാനിപ്പിച്ച് ജേ ഊസോ. ഡബ്ല്യൂ.ഡബ്ല്യൂ. ഇ മണി ഇന്‍ ദി ബാങ്ക് പേ പെര്‍ വ്യൂവിലാണ് റോമന്‍ റെയ്ന്‍സിന് പരാജയം രുചിക്കേണ്ടി വന്നത്.
മൂന്നര വര്‍ഷക്കാലമായി ഒരു സൂപ്പര്‍സ്റ്റാര്‍ പോലും പിന്‍ ചെയ്തിട്ടില്ലെന്ന റോമന്റെ റെക്കോഡാണ് മണി ഇന്‍ ദി ബാങ്കില്‍ അവസാനിച്ചത്. സ്വന്തം കസിന്‍ ബ്രദര്‍ കൂടിയായ ജേ ഊസോയാണ് റോമനെ പിന്‍ ചെയ്തത്.
റോമനും ഊസോസും റോമൻ്റെ മറ്റൊരു കസിൻ കൂടിയായ സോളോ സിക്കോവയും അടങ്ങുന്ന ബ്ലഡ് ലൈൻ എന്ന ഫാക്ഷനിലെ പടലപ്പിണക്കങ്ങള്‍ മികച്ച സ്‌റ്റോറി ലൈനിലൂടെ അവതരിപ്പിച്ചപ്പോള്‍ വളരെ മികച്ച ഒരു കൊറിയോഗ്രാഫിക് മാച്ചാണ് ഡബ്ല്യൂ.ഡബ്ല്യൂ. ഇ യൂണിവേഴ്‌സിന് ലഭിച്ചത്.
മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഡബിള്‍ സൂപ്പര്‍ കിക്കിലൂടെ സോളോ സിക്കോവയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ ഊസോസ്, റോമനെ തങ്ങളുടെ ഫിനിഷറായ ഊസോ സ്പ്ലാഷ് ഹിറ്റ് ചെയ്യുകയും പിന്‍ ചെയ്യുകയുമായിരുന്നു. ഇതോടെ ഊസോസ് സിവില്‍ വാറില്‍ വിജയിക്കുകയും ചെയ്തു.
ഈ പേ പെര്‍ വ്യൂവിന്റെ മെയ്ന്‍ അട്രാക്ഷനായ മെന്‍സ് മണി ഇന്‍ ദി ബാങ്ക് ലാഡര്‍ മാച്ചില്‍ ഡെയ്മിയന്‍ പ്രീസ്റ്റായിരുന്നു വിജയിച്ചത്. മിസ് മണി ഇന്‍ ദി ബാങ്ക് മാച്ചില്‍ ഇയോ സ്‌കൈയും വിജയിച്ചു. ഒരു വര്‍ഷം എപ്പോള്‍ വേണെങ്കിലും MITB ബ്രീഫ്‌കെയ്‌സ് കാഷ് ഇന്‍ ചെയ്യാനും ചാമ്പ്യന്‍ഷിപ്പ് മാച്ച് നേടിയെടുക്കാനും സാധിക്കും.