Daily News
രണ്ട് വര്‍ഷത്തിനു ശേഷം റോമ വീണ്ടും നായികയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 15, 11:21 am
Sunday, 15th June 2014, 4:51 pm

[] ബിജോയ് സംവിധാനം ചെയ്യുന്ന “നമസ്‌തേ ബാലി” എന്ന സിനിമയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് യുവനടി റോമ. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ്  റോമ സിനിമയിലേക്കുള്ള തിരിച്ചുവരവ്.

മികച്ച നായികാ പ്രാധാന്യമുള്ള സിനിമയാണ് “നമസ്‌തേ ബാലി.” ചിത്രത്തില്‍ അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

2012ല്‍ ഇറങ്ങിയ ഫേസ് ടു ഫേസ് എന്ന സിനിമയിലാണ് റോമ ഒടുവില്‍ അഭിനയിച്ചത്. നോട്ട് ബുക്ക്, ട്രാഫിക്ക്, ചോക്‌ളേറ്റ് തുടങ്ങിയ സിനിമകളിലില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്ന റോമ ഫേസ് ടു ഫേസ് എന്ന സിനിമക്കു വേഷം സിനിമാ രംഗത്ത് ഉണ്ടായിരുന്നില്ല. ഇടക്കാലത്ത് മോഹന്‍ലാല്‍ നായകനായ കാസിനോവയിലും ഗ്രാന്‍ഡ്മാസ്റ്ററിലും അഭിനയിച്ചിരുന്നു.

സിനിമയില്‍ അഭിനയിക്കാത്തതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നൃത്തപരിപാടികളുമായി വിദേശത്താണെന്നായിരുന്നു റോമ നല്‍കിയിരുന്ന വിശദീകരണം. പുതിയ സിനിമയുടെ ജൂണ്‍ 25ന് കൊച്ചിയില്‍ ആരംഭിക്കും.