| Wednesday, 1st September 2021, 10:24 pm

എല്‍.പി.ജി സിലിണ്ടര്‍ വില വര്‍ധനവില്‍ ബി.ജെ.പി സഖ്യ കക്ഷിക്ക് എതിര്‍പ്പ്; ആശങ്കാജനകമെന്ന് ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പെട്രോളിയം കമ്പനികള്‍ എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍ പ്രഖ്യാപിച്ച വര്‍ധന കേന്ദ്രം പിന്‍വലിക്കണമെന്ന് ബി.ജെ.പിയുടെ എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു.

കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടെ വില വര്‍ധനവ് കുടുംബങ്ങളില്‍ സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അടുത്ത ഏതാനും മാസങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയം രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിക്കുമെന്നും ജെ.ഡി.യു പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പെട്രോള്‍, ഡീസല്‍ വില എവിടെ എത്തിനില്‍ക്കുന്നുവെന്നും ഇത് വളരെ ആശങ്കാജനകമായ കാര്യമാണെന്നും ജെ.ഡി.യു ചീഫ് ജനറല്‍ സെക്രട്ടറി കെ. സി. ത്യാഗി പറഞ്ഞു.

രാജ്യത്ത് പാചകവാതകത്തിനുള്ള വില കുത്തനെ കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്.

എല്ലാ മാസവും ഒന്നാം തിയ്യതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 867 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1623.50 രൂപയുമായി.

കഴിഞ്ഞ മാസവും പാചകവാതകത്തിന് വില കൂട്ടിയിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 80 രൂപയുമായിരുന്നു ആഗസ്റ്റ് മാസം കൂട്ടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “Roll Back LPG Price Hike”: NDA Ally Warns Of Waning Chances In State Polls

We use cookies to give you the best possible experience. Learn more