| Monday, 20th April 2020, 7:34 pm

'സ്പ്രിംക്ലറിനെ പറ്റി ഒരക്ഷരം മിണ്ടരുത്'; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് പ്രതികരിച്ച് റോജി എം.ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ച രീതിയില്‍ അഭിപ്രായ പ്രകടനം നടത്തി റോജി.എം. ജോണ്‍ എം.എല്‍.എ. ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്, സ്പ്രിംഗ്ലറിനെ പറ്റി ഒരക്ഷരം മിണ്ടരുത്’ എന്നാണ് റോജിയുടെ പ്രതികരണം.

വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. ഇപ്പോള്‍ ശ്രദ്ധ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വിവാദങ്ങളില്‍ വേവലാതിപ്പെടുന്ന ആളല്ല ഞാന്‍. ചരിത്രം തീരുമാനിക്കട്ടെ ശരിയും തെറ്റുമെന്ന്. സ്പ്രിംക്ലര്‍ ശുദ്ധമായ നുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ചിലരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതെല്ലാം കണ്ടും നേരിട്ടുമാണ് ഇവിടെയെത്തിയത്. പുതിയ കാര്യങ്ങളേക്കുറിച്ച് തനിക്കില്ലാത്ത ആശങ്കയാണ് ചുറ്റുമുള്ളവര്‍ക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ ഇന്ന് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇതില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.

രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍ഗോഡും 2 പേര്‍ ആലപ്പുഴയിലുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more