| Friday, 22nd December 2017, 8:39 pm

6,6,6,6, പോയി പന്ത് പെറുക്കെടാ!; തിസര പെരേരയെ തുടരെ തുടരെ നാല് വട്ടം അതിര്‍ത്തി കടത്തിവിട്ട് രോഹിതിന്റെ വെടിക്കെട്ട്, വീഡിയോ

എഡിറ്റര്‍

ഇന്‍ഡോര്‍: കളി നടക്കുന്നത് ഇന്‍ഡോറിലാണെങ്കിലും പന്തെല്ലാം ഔട്ട് ആണെന്നാണ് രോഹിത് ശര്‍മ്മയുടേയും കെ.എല്‍ രാഹുലിന്റേയും ബാറ്റിംഗ് കണ്ടവര്‍ പറയുന്നത്. ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങുമാണ് രോഹിതും രാഹുലും പറത്തിയത്.

സെഞ്ച്വറി നേട്ടവുമായി നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു ലങ്കാദഹനത്തിന് നേതൃത്വം നല്‍കിയത്. 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് മികച്ച ഫോമിലായിരുന്നു. തിസാര പെരേരയുടെ ഓവറില്‍ നാലു സിക്സ് നേടിയാണ് രോഹിത് അതിവേഗ സെഞ്ച്വറിയിലേക്ക് കുതിച്ചത്.

തുടരെ തുടരെ പെരേരയെ ബൗണ്ടറിയിലേക്ക് പറത്തി വിട്ട രോഹിതിന്റെ പ്രകടനം സോഷ്യല്‍ മീഡിയയിലും ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, രോഹിത് ശര്‍മ്മയുടെയും അര്‍ധ സെഞ്ച്വറി നേടിയ രാഹുലിന്റെയും മികവില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു.

35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് മികച്ച ഫോമിലായിരുന്നു. രോഹിത് 118 റണ്‍സ് നേടി. ധോണി 28 റണ്‍സെടുത്ത് പുറത്തായി

രാഹുല്‍ 89 റണ്‍സെടുത്തു. രോഹിതിന് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ധോണിയും രാഹുലും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടികെട്ട് ടീം സ്‌കോര്‍ 200 കടത്തി. ടി-20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്‍ഡോറില്‍ പിറന്നത്.

അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യയ്ക്ക വിക്കറ്റ് നഷ്ടമായത്. ലങ്കന്‍ ബൗളര്‍മാരില്‍ തിസാര പെരേര രണ്ടു വിക്കറ്റ നേടി.

ഈ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ടി-20 പരമ്പരയും സ്വന്തമാക്കാം. നേരത്തെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു.

വീഡിയോ കാണാം

എഡിറ്റര്‍

We use cookies to give you the best possible experience. Learn more