ബെംഗളൂരില്‍ അടിയോടടി; പുതിയ റെക്കോഡും അര്‍ധസെഞ്ച്വറിയും നേടി ഹിറ്റ്മാന്‍
Sports News
ബെംഗളൂരില്‍ അടിയോടടി; പുതിയ റെക്കോഡും അര്‍ധസെഞ്ച്വറിയും നേടി ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th October 2024, 5:28 pm

ഇന്ത്യയും ന്യൂസിലാന്‍ഡുമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ 46 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 402 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ച്ച വെക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 368 റണ്‍സിന്റെ വമ്പന്‍ ലീഡാണ് കിവികള്‍ നേടിയത്.

നിലവില് ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും മടങ്ങിയത്. ജെയ്‌സ്വാള്‍ 35 റണ്‍സിന് മടങ്ങിയപ്പോള്‍ ഹിറ്റ്മാന്‍ 63 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറും അടക്കം 52 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ഹിറ്റ്മാന്‍ സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ബെംഗളൂരില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. ആറ് തവണയാണ് രോഹിത് 50+ റണ്‍സ് നേടിയത്. ഈ നേട്ടത്തില്‍ ഏറ്റവും മുന്നില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഒമ്പത് തവണയാണ് താരം 50+ സ്‌കോര്‍ നേടുന്നത്.

തുടരുന്നത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ച് പുറത്തായി. ഏറെ കാലത്തിന് ശേഷമാണ് താരം റെഡ്‌ബോളില്‍ തിളങ്ങുന്നത്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ബിഗ് ഹിറ്റര്‍ സര്‍ഫറാസ് ഖാന്‍ 78 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം കാഴ്ച്ചവെച്ചത്.

ന്യൂസിലാന്‍ഡിന് വേണ്ടി ആദ്യ ഇന്നിങസില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് രചിന്‍ രവീന്ദ്രയാണ് 157 പന്തില്‍ 13 ഫോറും നാല് സിക്‌സും അടക്കം 134 റണ്‍ഡസ് നേടിയാണ് താരം പുറത്തായത്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 91 റണ്‍സും ടിം സൗത്തി 65 റണ്‍സും നേടി ടീമിന് മെച്ചപ്പെട്ട ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു. ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ന്യൂസിലാന്‍ഡിന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി 20 റണ്‍സടിച്ച റിഷബ് പന്താണ് ടോപ് സ്‌കോറര്‍.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കിവീസ് ബൗളിങ്ങില്‍ തിളങ്ങിയത്. വില്‍ ഒ റൂര്‍ക് ഫോര്‍ഫര്‍ നേടിയപ്പോള്‍ ടിം സൗത്തിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

Content Highlight: Rohit Shrma In Record Achievement In Cricket