2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ചിട്ടും ഫൈനലില്‍ ഓസ്‌ട്രേലിയയോട് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് രോഹിത് ശര്‍മ നടത്തിയത്.
2023 ലോകകപ്പിലെ റണ്‍വേട്ട ക്കാരുടെ പട്ടികയില്‍ 54.27 ആവറേജില്‍ 597 റണ്‍സ് നേടി രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയായിരുന്നു. ഒന്നാം സ്ഥാനത്ത് 765 റണ്‍സോടെ വിരാട് കോഹ്‌ലിയും ഉണ്ടായിരുന്നു.
എല്ലാ മത്സരങ്ങളിലും രോഹിത് എതിരാളികളെ ആക്രമിച്ചുകൊണ്ട് മികച്ച തുടക്കമാണ് പവര്‍പ്ലെയില്‍ ടീമിന് നല്‍കിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരം എന്ന ബഹുമതിയും രോഹിത്തിനുണ്ട്. 11 മത്സരങ്ങളില്‍ നിന്ന് 31 സിക്‌സറുകള്‍ അടക്കമാണ് രോഹിത് 597 റണ്‍സ് നേടിയത്.
എന്നാല്‍ ഇതിനോടകം രോഹിത് മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കുകയാണ്. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ 1000 റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി മാറുകയാണ് രോഹിത്. 2023ല്‍ 117.7 ആണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
2023 ഏകദിന മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്നവരില്‍ മൂന്നാമതാണ് രോഹിത് ശര്‍മ. ഒന്നാം സ്ഥാനത്ത് 1584 റണ്‍സോടെ ശുഭ്മന്‍ ഗില്ലും രണ്ടാം സ്ഥാനത്ത് 137 റണ്‍സോടെ വിരാട് കോഹ്‌ലിയും മൂന്നാം സ്ഥാനത്ത് 1255 റണ്‍സുമായി രോഹിത് ശര്‍മയമാണ് ഉള്ളത്.
എന്നാല്‍ ഈ മൂന്നുപേരില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുമായി 1000 റണ്‍സ് തികച്ചവരില്‍ ഒന്നാമതാണ് രോഹിത് ശര്‍മ. രോഹിത് 27 മത്സരങ്ങളില്‍ നിന്നും 117.7 സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കിയപ്പോള്‍ 29 മത്സരങ്ങളില്‍ നിന്ന് 105.45 സ്‌ട്രൈക്ക് റേറ്റ് ആണ് ഗില്ലിന്റെ പക്കല്‍ ഉള്ളത്. എന്നാല്‍ വിരാടിന് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 27 മത്സരങ്ങളില്‍ നിന്നും 99.13 സ്‌ട്രൈക്ക് റേറ്റിലാണ് ആയിരം റണ്‍സ് മറികടക്കാന്‍ ആയത്.
2023 അവസാനിക്കാനിരിക്കുമ്പോള്‍ അദ്ദേഹം നിരവധി റെക്കോര്‍ഡുകള്‍ ഇതിനോടകം വാരി കൂട്ടിയിട്ടുണ്ട്.
Content Highlight: Rohit Sharma With another ODI record