ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു സമനിലയടക്കം 3-1ന് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ 10 വര്‍ഷത്തെ ഇന്ത്യയുടെ ഡോമിനേഷന്‍ തകര്‍ത്താണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായത്. പരാജയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
ഇതോടെ ബി.സി.സി.ഐയുടെ മീറ്റിങ്ങില്‍ രോഹിത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് തീരുമാനമുണ്ടായിരുന്നു. ഏറെ കാലം ആഭ്യന്തര മത്സരത്തില്‍ നിന്ന് വിട്ടുനിന്ന സീനിയര്‍ താരങ്ങള്‍ ഫോം വീണ്ടെടുക്കാനും ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
ഇതോടെ ജനുവരി 23 മുതല്‍ നടക്കാനിരിക്കുന്ന രഞ്ജിട്രോഫി മത്സരങ്ങളില്‍ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങാനിരിക്കുകയാണ് രോഹിത്. ഇതിനായി ഇന്ന് (ചൊവ്വ) വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത്. 2015ല്‍ ഉത്തര്‍പ്രദേശിലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.
കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യന്‍ ടീമിലെ പല സീനിയര്‍ താരങ്ങളും ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാനോ പരിശീലനം നടത്താനോ പോയിരുന്നില്ല. ഇതോടെ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാത്തതിനെ മുന്‍ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ ബി.സി.സി.ഐയുടെ പുതിയ തീരുമാനങ്ങള്‍ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 164 റണ്‍സാണ് രോഹിത് നേടിയത്. ഓസ്‌ട്രേലിയയില്‍ 6.2 ശരാശരിയില്‍ അദ്ദേഹം 31 റണ്‍സ് മാത്രമാണ് നേടിയത്. ഒരു സന്ദര്‍ശക ക്യാപറ്റന്‍ രേഖപ്പെടുത്തിയ ഏറ്റവും മോശം കണക്കാണിത്.
ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് അടുത്ത മാസം മടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. അടുത്ത മാസം ഫെബ്രുവരി മുതല്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിമര്‍ശനങ്ങളെ മറികടന്ന് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യയും താരങ്ങളും ലക്ഷ്യമിടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള അവസരം കൂടെയാണ് ഇത്.
Content Highlight: Rohit Sharma will train with Mumbai Ranji team at Wankhede