Cricket
ട്വന്റി20 യിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയടിക്കുന്നത് രോഹിത് ശര്‍മ്മയായിരിക്കുമെന്ന് ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
2018 Apr 05, 07:12 am
Thursday, 5th April 2018, 12:42 pm

മുംബൈ: രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്ന് ട്വന്റി20യിലെ ആദ്യ ഇരട്ടശതകം പിറക്കാന്‍ അധികം കാത്തുനില്‍ക്കേണ്ടി വരില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മുംബൈയില്‍ തന്റെ ആത്മകഥയായ “എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്” പ്രകാശനം ചെയ്ത് കൊണ്ട് രോഹിതിനെയും സച്ചിനെയും വേദിയിലിരുത്തിക്കൊണ്ടാണ് ദാദയുടെ പരാമര്‍ശം.

രോഹിത് ശര്‍മ്മയുടെ കാര്യത്തില്‍ സമയത്തിന്റെ മാത്രം പ്രശ്‌നമേ ഉള്ളൂവെന്നും ഗാംഗുലി പറഞ്ഞു.

പന്തില്‍ കൃത്രിമം കാണിച്ച വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനോട് അനുകമ്പയാണുള്ളതെന്നും സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണെന്നും ഗാംഗുലി പറഞ്ഞു. സ്മിത്ത് ഒരു വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം ഓസീസ് ടീമിലേക്ക് തിരിച്ചുവരികയും കളിക്കുകയും ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു.


READ MORE:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണ്ണം; മീരാബായി ചാനുവിന് റെക്കോഡ്


2014 നവംബര്‍ മാസത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റില്‍ 264 റണ്‍സ് നേടിയതോടെ ഏകദിനക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിന് അര്‍ഹനായി രോഹിത് 1997 ഡിസംബര്‍ 16 നു നടന്ന അന്താരാഷ്ട്രഏകദിന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ പുറത്താകാതെ 229 റണ്‍സ് നേടിയ ആസ്‌ട്രേയിന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോഡാണ് തിരുത്തിക്കുറിച്ചത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മൂന്നു തവണ ഇരട്ടശതകം നേടിയ ഒരേയൊരു കളിക്കാരനുമാണ്. രോഹിത് ശര്‍മ്മ.