| Thursday, 30th November 2023, 9:30 pm

ടി-ട്വന്റിയില്‍ സൂര്യ, ഏകദിനത്തില്‍ രാഹുല്‍; പുതിയ സ്റ്റാറ്റര്‍ജി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുമായുള്ള ടി-ട്വന്റി പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 10 മുതല്‍ പ്രോട്ടിയാസിനെതിരെ മൂന്ന് ടി-ട്വന്റി പരമ്പരകളും മൂന്ന് ഏകദിന പരമ്പരകളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആണ് ഇന്ത്യക്കുള്ളത്. എന്നാല്‍ വ്യത്യസ്ത ഫോര്‍മാറ്റില്‍ ഇന്ത്യയെ ആര് നയിക്കുമെന്ന ചോദ്യത്തിന് വിരാമമിട്ടുകൊണ്ട് പരമ്പരയിലെ പുതിയ ക്യാപ്റ്റന്‍മാരെ ബി.സി.സി.ഐ തെരഞ്ഞെടുത്തിരിക്കുകയാണ്.

ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരെയുളള മൂന്ന് ടി-ട്വന്റി മത്സരത്തില്‍ സൂര്യകുമാര് യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍ മൂന്ന് ഏകദിന മത്സരത്തില്‍ കെ.എല്‍. രാഹുല്‍ നേതൃത്വം ഏറ്റെടുക്കും. രണ്ട് ടെസ്റ്റ് മത്സരത്തില് രോഹിത് ശര്മയാണ് ഇന്ത്യയെ നയിക്കുന്നത്.

അജിത് അഗാര്‍ക്കറും മറ്റ് സീനിയര്‍ സെലക്ടര്‍മാരും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ കാണുകയും സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലുള്ള താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വരാനിരിക്കുന്ന ഐ.സി.സി ലോകകപ്പ് പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

2023 ലോകകപ്പ് ഫൈനലിന് ശേഷം വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും വിശ്രമമനുവദിച്ചിരുന്നു. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വരാനിരിക്കുന്ന പരമ്പരയില്‍ ടീമിനെ നയിക്കാന്‍ ബി.സി.സി.ഐ രോഹിത് ശര്‍മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലിമിറ്റഡ് ഓവറില്‍ ഇന്ത്യയെ നയിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുലും സൂര്യയും ഇന്ത്യയെ നയിക്കും.

ഇതോടെ പരമ്പരയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ഇടം നേടിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മൂന്ന് ഏകദിന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു കളിച്ചേക്കുമെന്നാണ് റെവ്‌സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യയും ഓസ്ട്രേലിയയുമുള്ള പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ നവംബര്‍ 28ന് നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. നിലവില്‍ 2-1ന് ഇന്ത്യയാണ് പരമ്പരയില്‍ മുന്നില്‍ ഉള്ളത്.

Content Highlight: Rohit Sharma will lead India in the T20I  against South Africa  And K.L. Rahul will lead  ODI match

Latest Stories

We use cookies to give you the best possible experience. Learn more