ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി 13 മുതല്‍ 17 വരെ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.
വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു റെക്കോഡ് നേട്ടമാണ്. രോഹിത് ശര്‍മക്ക് 490 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 19,000 റണ്‍സ് എന്ന പുതിയ നാഴികള്‍ക്കല്ലിലേക്കാവും രോഹിത് നടന്നുകയറുക.
Rohit Sharma needs 490 more runs to complete 19,000 runs in International cricket.
– One of the modern day greats, Hitman. 🔥 pic.twitter.com/jkm2JL2q7g
— Johns. (@CricCrazyJohns) February 13, 2024
2007ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് 469 മത്സരങ്ങളില്‍ 493 ഇന്നിങ്‌സില്‍ നിന്നും 18510 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയിട്ടുള്ളത്. 100 അര്‍ധസെഞ്ച്വറികളും 46 അര്‍ധസെഞ്ച്വറികളുമാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ രോഹിത് മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ 19,000 റണ്‍സ് എന്ന പുതിയ മൈല്‍സ്റ്റോണിലേക്ക് മുന്നേറാന്‍ രോഹിത്തിന് സാധിക്കും.
അതേസമയം അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു കൊണ്ട് 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യം മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ശക്തമായി പരമ്പരയിലേക്ക് തിരിച്ചു വരികയായിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
Content Highlight: Rohit Sharma waiting for another record in International cricket.