ടി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ നാളെ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറിയത്.
ഇംഗ്ലണ്ടിനെതിരെയുള്ള ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ടി-20യില്‍ ക്യാപ്റ്റന്‍ നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന നായകനായി മാറാന്‍ രോഹിത്തിന് സാധിക്കും.
നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം 48 മത്സരങ്ങളിലാണ് രോഹിത് വിജയിച്ചത്. ഇത്രതന്നെ വിജയങ്ങള്‍ സ്വന്തമാക്കിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ മറികടന്നുകൊണ്ട് ചരിത്രം കുറിക്കാനും രോഹിത്തിന് സാധിക്കും.
ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ക്യാപ്റ്റന്‍, ടീം, വിജയിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
രോഹിത് ശര്‍മ-ഇന്ത്യ-48
ബാബര്‍ അസം-പാകിസ്ഥാന്‍-48
ബ്രയാന്‍ മസാഖ- ഉഗാണ്ട-45
ഇയോണ്‍ മോര്‍ഗന്‍-ഇംഗ്ലണ്ട്-44
അസ്ഗര്‍ അഫ്ഗാന്‍-അഫ്ഗാനിസ്ഥാന്‍-42
അതേസമയം 2022 ലോക സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ഇന്ന് 10 വിക്കറ്റുകള്‍ക്ക് ആയിരുന്നു ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സെമിഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ ഈ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യക്ക് അവസരമുണ്ട്.
നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടി ക്രിക്കറ്റിലെ ലോകകിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Also Read: എല്ലാവരെയും വെല്ലുവിളിക്കുന്ന ഒരു സ്ഥാനമാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡന് മാര്ക്രം
Content Highlight: Rohit Sharma Waiting For a new Milestone in T20 Format