മൈൽസ്റ്റോൺ ലോഡിങ്; രോഹിത് ഇംഗ്ലണ്ടിനെതിരെ നിറഞ്ഞാടിയാൽ വീരു വീഴും
Cricket
മൈൽസ്റ്റോൺ ലോഡിങ്; രോഹിത് ഇംഗ്ലണ്ടിനെതിരെ നിറഞ്ഞാടിയാൽ വീരു വീഴും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 4:40 pm

ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ഇനി രോഹിത്തിനും സംഘത്തിനും മുന്നിലുള്ളത് ഇംഗ്ലണ്ടി നെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്. ജനുവരി 25 മുതലാണ് പരമ്പരക്ക് തുടക്കമാവുക.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ 14 സിക്‌സറുകള്‍ നേടാന്‍ രോഹിത്തിന് സാധിച്ചാല്‍ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്ക് മുന്നേറാന്‍ സാധിക്കും.

54 ടെസ്റ്റ് മത്സരങ്ങളില്‍ 92 ഇന്നിങ്ങ്‌സുകളില്‍ നിന്നും 77 സിക്‌സറുകളാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ നേടിയത് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ആണ്. 91 സിക്‌സുകളാണ് മുന്‍ ഇന്ത്യന്‍ താരം അടിച്ചത്. 14 സിക്‌സറുകള്‍ കൂടി നേടിയാല്‍ സെവാഗിനെ മറികടക്കാന്‍ രോഹിത്തിന് സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങള്‍

(താരം, സിക്‌സറുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

വീരേന്ദര്‍ സെവാഗ്-91

എം.എസ് ധോണി-78

രോഹിത് ശര്‍മ-77

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-69

കപില്‍ ദേവ്-61

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യസ്വസി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), അവേഷ് ഖാന്‍.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.

Content Highlight: Rohit sharma waiting another record in test cricket.