| Friday, 16th August 2024, 8:11 am

ദുലീപ് ട്രോഫിയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കളിക്കേണ്ടതില്ല, അവരെ നിര്‍ബന്ധിക്കരുത്; പ്രസ്താവനയുമായി ജയ് ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബപര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും ബുംറയ്ക്കും വിശ്രമം കൊടുത്തിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷാ.

സീനിയര്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടുമുള്ള പരമ്പര വരാനിക്കുകയാണെന്നും അവര്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ഷാ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച ഷാ മൂന്ന് താരങ്ങളുടെയും പ്രാധാന്യം ചൂണ്ടിക്കാണിച്ച് അവരെ ബഹുമാനിക്കണമെന്നും പറഞ്ഞിരിക്കുകയാണ്.

‘വിരാട്, രോഹിത്, ബുംറ എന്നിവരെ കൂടാതെ മറ്റെല്ലാവരും കളിക്കുന്നുണ്ട്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ബുച്ചി ബാബു ടൂര്‍ണമെന്റിലും പങ്കെടുക്കുന്നുണ്ട്. പരിക്ക് ഒഴിവാക്കാന്‍ രോഹിത്തിനെയും വിരാടിനെയും ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ നിര്‍ബന്ധിക്കരുത്.

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും അന്താരാഷ്ട്ര മത്സരങ്ങള്‍ വരാനിരിക്കുകയാണ്. അതുകൊണ്ട് ചില അന്താരാഷ്ട്ര കളിക്കാര്‍ക്ക് ആഭ്യന്തര മത്സരങ്ങള്‍ ഒഴിവാക്കാന്‍ അനുവാദമുണ്ട്. രോഹിത്തിനോടും വിരാടിനോടും നമ്മള്‍ ബഹുമാനത്തോടെ പെരുമാറണം,’ ജയ് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ടീം എ

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.

ടീം ബി

അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.

(*ഫിറ്റ്നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)

ടീം സി

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഉമ്രാന്‍ മാലിക്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.

ടീം ഡി

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ് ജെയ്ന്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ. എസ്. ഭരത്, സൗരഭ് കുമാര്‍.

Content Highlight: Rohit Sharma, Virat Kohli And Jasprit Bumrah Will Rest In Duleep Trophy

We use cookies to give you the best possible experience. Learn more