അഫ്ഗാനിസ്ഥാനുമായുള്ള ടി ട്വന്റി ഹോം പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനുമായുള്ള ടി ട്വന്റി ഹോം പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള അടുത്ത മത്സരം ജനുവരി 14 ന് ഹോള്‍കര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കാനിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒരു കിടിലന്‍ റെക്കോഡ് ആണ് കാത്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന ആദ്യ താരവും ഏകതാരവും എന്ന റെക്കോഡ് നേട്ടത്തിലേക്കാണ് ഹിറ്റ്മാന്‍ എത്തിനില്‍ക്കുന്നത്.
2007 മുതല്‍ 2024 വരെ 149 ടി ട്വന്റിയാണ് രോഹിത് കളിച്ചിട്ടുള്ളത്. 31.7 എന്ന ശരാശരിയില്‍ 3853 റണ്‍സ് ആണ് താരം നേടിയത്. 118 റണ്‍സിന്റെ ഉയര്‍ന്ന ടി ട്വന്റി സ്‌കോറും രോഹിത്തിനുണ്ട്. നാല് സെഞ്ച്വറികളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. അടുത്ത മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ രോഹിത്തിന് ടി ട്വന്റി ചരിത്രത്തില്‍ 150 മത്സരങ്ങള്‍ തികക്കാനുള്ള അവസരമാണ് ഉള്ളത്.
ഏറ്റവും കൂടുതല്‍ ടി ട്വന്റി മത്സരങ്ങള്‍ കളിച്ചവരുടെ രാജ്യം, പേര്, മത്സരം എന്ന ക്രമത്തില്‍.
ഇന്ത്യ – രോഹിത് ശര്‍മ – 149
അയര്‍ലാന്‍ഡ് – പോള്‍ സ്റ്റിര്‍ലിങ് – 134
അയര്‍ലന്‍ഡ് – ജോര്‍ജ് ഡോക്രല്‍ -128
പാകിസ്ഥാന്‍ – ഷൊയ്ബ് മാലിക് – 124
ന്യൂസീലാന്‍ഡ് – മാര്‍ട്ടിന്‍ ഗുപ്തില്‍ – 122
അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ രോഹിത് റണ്‍സ് ഒന്നും നേടാന്‍ ആകാതെ റണ്‍ ഔട്ട് ആവുകയായിരുന്നു.
Content Highlight: Rohit Sharma to achieve the record