രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് തകരുകയായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് 255 റണ്‍സിലെത്തിയത്. തുടര്‍ബാറ്റിങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടി പരാജയപ്പെടുകയായിരുന്നു ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനെതിരായ വിജയത്തിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിക്കുകയായിരുന്നു.
‘ഈ വിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ മികച്ചതായിരുന്നു. ഞങ്ങളുടെ ബാറ്റര്‍ മാര്‍ക്ക് തുടക്കത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചു. പക്ഷേ പലര്‍ക്കും അത് മികച്ച രീതിയില്‍ കൊണ്ടുപോവാന്‍ സാധിച്ചില്ല. എന്നാല്‍ ഈ വിജയം ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. മികച്ച ക്രിക്കറ്റ് കളിക്കുന്ന ഇംഗ്ലണ്ടിനെതിരെ ഈ യുവ ടീം ഉള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് തീര്‍ച്ചയായും ഒരു മികച്ച പരമ്പരയാണ്,’രോഹിത് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ട് ഇന്നിങ്‌സിലും ഇന്ത്യന്‍ ക്യാപ്റ്റന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 41 പന്ത് കളിച്ചു 14 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 21 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറി അടക്കം 13 റണ്‍സ് ആണ് രോഹിത്തിന് നേടാന്‍ സാധിച്ചത്.