| Friday, 1st September 2023, 7:56 pm

നമുക്ക് ഷഹീനും നസീമും റൗഫുമൊന്നും നെറ്റ്‌സില്‍ ഇല്ലാലോ; മത്സരത്തിന് മുമ്പും തമാശയുമായി രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങള്‍. ഏഷ്യാ കപ്പ് 2023ലെ അടുത്ത മത്സരം ഇരുവരും തമ്മിലാണ്. മത്സരത്തിന് മുമ്പ് ഒരുപാട് ചര്‍ച്ചകള്‍ ഈ കളിയെ കുറിച്ചുണ്ടാകറുണ്ട്.

സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ചയാണ് ഇന്ത്യ-പാക് മത്സരം. ഏഷ്യാ കപ്പിലെ മൂന്നാം മത്സരമാണ് ഇത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളി പാകിസ്ഥാന്‍ പേസ് ബൗളര്‍മാരാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളിങ് അറ്റാക്കായി കണക്കാക്കപ്പെടുന്ന ബൗളിങ്ങാണ് പാകിസ്ഥാന്റേത്.

മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ തയ്യാറെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. തമാശരൂപേണയായിരുന്നു രോഹിത് ഇതിന് മറുപടി പറഞ്ഞത്. തങ്ങളുടെ പക്കല്‍ ഷഹീന്‍ അഫ്രിദിയോ , ഹാരിസ് റൗഫോ, നസീം ഷായോ ഇല്ലെന്നും, പാകിസ്ഥാന്റെ വെല്ലുവിളികള്‍ ടീമിന്റെ എക്‌സ്പീരിയന്‍സ് വെച്ച് മറികടക്കാന്‍ ശ്രമിക്കുമെന്നുമാണ് രോഹിത് പറഞ്ഞത്.

‘നോക്കൂ, ഞങ്ങള്‍ക്കൊപ്പം ഷഹീനോ നസീമോ റൗഫോ ഇല്ല. ഞങ്ങള്‍ക്ക് ലഭ്യമായ ബൗളര്‍മാര്‍ക്കൊപ്പം ഞങ്ങള്‍ പരിശീലിക്കും. ഇന്ത്യക്ക് നിലവാരമുള്ള കുറച്ച് ബൗളര്‍മാര്‍ ഉണ്ട്, എല്ലാവരും ഒരുമിച്ച് നന്നായി കളിക്കുകയും ചെയ്യുന്നു. അതെ, പാകിസ്ഥാന്റെ മൂവരും ഉജ്ജ്വലമായ പ്രകടനമാണ് നടത്തുന്നത്.

പാകിസ്ഥാന് എപ്പോഴും നിലവാരമുള്ള ബൗളര്‍മാര്‍ ഉണ്ട്. ഞങ്ങള്‍ ഇപ്പോള്‍ വര്‍ഷങ്ങളായി കളിക്കുന്നു, അതിനാല്‍ അവര്‍ എങ്ങനെയാണ് പന്തെറിയുന്നത്, അവര്‍ സാധാരണയായി എവിടെയാണ് ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ചും അതെല്ലാം ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ വെല്ലുവിളികള്‍ ഞങ്ങളുടെ പരിചയസമ്പത്ത് വഴി മറികടക്കാനാണ് ശ്രമിക്കുക,’ രോഹിത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മൂന്ന് വട്ടമാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഒരു മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. ഏഷ്യാ കപ്പില്‍ രണ്ട് മത്സരത്തിലും ടി-20 ലോകകപ്പില്‍ ഒരു മത്സരത്തിലുമാണ് ടീം ഏറ്റുമുട്ടിയത്.

Content Highlight: Rohit Sharma Talks about how preprations goung against Pakistan Pace bowlers

We use cookies to give you the best possible experience. Learn more