ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണിത്; സ്റ്റാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ വിമര്‍ശനവുമായി രോഹിത് ശര്‍മ
Sports News
ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണിത്; സ്റ്റാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ വിമര്‍ശനവുമായി രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th May 2024, 10:29 am

ഗ്രൗണ്ടില്‍ വെച്ച് തന്റെ സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

മുന്‍ മുംബൈയും ഇന്ത്യന്‍സ് താരം ധവാല്‍ കുല്‍ക്കര്‍ണിയോടും മറ്റു ചിലരുമായും സംസാരിക്കുമ്പോഴാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് രോഹിത്തിന്‍രെ വീഡിയോ പകര്‍ത്തിയത്. എന്നിട്ട് ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് കൈകള്‍ കൂപ്പി ക്യാമറക്കാരനോട് റെക്കോര്‍ഡ് ചെയ്യരുതെന്ന് താരം ആവശ്യപ്പെടുകയായിരുന്നു.

‘ആപ്പ് ഓഡിയോ ബാന്‍ഡ് കരോ യാര്‍ (ഓഡിയോ ഓഫ് ചെയ്യുക)… ഏക് ഓഡിയോ നെ മേരാ വാട്ട് ലഗാ ദിയാ ഹേ (ഒരു ഓഡിയോ ഇതിനകം തന്നെ എന്നെ തളര്‍ത്തിക്കഴിഞ്ഞു),’ അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

ഐ.പി.എല്ലിന്റെ ഔദ്യോഗിക ടി.വി ബ്രോഡ്കാസ്റ്റിനെക്കുറിച്ച് ശേഷം രോഹിത് സംസാരിച്ച് രംഗത്ത് വന്നിരുന്നു.

‘ഞങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും മത്സര ദിവസങ്ങളിലോ പരിശീലന സമയത്തോ ഞങ്ങള്‍ നടത്തുന്ന ഓരോ സംഭാഷണങ്ങളും ക്യാമറയില്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യുന്നു, ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറ്റമാണിത്, ‘ അദ്ദേഹം പറഞ്ഞു.

‘എന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്യരുതെന്ന് സ്റ്റാര്‍ സ്പോര്‍ട്സിനോട് ആവശ്യപ്പെട്ടിട്ടും, അത് പിന്നീട് എയറില്‍ പ്ലേ ചെയ്തു, ഇത് സ്വകാര്യതയുടെ ലംഘനമാണ്. എക്സ്‌ക്ലൂസീവ് ഉള്ളടക്കത്തിനായി കാഴ്ചകളിലും ഇടപഴകലിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വീഡിയോകള്‍ ഒരു ദിവസം ആരാധകരും ക്രിക്കറ്റ് കളിക്കാരും ക്രിക്കറ്റും തമ്മിലുള്ള വിശ്വാസത്തെ തകര്‍ക്കും,’ അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

നിലവില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. 14 മത്സരത്തില്‍ വെറും നാല് വിജയം മാത്രമാണ് മുംബൈ നേടിയത്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ വെറും എട്ട് പോയിന്റ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. ഇതോടെ മുന്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് അടുത്ത സീസണില്‍ ടീം വിടുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

 

Content Highlight: Rohit Sharma Talking About Star sports