|

അര്‍ഷ്ദീപിനെ മാറ്റി റാണയെ തെരഞ്ഞെടുത്തതിന് ഒറ്റ കാരണമേ ഉള്ളൂ; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് രോഹിത്തിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ അര്‍ഷ്ദീപ് ഇടം നേടുമെന്ന് കരുതിയെങ്കിലും യുവ ബൗളര്‍ ഹര്‍ഷിത് റാണയാണ് ടീമിലെത്തിയത്. പരിചയ സമ്പത്തുള്ള മികച്ച പേസര്‍ ആയിരുന്നിട്ടും രോഹിത് അര്‍ഷ്ദിപിനെ ഒഴിവാക്കിയതിനെക്കുറിച്ച് ടോസിന് ശേഷം പറഞ്ഞിരുന്നു.

ഒരു ഇടം കയ്യന്‍ പേസറായായ അര്‍ഷ്ദീപ് കളിയില്‍ വ്യതിയാനം കൊണ്ടുവരുന്നതിനേക്കാള്‍ മുമ്പ് അപകടകരമായ രീതിയില്‍ ബൗള്‍ ചെയ്ത് വിക്കറ്റുകള്‍ തകര്‍ക്കാനുള്ള കഴിവ് ഹര്‍ഷിതിന് ഉണ്ടെന്നും രോഹിത് പറഞ്ഞു. അതിനാലാണ് താരത്തെ തെരഞ്ഞെടുത്തതെന്നും രോഹിത് പറഞ്ഞു.

‘ഇടങ്കയ്യന്‍ ബൗളര്‍ കൊണ്ടുവരുന്ന വ്യതിയാനത്തിന് മുമ്പുതന്നെ റാണ തന്റെ അപകടകരമായ ബൗളിങ് കഴിവുകള്‍കൊണ്ട് തെരഞ്ഞെടുത്ത് വിക്കറ്റുകള്‍ നേടും,’ ടോസ് ചെയ്യുമ്പോള്‍ രോഹിത് പറഞ്ഞു.

നിലവില്‍ 27 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റും നേടി.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാകിര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാക്കിബ്, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

Content Highlight: Rohit Sharma Talking About Harshit Rana And Rohit Sharma