2007ന് ശേഷം ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകാണ്. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ആദ്യ ടി-20 കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് 2024ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ രണ്ടാം കിരീടം സ്വന്തമാക്കുന്നത്.
ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട് ഇന്ത്യയെ ഇന്ത്യയുടെ പവര്‍ ബൗളിങ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ടീമിലെ ഓരോരുത്തരും നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും അഗ്രസീവ് ബാറ്റിങ്ങുമാണ് ഒരു മത്സരം പോലും തോല്‍വി അറിയാതെ ഇന്ത്യയെ കിരീടത്തില്‍ എത്തിച്ച മറ്റൊരു ഘടകം.
കിരീടം സ്വന്തമാക്കിയതോടെ കെന്‍സിങടണ്‍ ഓവലിലെ പിച്ചിലെ ഗ്രാസ് കഴിക്കുന്ന രോഹിത്തിന്റെ വീഡിയോയും ഏറെ വൈറലായിരുന്നു. ഇപ്പോള്‍ താന്‍ ഗ്രാസ് കഴിച്ചതിന്റെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രോഹിത് ശര്‍മ.
‘ഈ പിച്ച് സവിശേഷമായിരുന്നു. ഒന്നും തിരക്കഥയാക്കിയില്ല. ഞങ്ങള്‍ ആ പിച്ചില്‍ കളിച്ചപ്പോള്‍ ലോകകപ്പ് വിജയിച്ചു. ഫീല്‍ഡ് എടുത്ത സമയം വളരെ ഹാര്‍ഡ് ആയിരുന്നു. ആ പിച്ച് ഗെയിം ജയിക്കാന്‍ ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച സ്ഥലമായതിനാല്‍ ആ ഗ്രൗണ്ടും ആ പിച്ചും എന്റെ ഓര്‍മയില്‍ എക്കാലവും ഒരു പ്രത്യേക സ്ഥാനത്താണ്. ആ അനുഭവത്തിന്റെ മാന്ത്രികത പകര്‍ത്താന്‍ ഒരു മൊമന്റ് വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു,’ രോഹിത് പറഞ്ഞു.
💬💬 𝙄𝙩 𝙝𝙖𝙨𝙣’𝙩 𝙨𝙪𝙣𝙠 𝙞𝙣 𝙮𝙚𝙩
The celebrations, the winning gesture and what it all means 🏆
മത്സര ശേഷം രോഹിത് അപ്രതീക്ഷിതമായിട്ടാണ് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നത് പ്രഖ്യാപിച്ചത്. വിരമിക്കാന്‍ ഇതിലും മികച്ച സമയം വേറെ ഇല്ലെന്നായിരുന്നു മത്സര ശേഷം രോഹിത് പറഞ്ഞത്.
Content Highlight: Rohit Sharma Talking About Grass Eating In The Winning Pitch