നിങ്ങള്‍ക്ക് ഒരു ട്രോഫി വിജയിച്ച് വിശ്രമമെടുക്കാം, എന്നാല്‍ ഞങ്ങളുടെ വഴി അതല്ല; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
Sports News
നിങ്ങള്‍ക്ക് ഒരു ട്രോഫി വിജയിച്ച് വിശ്രമമെടുക്കാം, എന്നാല്‍ ഞങ്ങളുടെ വഴി അതല്ല; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 3:18 pm

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
വരാനിരിക്കുന്ന എല്ലാ പരമ്പരയും പ്രധാനമാണെന്നും അതിലെല്ലാം വിജയിക്കണമെന്നും രോഹിത് പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ യുവ താരങ്ങള്‍ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നു. സര്‍ഫറാസ് ഖാനെക്കുറിച്ചും ധ്രുവ് ജുറെലിനെക്കുറിച്ചും യശസ്വി ജെയ്‌സ്വാളിനെക്കുറിച്ചും രോഹിത് സംസാരിച്ചു. മൂന്ന് പേരും ഇന്ത്യയുടെ ഭാവി താരങ്ങളാണെന്നും അവരെ ഗ്രൂം ചെയ്യണമെന്നുമാണ് താരം പറഞ്ഞത്.

‘എല്ലാ പരമ്പരകളും വളരെ പ്രധാനപ്പെട്ടതാണ്, മനസില്‍ മറ്റൊന്നും ഇല്ല, നിങ്ങള്‍ക്ക് ഒരു ട്രോഫി വിജയിച്ച് വിശ്രമമെടുക്കാം എന്നാല്‍ ഞങ്ങളുടെ വഴി അതല്ല. ഞങ്ങള്‍ക്ക് കളിക്കുന്ന എല്ലാ പരമ്പരകളും വിജയിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ജെയ്‌സ്വാളിനെയും സര്‍ഫറാസിനെയും ജുറെലിനെയും ഗ്രൂം ചെയ്യേണ്ടതുണ്ട്. ടഫ് സിറ്റുവേഷന്‍സില്‍ യശസ്വി മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. സര്‍ഫറാസു ജുറെലും ഭയമില്ലാതെ നന്നായി കളിക്കുന്നുണ്ട്,’

 

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

 

Content Highlight: Rohit Sharma Talking About Bangladesh Series