| Thursday, 2nd November 2023, 8:10 pm

ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് അതാണ് നല്ലത്; മെനഞ്ഞ തന്ത്രം വ്യക്തമാക്കി രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ 32ാം മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും വാംഖഡെയില്‍ ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. ഓപ്പണിങ് ബൗള്‍ ചെയ്ത ദില്‍ഷന്‍ മധുശങ്ക ആദ്യ പന്തില്‍ ഒരു ബൗണ്ടറി വഴങ്ങിയപ്പോള്‍ രണ്ടാം പന്തില്‍ രോഹിത്തിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.


രോഹിത്തിന് ശേഷം ഇറങ്ങിയ വിരാട് കോഹ്ലിയും ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗില്‍ 92 (92) റണ്‍സും കോഹ്‌ലി 88 (94) റണ്‍സും നേടിയാണ് പുറത്തായത്. 56 പന്തില്‍ 82 റണ്‍സ് എടുത്ത് ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കമാണ് അയ്യര്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.

ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മധുശങ്ക അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യന്‍ നിരയുടെ റണ്ണൊഴുക്ക് തടഞ്ഞത്. 357 റണ്‍സിന്റെ മികച്ച സ്‌കോര്‍ ഉണ്ടെങ്കിലും നല്ല പ്രകടനം നടത്തുന്നതില്‍ ശ്രദ്ധ കൊടുക്കാനാണ് ടീമിനോട് ഇന്ത്യന്‍ നായകന്‍ പറഞ്ഞിരിക്കുന്നത്. ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിങ് തന്നെ തെരെ ഞ്ഞെടുക്കുമായിരുന്നു എന്നും രോഹിത് പറഞ്ഞു.

‘ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുമായിരുന്നു. ഞങ്ങളുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഫ്‌ലെഡ് ലൈറ്റില്‍ എറിയുന്നതാണ് കൂടുതല്‍ നല്ലത്. ഞാന്‍ കളിച്ചു വളര്‍ന്ന ടീമിന്റെ ക്യാപ്റ്റന്‍ ആവുന്നത് നല്ല നിമിഷവും വലിയ അംഗീകാരവുമാണ്. മോശം പ്രകടനത്തിന് വഴിയൊരുക്കാതെ ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുന്നു,’ രോഹിത് പറഞ്ഞു.

ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പന്‍മാരെ പരാജയപ്പെടുത്തിയ അതേ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നിലവില്‍ ആറു മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ലങ്ക ആറ് മത്സരങ്ങളില്‍ രണ്ട് വിജയവുമായി ഏഴാം സ്ഥാനത്തും.

2011 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇതേ സ്റ്റേഡിയത്തില്‍ മഹേന്ദ്ര സിങ് ധോണിയും സംഘവും ലങ്കയെ തറപറ്റിച്ചാണ് ലോക കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഈ ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാലെ ആദ്യ നാലില്‍ ഇടം നേടാനുള്ള സാധ്യതകള്‍ ലങ്കയ്ക്ക് നിലനിര്‍ത്താന്‍ കഴിയു.

Content Highlight : Rohit Sharma Tactics Against Sri Lanka

We use cookies to give you the best possible experience. Learn more