| Thursday, 15th February 2024, 10:31 pm

രോഹിത്തിന്റെ താണ്ഡവം; ഹിറ്റ്മാന് മുന്നിൽ ഗാംഗുലിയും കടപുഴകി വീണു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യദിവസം അവസാനിച്ചിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 326 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ്.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 196 പന്തില്‍ 131 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ മിന്നും പ്രകടനം.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 14 ഫോറുകളും മൂന്ന് സിക്സുകളുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇന്ത്യന്‍ നായകനെ തേടിയെത്തിയത്. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ രോഹിത്തിന് സാധിച്ചു. 470 മത്സരങ്ങളില്‍ 494 ഇന്നിങ്‌സില്‍ നിന്നും 18641 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടന്നുകൊണ്ടായിരുന്നു രോഹിത്തിന്റെ മുന്നേറ്റം. 485 ഇന്നിങ്‌സില്‍ നിന്നും 18433 റണ്‍സാണ് ഗാംഗുലിയുടെ അക്കൗണ്ടിലുള്ളത്.

ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം, മത്സരങ്ങളുടെ എണ്ണം, റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-664-34357

വിരാട് കോഹ്‌ലി-522-26733

രാഹുല്‍ ദ്രാവിഡ്-504-24064

രോഹിത് ശര്‍മ-470-18641

സൗരവ് ഗാംഗുലി-421-18433

രോഹിത്തിന് പുറമെ 212 പന്തില്‍ പുറത്താവാതെ 110 റണ്‍സ് ആണ് ജഡേജയും മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

സര്‍ഫറാസ് ഖാനും തന്റെ അരങ്ങേറ്റം മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. 66 പന്തില്‍ 62 റണ്‍സ് നേടി കൊണ്ടായിരുന്നു സര്‍ഫറാസിന്റെ മികച്ച പ്രകടനം. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

Content Highlight: Rohit Sharma surpassed Sourav Ganguly record

We use cookies to give you the best possible experience. Learn more