ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യദിനം 246 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനം മികച്ച ലീഡിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 421 റണ്‍സാണ് നേടിയത്.
ടി-20 സ്റ്റൈല്‍ പിന്തുടരാന്‍ സാധിച്ചില്ലെങ്കിലും രോഹിത്തിനെ തേടി മറ്റൊരു റെക്കോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ ഇതിഹാസം സൗരവ് ഗാംഗുലിയെ പിന്തള്ളി നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് രോഹിത്.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, മത്സരം, റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്
ഓപ്പണ്‍ ഇറങ്ങിയ യശ്വസി ജെയ്സ്വാളും മധ്യ നിരയില്‍ ഇറങ്ങിയ കെ.എല്‍. രാഹുലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജെയ്സ്വാള്‍ 74 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും 10 ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് താരം നേടിയത്. രാഹുല്‍ 123 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 86 റണ്‍സും നേടി. ആറാമനായി ഇറങ്ങിയ ജഡേജ 155 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം 81 റണ്‍സാണ് അടിച്ചെടുത്തത്.