| Wednesday, 13th December 2023, 6:13 pm

ഹൃദയം തകര്‍ന്നു പോയി; ലോകകപ്പിന് ശേഷം ആദ്യമായി സംസാരിച്ച് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ നിരാശപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്ന് തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കി.

ഇതോടെ ഇന്ത്യയുടെ മൂന്നാം ലോകകപ്പ് കിരീട സ്പനം നഷ്ടമായതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഏറെ നിരാശയിലായിരുന്നു. ലോകകപ്പിന് ശേഷം ഇപ്പോള്‍ ആദ്യമായി താരം തന്റെ മനസ് തുറക്കുകയാണ്.

‘കുറച്ച് ദിവസത്തേക്ക് ഞാന്‍ തകര്‍ന്നു പോയി, എന്തുചെയ്യണമെന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടായിരുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും ചുറ്റിലും ഉണ്ടായിരുന്നെങ്കിലും നിരാശയില്‍ ആയിരുന്നു ഞാന്‍. ലോകകപ്പ് നേടുക എന്നത് വലിയ സ്വപ്നമായിരുന്നു. ഏകദിന ലോകകപ്പ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ടീമിനെക്കുറിച്ചും ടൂര്‍ണമെന്റില്‍ ഉടനീളം ഞങ്ങള്‍ കളിച്ച രീതിയിലും ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ചു,’

‘ഞങ്ങള്‍ തെറ്റുകള്‍ വരുത്തി. പക്ഷേ അതെല്ലാ മത്സരങ്ങളിലും സംഭവിക്കാറുണ്ട്. നിങ്ങള്‍ക്ക് സമീപകാലത്ത് നല്ല മത്സരം ഉണ്ടായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് ഒരു മികച്ച ഗെയിം ഉണ്ടാകില്ല. ടൂര്‍ണമെന്റില്‍ ഉടനീളം ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യന്‍ ആരാധകരോട് വലിയ നന്ദിയുണ്ട്. ഫൈനലില്‍ തോല്‍വിക്ക് പുറമേ ദേഷ്യപ്പെടുന്നതിനും നിരാശപ്പെടുത്തുന്നതിനും പകരം അവര്‍ ഞങ്ങള്‍ക്ക് ഒപ്പം നിന്നു,’രോഹിത് ശര്‍മ ഒരു വീഡിയോയില്‍ പറഞ്ഞു.

Content Highlight: Rohit Sharma spoke for the first time after the World Cup

Latest Stories

We use cookies to give you the best possible experience. Learn more